വെഞ്ച്വർ ക്യാപ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൂതന സംരംഭങ്ങളുടെ മൂലധനസമാഹരണചക്രം

കൂറ്റൻ വളർച്ച പ്രതീക്ഷിക്കുന്ന അത്യധികം ലാഭനഷ്ടസാധ്യതകളുള്ളതുമായ പുതിയ സംരംഭങ്ങൾക്ക് ആരംഭകാലത്ത് നൽകുന്ന സാമ്പത്തികമൂലധനമാണ് വെഞ്ച്വർ ക്യാപ്പിറ്റൽ. ഇത്തരം സമാരംഭങ്ങൾക്ക് ധനസഹായം നൽകാൻ സാധാരണ ധനകാര്യ സ്ഥാപനങ്ങൾ മടിക്കും. ഇവിടെയാണ് വെഞ്ച്വർ ക്യാപ്പിറ്റലിന്റെ പ്രസക്തി. സാഹസികരായ സമാരംഭകരെ ഇവർ മൂലധനം നൽകി സഹായിക്കുന്നു. ഇതൊരു പുതിയ ആശയമാകയാൽ സാധാരണ ധനകാര്യ സ്ഥാപനങ്ങളുടെ കർക്കശമായ വ്യവസ്ഥകളൊന്നും ഇതിനില്ല. ഓഹരി പങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക. വെഞ്ച്വർ ക്യാപ്പിറ്റൽകൊണ്ട് ആരംഭിക്കുന്ന സ്ഥാപനങ്ങൾ പൊതുവേ ആധുനിക സാങ്കേതിക വിഭാഗത്തിൽ പെട്ടതായിരിക്കും. ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക. ധനസഹായം നൽകുന്നതിനു പുറമെ, മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇവർക്ക് സാധിക്കും[1].

വെഞ്ച്വർ ക്യാപ്പിറ്റൽ ഒരുതരം പ്രൈവറ്റ് ഇക്വിറ്റി ബിസിനസാണ്[2]. പൊതുവേ സീഡ് ഫണ്ടിംഗ് ഘട്ടത്തിനുശേഷമാണ് വെഞ്ച്വർ ക്യാപ്പിറ്റൽ നിക്ഷേപം നടത്തുന്നത്. ആദ്യ വെഞ്ച്വർ ക്യാപ്പിറ്റൽ നിക്ഷേപം സീരീസ് എ ഫണ്ടിംഗ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. പതിനൊന്നാം ക്ലാസ്സിലെ ബിസിനസ്സ് സ്റ്റഡീസ് SCERT പുസ്തകം, പേജ് നമ്പർ 4.5
  2. "Private Company Knowledge Bank". 
"http://ml.wikipedia.org/w/index.php?title=വെഞ്ച്വർ_ക്യാപ്പിറ്റൽ&oldid=1967699" എന്ന താളിൽനിന്നു ശേഖരിച്ചത്