യഹോവയുടെ സാക്ഷികളുടെ ഭരണസംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പക്വതയുള്ളവർ എന്നർത്ഥം വരുന്ന മൂപ്പന്മാരുടെ ഒരു ഭരണസംഘമാണ് (Governing Body) യഹോവയുടെ സാക്ഷികളുടെ ദൈവശാസ്ത്രത്തിനും,പ്രവർത്തനത്തിനും മേൽനോട്ടം നടത്തുന്നത്.[1]ഇവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവർ ആണെന്ന് അവർ വിശ്വസിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ആദിമക്രിസ്ത്യാനികൾ ഒരു ഭരണസംഘത്താലാണ് നയിക്കപ്പെട്ടത് എന്നവർ വിശ്വസിക്കുന്നതിനാലാണ് ഇവരും അങ്ങനെ പിന്തുടരുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കുള്ള,ബ്രൂക്ക്ലിനാണ് ഇവരുടെ ആസ്ഥാനം.

ഭരണസംഘം അംഗസംഘ്യ വ്യത്യാസപ്പെടാവുന്ന ഒരു കുട്ടം പുരുഷന്മാരാലുള്ള കൂട്ടമാണ്, എന്നാൽ 2010 മുതൽ എട്ടു പേരായി തുടരുന്നു. ഇവരുടെ അംഗത്വത്തിന് തെരഞ്ഞെടുപ്പ് ഇല്ല,നിലനിൽക്കുന്ന അംഗങ്ങൾ തന്നെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഭരണസംഘം ദൈവത്തിന്റെ വിശ്വസ്തനും ബുദ്ധിമാനുമായ ദാസൻ വർഗ്ഗത്തിന്റെ(അഭിഷിക്തരെന്ന് സ്വയം വെളിപ്പെടുത്തുന്ന ഇപ്പോൾ ഏകദേശം 10,000 യഹോവയുടെ സാക്ഷികളുടെ) വക്താക്കളായി വിശേഷിപ്പിക്കപ്പെടുകയും,അവരെ വിശ്വസ്തനും ബുദ്ധിമാനുമായ ദാസൻ വർഗ്ഗത്തെ പ്രതിനിധീകരിച്ച് ലോകവ്യാപകമായി സാക്ഷികൾക്ക് ആത്മീയ ഭക്ഷണം വിതരണം ചെയ്യാൻ നിയമിതരായവരായി പറയപ്പെടുന്നു.[2][3] എന്നിരുന്നാലും,ഫലത്തിൽ ഇവർ പ്രസിദ്ധീകരണങ്ങൾ എഴുതുമ്പൊഴോ,പഠിപ്പിക്കലുകൾക്ക് മാറ്റം വരുതുമ്പൊഴോ ഇവരുടെ ഹെഡ്ക്വട്ടേഴ്സിലെ അംഗങ്ങളൊടല്ലാതെ മറ്റാരോടും അഭിപ്രായം തേടുന്നില്ല.ആദിമക്രിസ്ത്യാനികൾ തീരുമാനങ്ങളെടുക്കാൻ എല്ലാക്രിസ്ത്യാനികളുടെയും സമ്മതം തേടിയില്ല എന്നിവർ പഠിപ്പിക്കുന്നതിനാലാണ് അങ്ങനെ ചെയ്യുന്നത്.

ഭരണസംഘമാണ് ഇവരുടെ പ്രസിദ്ധീകരണം,അസംമ്പ്ലി പരിപാടികളുടെ ആസൂത്രണം,സുവിഷേശിക്കൽ വേല എന്നിവയ്ക്ക് മേൽനോട്ടം നടത്തുന്നത്.[4][5] ബ്രാഞ്ച് കമ്മിറ്റികളുടെ നിയമനം,ഡിസ്ട്രിക്റ്റ് മേൽവിചാരകൻമാരുടെ നിയമനം,സഞ്ചാര മേൽവിചാരകൻമാരുടെ നിയമനം എന്നിവ ഇവർ നേരിട്ട് നടത്തുന്നു.ബ്രാഞ്ച് കമ്മിറ്റി ഭരണസംഘത്തിൽ നിന്ന് നേരിട്ട് നിർദ്ദേശങ്ങൾ അനുസരിക്കുന്നു.

