വിക്കിപീഡിയ:പഞ്ചായത്ത് (പലവക)
|
|
| വാർത്തകൾ (ചർച്ച തുടങ്ങുക) |
| നയരൂപീകരണം (ചർച്ച തുടങ്ങുക) |
| സാങ്കേതികം (ചർച്ച തുടങ്ങുക) |
| നിർദ്ദേശങ്ങൾ (ചർച്ച തുടങ്ങുക) |
| സഹായം (ചർച്ച തുടങ്ങുക) |
| പലവക (ചർച്ച തുടങ്ങുക) |
ഉള്ളടക്കം |
[തിരുത്തുക] RfC: Indic Sysop Proposal
Kindly take a moment to read the Indic Sysop proposal in meta and express your opinion. Thanks --Jyothis 19:47, 15 ഒക്ടോബർ 2010 (UTC)
[തിരുത്തുക] ഇന്ത്യൻ ഭാഷാ വിക്കികൾ - 2010ലെ പ്രവർത്തനറിപ്പോർട്ട്
വിവിധ ഇന്ത്യൻ ഭാഷാ വിക്കികളുടെ 2010-ലെ പ്രവർത്തനം ലഘുവായി വിലയിരുത്തുന്ന ഒരു ബ്ലോഗ് പോസ്റ്റ് ഞാൻ ഇവിടെ ഇട്ടിട്ടുണ്ട്. http://shijualex.wordpress.com/2011/02/27/indian-language-wikipedias-2010-statistical-report/ എല്ലാ ഭാഷക്കാർക്കും പ്രയോജനപ്പെടട്ടെ എന്ന് കരുതി ഇംഗ്ലീഷിലാണു് തയ്യാറാക്കിയത്.
മിക്കാവാറും എല്ലാ എല്ലാ ഗുണനിലവാരമാനകങ്ങളിലും മലയാളം വിക്കിപീഡിയ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. ഓൺലൈനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമേ വിക്കി പഠനശിബിരങ്ങളുടേയും മറ്റും മലയാളം വിക്കികളെ കുറിച്ചുള്ള അറിവ് മലയാളികൾക്ക് ഇടയിലേക്ക് എത്തിക്കാൻ നമ്മൾ നടത്തിയ വിവിധ പ്രവർത്തനങ്ങൾ കൂടിയാണു് ആണു് അതിനു് കാരണം എന്ന് ഞാൻ കരുതുന്നു.
മലയാളം വിക്കിപീഡിയ ഒട്ടൊക്കെ സജീവമായി കഴിഞ്ഞ സ്ഥിതിക്ക് മലയാളഭാഷയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള മറ്റ് മലയാളം വിക്കി സംരംഭങ്ങൾ (വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല) കൂടെ സജീവമാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണം.--ഷിജു അലക്സ് 04:09, 1 മാർച്ച് 2011 (UTC)
[തിരുത്തുക] ത്വരകം എന്ന വാക്ക്
'ത്വരകം' എന്ന വാക്കിൻറെ അർഥവും മറ്റും വിക്കിനിഘണ്ടുവിൽ കണ്ടെത്തുവാൻ സാധിച്ചില്ല. എന്നാൽ ഒരു Google തിരച്ചിലിൽ കുറെയധികം ലേഖനങ്ങളും മറ്റും കാണുകയും ആ വാക്കിൻറെ അർഥം 'accelerator' എന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു. ഇതിനെപ്പറ്റി കൂടുതൽ അറിയാവുന്ന ആരെങ്കിലും പ്രസ്തുത വാക്കും അതിൻറെ മലയാളം അർഥവും മറ്റും വിക്കിനിഘണ്ടുവിൽ ചേർക്കുകയാണെങ്കിൽ എന്നെപ്പോലെ ഉള്ള മലയാളിയായിട്ടും ഇപ്പോളും മലയാളം പഠിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു സഹായമാകും. --Evyavan 09:38, 6 മാർച്ച് 2011 (UTC)
- വിക്കിപീഡിയയെ പോലെ വിക്കിനിഘണ്ടുവും ആർക്കും തിരുത്താവുന്നതാണ്, താങ്കൾക്ക് തന്നെ അത് അവിടെ ചേർക്കാൻ സാധിക്കും. --ജുനൈദ് | Junaid (സംവാദം) 09:41, 6 മാർച്ച് 2011 (UTC)
- ഞാൻ ഉദ്ദേശിച്ചത് മലയാളഭാഷയിൽ എന്നെക്കാളും അവഗാഹമുള്ള ആരെങ്കിലും ഈ വാക്ക് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു എന്നാണ്. --Evyavan 16:33, 6 മാർച്ച് 2011 (UTC)
ത്വരിത്രം എന്നാണു് കേട്ടിരിക്കുന്നത്. 'ത്വരകം' എന്നത് ആദ്യമായി കേൾക്കുകയാ. --ഷിജു അലക്സ് 17:01, 6 മാർച്ച് 2011 (UTC)
- ഉൽപ്രേരകത്തിന് രാസത്വരകം എന്ന പേരും കേട്ടിട്ടുണ്ട്. ത്വരിപ്പിക്കുന്നത് (accelerator) തന്നെയായിരിക്കും. --Vssun (സുനിൽ) 17:39, 6 മാർച്ച് 2011 (UTC)
മാത്രമല്ല്ല,'ത്വരണം' എന്നത് 'acceleration' ആയതിനാലും 'ത്വരകം' എന്നത് 'accelerator' ആണെന്നു കരുതാം. ഇതുപോലെ തന്നെ ആവേഗം(velocity),ആവൃത്തി(frequency) തുടങ്ങിയ ഒട്ടേറെ പദങ്ങൾ ചേർത്ത് വിക്കിനിഘണ്ടു അപ്ഡേറ്റ് ചെയ്യണമെന്ന് തോന്നുന്നു. - Johnchacks 17:55, 6 മാർച്ച് 2011 (UTC)
- സധൈര്യം ചെയ്തോളൂ ജോണേ :) --സുഗീഷ് 18:08, 6 മാർച്ച് 2011 (UTC)
'ആവൃത്തി = frequency' എന്ന നിലയിലുള്ള അപ്ഡേറ്റ് മതിയെങ്കിൽ വാരാന്ത്യത്തിൽ ഒന്നു ശ്രമിക്കാം. നിർവചനരീതിയിൽ മലയാളത്തിലുള്ള വിശദീകരണം വേണമെങ്കിൽ കുഴങ്ങിപ്പോകും സുഗീഷേ. ഹൈസ്ക്കൂൾ ക്ലാസുകളിലെ ഊർജ്ജതന്ത്ര-രസതന്ത്ര പുസ്തകങ്ങൾ സംഘടിപ്പിക്കേണ്ടി വരും :) - Johnchacks 04:54, 7 മാർച്ച് 2011 (UTC)
- ആവേഗമെന്നും പ്രവേഗമെന്നും velocityയ്ക്കു പറയാറുണ്ടോ? വല്ല വ്യത്യാസവും? --ജേക്കബ് 01:07, 29 ഒക്ടോബർ 2011 (UTC)
[തിരുത്തുക] ഗൂഗിൾ ക്രോമും മലയാളം വിക്കിപ്പീഡിയയും
