വർഗ്ഗത്തിന്റെ സംവാദം:ക്രിസ്തുമതത്തിലെ വിശ്വാസധാരകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുമതത്തിലെ വിശ്വാസങ്ങൾ എന്നു മതിയാകും. --എഴുത്തുകാരി സംവാദം 07:44, 23 ഡിസംബർ 2012 (UTC)[മറുപടി]

മതിയാവില്ല. ദൈവത്തിന്റെ ഏകത്വവും, ത്രിത്വവും, യേശുവിന്റെ മനുഷ്യാവതാരം, കുരിശുമരണം, ഉയിർപ്പ്, ഇതൊക്കെ ഒരു വിഭാഗത്തിന്റെ തന്നെ വിശ്വാസങ്ങളിൽ പെടും. ഒരേ വിശ്വാസവ്യവസ്ഥയിലെ പല ധാരകളെ ആണ് ഊ വർഗ്ഗം സൂചിപ്പിക്കുന്നത്. രണ്ടും ഒന്നല്ല. പാഷണ്ഡതകൾ എന്നു വേണമെങ്കിൽ അവയെ വിളിക്കാം. എന്നാൽ ആ പദം നിർവചിക്കാൻ വിഷമമുള്ളത് എന്നതിനു പുറമേ controvercial കൂടി ആണ്. ക്രിസ്തുമതത്തിലെ വിശ്വാസധാരകളെ, പ്രത്യേകിച്ച് പാഷണ്ഡതകൾ എന്നു വിളിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവയെ cover ചെയ്യാനുള്ള ശ്രമമാണ് ഈ വർഗ്ഗം.ജോർജുകുട്ടി (സംവാദം) 07:51, 23 ഡിസംബർ 2012 (UTC)[മറുപടി]

ക്രിസ്തുമത വിശ്വാസ/അവിശ്വാസ ത്തിലെ വൈരുദ്യം, വീക്ഷണവ്യത്യാസം എന്നിവ സൂചിപ്പിക്കുവാൻ ക്രിസ്തുമതത്തിലെ വിശ്വാസധാരകൾ എന്നത് ഒരു വായനക്കാരനെന്ന നിലക്ക് കഴിയില്ല പുരാതന ക്രൈസ്തവത്തിലെ വൈരുദ്യങ്ങൾ ക്രൈസ്തവ മുന്നേറ്റങ്ങൾ ക്രൈസ്തവ വ്യതിചലങ്ങൾ എന്നപോലുള്ള വിഷയ സംബന്ധിയായതും തികച്ചും വ്യക്തമായതുമായ വർഗ്ഗീകരണം നടത്താതെ പൊതുവായ വർഗ്ഗീകരണത്തിന് ക്രിസ്തുമതത്തിലെ വിശ്വാസങ്ങൾ എന്നതുതന്നെ നന്ന് അത് ക്രൈസ്തവത്തിനെതിരായങ്കിൽ തന്നെയാണെങ്കിലും ക്രിസ്തുമതത്തിലെ വിശ്വാസങ്ങൾക്ക് ഉപവർഗ്ഗമായി കൊടുക്കേണം. ഇത് തികച്ചും വിക്കിപീഡിയ:വർഗ്ഗീകരണം എന്ന വീക്ഷണത്തിലെടുക്കണം എന്ന് ദയവുചെയ്ത് സൂചിപ്പിച്ചുകൊള്ളട്ടെ. --എഴുത്തുകാരി സംവാദം 08:24, 23 ഡിസംബർ 2012 (UTC)[മറുപടി]

ഈ വർഗ്ഗത്തിന്റെ വിഷയം ഏതായാലും "ക്രിസ്തുമതത്തിലെ വൈരുദ്ധ്യങ്ങൾ" അല്ല. പാഷണ്ഡത എന്ന പ്രയോഗം പോലെ വൈരുദ്ധ്യങ്ങളും വിവാദപരമാവും. "ക്രിസ്തുമതത്തിലെ വൈരുദ്ധ്യങ്ങൾ" എന്ന പേര് മതവിരുദ്ധത ധ്വനിപ്പിക്കുന്നതു കൂടിയാണ്. വിക്കിപീടിയ, മതവിരുദ്ധമോ മതപക്ഷമോ അല്ലല്ലോ. 'വ്യതിചലനങ്ങൾ' എന്ന പേരും അനുചിതമാണ്. വ്യതിചലനം ഏതെന്ന് ആരാണ് നിശ്ചയിക്കുക? "ക്രിസ്തുമതത്തിലെ വിശ്വാസങ്ങൾ" എന്നത് ഒരിടത്തും എത്താത്തതും തീർത്തും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ വർഗ്ഗമാവും. ത്രിത്വവും അമലോത്ഭവവും സ്വർഗ്ഗാരോപണവും എല്ലാം വിശ്വാസങ്ങളാണ്. എന്നാൽ ഇവിടെ ഉദ്ദേശിക്കുന്ന വർഗ്ഗത്തിന്റെ സ്കോപ്പിൽ അവയൊന്നും വരുകയില്ല. ഏകസ്വഭാവവാദം പോലുള്ള ചില ലേഖനങ്ങൾ തീർത്തും confusing ആയ വിധത്തിൽ വർഗ്ഗീകരിക്കപ്പെട്ടിരിക്കുന്നതു കണ്ടപ്പോഴാണ് ഇങ്ങനെയൊരു വർഗ്ഗത്തിന്റെ ആവശ്യം തോന്നിയതു തന്നെ.ജോർജുകുട്ടി (സംവാദം) 09:24, 23 ഡിസംബർ 2012 (UTC)[മറുപടി]