കമ്മിറ്റികൾ[തിരുത്തുക]

1977 മുതൽ ഭരണസംഘത്തിനു കീഴിൽ ആറ് കമ്മിറ്റികളും രൂപീകരിച്ചിരിക്കുന്നു.ഈ കമ്മിറ്റികൾക്ക് ഭരണാസംഘം മേൽനോട്ടം നടത്തുന്നു.[6]

പേഴ്സണൽ കമ്മിറ്റി[തിരുത്തുക]

ലോകമെമ്പാടുമായി യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഒഫീസുകളിൽ സേവിക്കുന്ന ഏതാണ്ട് 20,000 ബെഥേൽ അംഗങ്ങളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിനു മേൽനോട്ടം നടത്തുന്നത് പേഴ്സണൽ കമ്മിറ്റി ആണ്.

പബ്ലിഷിങ് കമ്മിറ്റി[തിരുത്തുക]

ബ്രാഞ്ച് ഒഫീസുകൾക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നതിനും,അവയുടെ മുന്നേറ്റത്തിനും മേൽനോട്ടം നടത്തുന്നത് പബ്ലിഷിങ് കമ്മിറ്റിയാണ്.

സർവീസ് കമ്മിറ്റി[തിരുത്തുക]

യഹോവയുടെ സാക്ഷികളുടെ വീടുതോറുമുള്ള പ്രവർത്തനങ്ങൾക്കും, സഭയിലെ കാര്യങ്ങൾക്കും മേൽനോട്ടം നടത്തുന്നത് സര്വീസ് കമ്മിറ്റിയാണ്.

ടീച്ചിങ് കമ്മിറ്റി[തിരുത്തുക]

യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ പരിപാടികൾക്കും ,മറ്റ് പഠിപ്പിക്കൽ ക്ലാസുകൾക്കും മേൽനോട്ടം നടത്തുന്നത് ടീച്ചിങ് കമ്മിറ്റിയാണ്.

റൈറ്റിങ് കമ്മിറ്റി[തിരുത്തുക]

യഹോവയുടെ സാക്ഷികളുടെ വീക്ഷാഗോപുരം,ഉണരുക പോലുള്ള മറ്റനേകം പ്രസിദ്ധീകരണങ്ങൾക്കുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതും എഴുതുന്നതും റൈറ്റിങ് കമ്മിറ്റിയാണ്.

കോ-ഒർഡിനേറ്റേയ്സ് കമ്മിറ്റി[തിരുത്തുക]

മുകളിൽ പറഞ്ഞ അഞ്ചു കമ്മിറ്റികളുടെ കോ-ഒർഡിനേറ്റർമാർ ചേർന്ന കോ-ഒർഡിനേറ്റേയ്സ് കമ്മിറ്റി അവയെല്ലാം ശരിയാംവണ്ണം യോജിപ്പിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

കുടുതലായ വായന[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Penton, M. James (1997). Apocalypse Delayed: The Story of Jehovah's Witnesses. University of Toronto Press. pp. 216. ISBN 0-8020-7973-3.
  2. "The faithful slave and its governing body", The Watchtower, June 15, 2009, pages 23-24.
  3. You Can Live Forever in Paradise on Earth. Watchtower Society. 1989. p. 195.
  4. "Questions From Readers". The Watchtower: 703. November 15, 1972.
  5. "Our active leader today", The Watchtower, September 15, 2010, page 27, "They recognize, however, that Christ is using a small group of anointed Christian men as a Governing Body to lead and direct his disciples on earth."
  6. The Watchtower, May 15, 2008, page 29