വീക്ഷാഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീക്ഷാഗോപുരം
Watchtower magazine malayalam issues.jpg
വീക്ഷാഗോപുരം പരസ്യ പതിപ്പിന്റെയും അധ്യന പതിപ്പിന്റെയും പുറം ചട്ട.
ഗണം മതപരം
പ്രസിദ്ധീകരിക്കുന്ന ഇടവേള അർധ-മാസം
സർക്കുലേഷൻ ഒറ്റ ലക്കം 42,182,000 പ്രതികൾ
പ്രധാധകർ വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് ന്യുയോർക്ക്
ആദ്യ ലക്കം 1879
പ്രസിദ്ധീകരിക്കുന്ന പ്രദേശം ലോകവ്യാപകം
സംഘടന യഹോവയുടെ സാക്ഷികൾ
വെബ് സൈറ്റ് http://www.watchtower.org
ISSN 0043-1087

യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി 194 ഭാഷകളിൽ പ്രസിദ്ധികരിക്കുന്ന ഒരു മതപരമായ മാസികയാണ് വിക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു. യഹോവയുടെ സാക്ഷികളുടെ നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയയുടെ വാൾക്കിൽ ന്യൂയോർക്കിലും, മറ്റ് ഇതര ബ്രാഞ്ച് ഒഫീസുകളിലുമുള്ള അച്ചടിശാലകളിലാണ് ഇവ അച്ചടിക്കപെടുന്നത്. യഹോവയുടെ സാക്ഷികൾ അവരുടെ വിടുതോറുമുള്ള പ്രവർത്തനങ്ങൾക്ക് ഉണരുക! എന്ന കൂട്ടുമാസികക്കൊപ്പം വീക്ഷാഗോപുരം മാസിക ഉപയോഗിക്കുന്നു.[1][2] വീക്ഷാഗോപുരം--അധ്യയന പതിപ്പ് അവരുടെ ലോകവ്യാപകമായ ആരാധനാലയങ്ങളിൽ പഠനത്തിനുപയോഗിക്കുന്നു; വീക്ഷാഗോപുരം--പരസ്യ പതിപ്പ് പൊതുജനങ്ങൾക്ക് വിതരണം ചെയ്യപെടുന്നു. വീക്ഷാഗോപുരം--പരസ്യ പതിപ്പ് ലോകത്തിലേക്കും വച്ച് ഏറ്റവും പ്രചാരമുള്ള മാസികയാണ്, 42,182,000 പ്രതികളാണ് ഒരോ ലക്കവും ശരാശരി മുദ്രണം ചെയ്യപെടുന്നത്. [3]

[തിരുത്തുക] ഉദ്ദേശ്യം

വീക്ഷാഗോപുരം മാസികയുടെ ആമുഖത്തിൽ അതിന്റെ ഉദ്ദേശ്യം ഇപ്രകാരം നൽകിയിരിക്കുന്നു.

വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യം അഖിലണ്ഡ പരമാധികാരിയായ യഹോവയാം ദൈവത്തെ വാഴ്ത്തുകയെന്നതാണ്. ദൂരെനിന്നു കാര്യങ്ങൾ നിരീക്ഷിക്കാൻ പുരാധനകാലങ്ങളിൽ കാവൽഗോപുരങ്ങൾ സഹായിച്ചിരുന്നതുപോലെ ബൈബിൾ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ലോകസംഭവങ്ങളുടെ പ്രാധാന്യംതിരിച്ചറിയാൻ വീക്ഷാഗോപുരം സഹായിക്കുന്നു. യഥാർഥ സ്വർഗീയ ഗവണ്മെന്റായ ദൈവരാജ്യം ഉടൻതന്നെ സകല ദുഷ്ടതയും തുടച്ചുനീക്കി ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്ന സുവാർത്തയാൽ ഇത് ആളുകളെ ആശ്വസിപ്പിക്കുന്നു. നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിനായി മരണംവരിച്ചവനും ദൈവരാജ്യത്തിന്റെ രാജാവായി ഇപ്പോൾ വാഴ്ചനടത്തുന്നവനുമായ യേശുക്രിസ്തുവിലുള്ള വിശ്വാസം ഇത് ഊട്ടിയുറപ്പിക്കുന്നു. 1879 മുതൽ യഹോവയുടെ സാക്ഷികൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന വീക്ഷഗോപുരത്തിന് രാഷ്ട്രീയ ചായ്‌വുകളില്ല. ബൈബിളാണ് ഈ മാസികയുടെ ആധികാരികപ്രമാണം.[4]

[തിരുത്തുക] കണ്ണികൾ

[തിരുത്തുക] അവലംബം

  1. "Jehovah’s Witnesses Official Media Web Site: Our Public Ministry—Worldwide publishing and translating". http://www.jw-media.org/aboutjw/article43.htm#Publishing, ശേഖരിച്ചത്: 2009-11-27. 
  2. Holden, A. (2002). Jehovah's Witnesses: Portrait of a Contemporary Religious Movement. Routledge. താൾ. 67. 
  3. "The Independent". 6 November 2007. Jehovah’s Witnesses — Publishing Titans Who knew?
  4. The Watchtower: 2. January 1, 2008. 
"http://ml.wikipedia.org/w/index.php?title=വീക്ഷാഗോപുരം&oldid=1300101" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