വിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vision – From the Life of Hildegard von Bingen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vision - From the Life of Hildegard von Bingen
സംവിധാനംമാർഗരേത്ത് വോൺ ട്രോട്ട
നിർമ്മാണംമാർക്കസ് സിമ്മർ, ഹെൻഗമേ പനാഹി, റിച്ചാർഡ് ബോൾസ്‌ലൈൻ, മാൻഫ്രെഡ് തുറൌ
രചനമാർഗരേത്ത് വോൺ ട്രോട്ട
അഭിനേതാക്കൾബാർബറ സുക്കോവ
ഹെയ്നോ ഫെർച്ച്
ഹന്ന ഹെർസ്പ്രംഗ്
സംഗീതംക്രിസ് ഹെയ്ൻ
ഛായാഗ്രഹണംആക്സൽ ബ്ലോക്ക്
ചിത്രസംയോജനംകോറിന ഡയറ്റ്സ്
വിതരണംസെയ്റ്റ്ജിസ്റ്റ് ഫിലിംസ്
റിലീസിങ് തീയതി2010
രാജ്യംജർമ്മൻ, ഫ്രഞ്ച് സംയുക്ത സംരംഭം
ഭാഷജർമ്മൻ
ഇംഗ്ലീഷ്
സമയദൈർഘ്യം111 minutes

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജർമനിയിൽ ജീവിച്ചിരുന്ന ദാർശനികയായ സന്യാസിനി ഹിൽഡെഗാർഡ് വോൺ ബിൻജെന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമ.എൺപത് സിംഫണികളുടെ സംവിധായിക, ശാസ്ത്രജ്ഞ,ഡോക്ടർ,എഴുത്തുകാരി, കവയിത്രി, തത്ത്വ ചിന്തക, പരിസ്ഥിതി പ്രവർത്തക തുടങ്ങി പലമേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസിനിയായിരുന്നു അവർ. ഭക്തിക്ക് വിപ്ലവകരവും മാനുഷികവുമായ പുതിയ വഴിവെട്ടിത്തുറന്നു.സ്ത്രീ ലൈംഗികതയെക്കുറിച്ച് ആദ്യമായി എഴുതിയ സ്ത്രീകൂടിയാണിവർ.അവരുടെ സംഗീതത്തിനും തത്ത്വ ചിന്തക്കും ഇപ്പോഴും ആരാധകർ ഏറെയാണ്.ഡാന്റെ, ലിയനാർഡൊ ഡാവിഞ്ചിതുടങ്ങി പിൽക്കാലത്തെ പ്രതിഭകൾ പലരും ഇവരുടെ സ്വാധീനം അവകാശപ്പെട്ടിട്ടുണ്ട്.യൂറോപ്പിനെ മധ്യയുഗത്തിന്റെ ഇരുണ്ട കാലത്തുനിന്നും ആധുനികതയിലേക്ക് നയിച്ചതിൽ ഹിൽഡെഗാർഡ് വോൺ ബിൻജെന്റെ പങ്ക് വലുതാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഒഫിഷ്യൽ സെലക്ഷൻ- [ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ]][1] 2009
  • ഒഫിഷ്യൽ സെലക്ഷൻ - [ടൊറന്റോ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ]][2] 2009

അവലംബം[തിരുത്തുക]

  1. www.telluridefilmfestival.org
  2. http://tiff.net/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഷൻ&oldid=3824658" എന്ന താളിൽനിന്ന് ശേഖരിച്ചത്