ഗൂഗിൾ ക്രോമിൽ മലയാളം വിക്കിപ്പീടിയുടെ തിരുത്തൽ താൾ തുറന്നാൽ മൊത്തം പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നു. കമ്പ്യൂട്ടർ മൊത്തത്തിൽ hang ആവുന്നു. ഇത് എനിക്കുമാത്രം സംഭവിക്കുന്നതാണോ? ഇതിനെന്തെങ്കിലും പോംവഴി [browser മാറ്റുക എന്നുള്ളതല്ലാതെ] ഉണ്ടോ? പലതവണ പരീക്ഷിച്ചതിനുശേഷം ആണ് ഇത് ചോദിക്കുന്നത്. മറ്റാർക്കെങ്കിലും എൻറെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ദയവുചെയ്ത് അറിയിക്കുക. --Evyavan 16:39, 6 മാർച്ച് 2011 (UTC)
പൊതുവെ ഗൂഗിൾ ക്രോം, നോൺ-ലാറ്റിൻ ലിപികൾ ഉപയോഗിക്കുന്ന ഭാഷകൾക്ക് ശരിയായി വഴങ്ങിയിട്ടില്ല. അതിന്റെ പ്രശ്നം ആണു്. വായന പോലെയല്ലല്ലോ എഡിറ്റിങ്ങ്. സത്യത്തിൽ ക്രോം ഉപയോഗിക്കുന്നവർ മലയാളം വിക്കിയിൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. മിക്കവാറും പേർ ഫയർഫോക്സാണു്. ഒരു ന്യൂനപക്ഷം ഐ,ഇയും. --ഷിജു അലക്സ് 17:00, 6 മാർച്ച് 2011 (UTC)
- ഫയർഫോക്സ് നല്ലതുപോലെ മലയാളം റെൻഡർ ചെയ്യുന്നുണ്ട്. അതിനാൽ ഫയർഫോക്സ് ഉപയോഗിക്കുന്നതാകും ഉചിതം.. --സുഗീഷ് 17:26, 6 മാർച്ച് 2011 (UTC)
[തിരുത്തുക] വിജ്ഞാനകോശസ്വഭാവം
വിജ്ഞാനകോശസ്വഭാവം എന്ന പദം തിരുത്തൽതാളുകളിൽ ധാരാളമായി ഉപയോഗിച്ചുകാണുന്നു. നിർവചനം നൽകാനപേക്ഷ—ഈ തിരുത്തൽ നടത്തിയത് Mozhiyalan (സംവാദം • സംഭാവനകൾ)
[തിരുത്തുക] ഇരിഞ്ഞാലക്കുടയിലോ തൃശ്ശൂരോ ഒരു പഠനശിബിരം സംഘടിപ്പിയ്ക്കാനാകുമോ?
തൃശ്ശൂർ പ്രദേശത്തുള്ളതോ,സമീപദേശങ്ങളിലുള്ളതോ,അന്യദേശവാസികളോ( :) ) ആയ 'വിക്കി'പ്രവർത്തകർക്ക് സൗകര്യം ഉള്ള പക്ഷം പഠനശിബിരത്തിനായി ഇരിഞ്ഞാലക്കുട ലൈബ്രറി കൗൺസിലിന്റെ ഹാൾ ലഭ്യമാക്കാമെന്ന് ഖാദർ പട്ടേപ്പാടം അറിയിച്ചിട്ടുണ്ട്.മാത്രമല്ല തൃശ്ശൂരോ സമീപപ്രദേശങ്ങളിലോ അടുത്തൊരു പഠനശിബിരം നടന്നതായി അറിവുമില്ല... --രഞ്ജു ബി കൃഷ്ണ 16:42, 3 ഒക്ടോബർ 2011 (UTC)
[തിരുത്തുക] വിക്കിയുടെ പ്രധാനപേജ്
വിക്കിയുടെ പ്രധാനപേജ് ഫേസ്ബുക്കിൽ കോപിചെയ്യുമ്പോൾ വരുന്ന ചിത്രങ്ങൾ പലപ്പോഴും പഴയചിത്രങ്ങളാണ്. ഒന്നു ശരിയാക്കുക.--രാജേഷ് ഉണുപ്പള്ളി Talk 17:28, 28 ഒക്ടോബർ 2011 (UTC)
- മുൻപേ ശേഖരിച്ചുവച്ചിരിക്കുന്ന താളിനെ ഫേസ്ബുക്ക് പ്രദർശിപ്പിക്കുന്നതുകൊണ്ടല്ലേ ഈ പ്രശ്നം. വിക്കിയിലെന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ല. --Vssun (സുനിൽ) 05:44, 29 ഒക്ടോബർ 2011 (UTC)
- മനസ്സിലായില്ല; ