വിഷൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Vision - From the Life of Hildegard von Bingen | |
|---|---|
| സംവിധാനം | Margarethe von Trotta |
| നിർമ്മാണം | Markus Zimmer, Hengameh Panahi, Richard Bolzline, Manfred Thurau |
| രചന | Margarethe von Trotta |
| അഭിനേതാക്കൾ | Barbara Sukowa Heino Ferch Hannah Herzsprung |
| സംഗീതം | Chris Heyne |
| ഛായാഗ്രഹണം | Axel Block |
| ചിത്രസംയോജനം | Corina Dietz |
| വിതരണം | Zeitgeist Films |
| റിലീസിങ് തീയതി | 2010 |
| സമയദൈർഘ്യം | 111 minutes |
| രാജ്യം | German and French Co-Production |
| ഭാഷ | German English |
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജർമനിയിൽ ജീവിച്ചിരുന്ന ദാർശനികയായ സന്യാസിനി ഹിൽഡെഗാർഡ് വോൺ ബിൻജെന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമ.എൺപത് സിംഫണികളുടെ സംവിധായിക, ശാസ്ത്രജ്ഞ,ഡോക്ടർ,എഴുത്തുകാരി, കവയിത്രി, തത്വ ചിന്തക, പരിസ്ഥിതി പ്രവർത്തക തുടങ്ങി പലമേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസിനിയായിരുന്നു അവർ. ഭക്തിക്ക് വിപ്ലവകരവും മാനുഷികവുമായ പുതിയ വഴിവെട്ടിത്തുറന്നു.സ്ത്രീ ലൈംഗീകതയെക്കുറിച്ച് ആദ്യമായി എഴുതിയ സ്ത്രീകൂടിയാണിവർ.അവരുടെ സംഗീതത്തിനും തത്വ ചിന്തക്കും ഇപ്പോഴും ആരാധകർ ഏറെയാണ്.ഡാന്റെ, ലിയനാർഡൊ ഡാവിഞ്ചിതുടങ്ങി പിൽക്കാലത്തെ പ്രതിഭകൾ പലരും ഇവരുടെ സ്വാധീനം അവകാശപ്പെട്ടിട്ടുണ്ട്.യൂറോപ്പിനെ മധ്യയുഗത്തിന്റെ ഇരുണ്ട കാലത്തുനിന്നും ആധുനികതയിലേക്ക് നയിച്ചതിൽ ഹിൽഡെഗാർഡ് വോൺ ബിൻജെന്റെ പങ്ക് വലുതാണ്.
പുരസ്കാരങ്ങൾ [തിരുത്തുക]
- ഒഫിഷ്യൽ സെലക്ഷൻ- [ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ]][1] 2009
- ഒഫിഷ്യൽ സെലക്ഷൻ - [ടൊറന്റോ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ]][2] 2009
അവലംബം [തിരുത്തുക]
- ↑ www.telluridefilmfestival.org
- ↑ http://tiff.net/