വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഗണിതം/ഗണിതപദസൂചി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Matrix നു ചതുരമൂശ എന്നും വ്യൂഹം എന്നും അർത്ഥം കൊടുത്തിരിക്കുന്നു. ഏതാണു ശരി? ‌Curious10 14:00, 15 ജൂൺ 2010 (UTC)

രണ്ടും ഇപ്പഴാണ്‌ കാണുന്നത്. വ്യൂഹം ഈ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ടോ? -- റസിമാൻ ടി വി 05:48, 16 ജൂൺ 2010 (UTC)[മറുപടി]

വ്യൂഹം എന്നതു system എന്ന അർത്ഥത്തിൽ ഉപയോഗിച്ചു കണ്ടിട്ടുണ്ടു. ഉദാഹരണത്തിനു നാഡീവ്യൂഹം = nervous system. Matrix നു ചതുരമൂശ എന്നോ വ്യൂഹം എന്നോ എഴുതി കണ്ടിട്ടില്ല. ‌Curious10 04:09, 18 ജൂൺ 2010 (UTC)

രണ്ടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയ രണ്ട് പാഠപുസ്തകങ്ങളിൽനിന്നാണ്‌‌. രണ്ടും ഉചിതമായ പദമാണ്‌. രണ്ടിലൊന്ന് നമുക്ക് സ്വീകരിക്കാമെന്നാണെന്റെ പക്ഷം. ചതുരമൂശ നമ്മുടെ പഴയ സൂചിയിലുണ്ടായിരുന്നു [1]. ഇന്ത്യൻ ഭാഷകളിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുക എന്ന ഉദ്ദേശ്യത്തിൽ സി.എസ്.ടി.ടി. അടിസ്ഥാനമാക്കിയാണ്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പദങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഹിന്ദിയിൽ 'വ്യൂഹ്' എന്നും തമിഴിൽ 'അണി'യെന്നും കാണുന്നു അന്തർവിക്കികണ്ണികളിൽ. തമ്മിൽ പിണഞ്ഞ് കുഴപ്പമുണ്ടാകാത്ത പദങ്ങൾ ഉപയോഗിക്കുന്നതിൽ പ്രശ്നമൊന്നുമില്ല. വ്യൂഹം എന്നതിന്‌ ഭൗതികശാസ്ത്രത്തിൽ മേല്പ്പറഞ്ഞതിൽനിന്ന് ഭിന്നമായ അർത്ഥമാണല്ലോ. വ്യൂഹം ഗണിതത്തിൽ വേറെവിടെയും ഉപയോഗിക്കുന്നില്ലെന്നാണ്‌ അറിവ്. --തച്ചന്റെ മകൻ 05:45, 18 ജൂൺ 2010 (UTC)[മറുപടി]

ഗണിതത്തിന്റെ (ഭൗതികത്തിന്റെ) ഉപശാഖ ആയ dynamical systems theory യിൽ system എന്നതിനെ ഒരു സമവാക്യമായാണു എഴുതാറ്. ഉദാഹരണത്തിനു neuron system ത്തിനെ matrix കൾ ഉൾപെട്ട ഒരു സദിശ സമവാക്യമായി എഴുതാം. system ത്തിനും matrix നും ഒരേ വാക്കുപയോഗിക്കുന്നതു confusion ആവില്ലേ? ‌Curious10 06:40, 19 ജൂൺ 2010 (UTC)

ചക്രാഭം[തിരുത്തുക]

ട്രോക്കോയിഡ് ആണോ സൈക്ലോയിഡ് ആണോ ചക്രാഭം? സൈക്ലോയിഡിന്റെ മലയാളം ചക്രജമല്ലേ? --അൽഫാസ് ☻☺☻ 09:26, 9 നവംബർ 2013 (UTC)[മറുപടി]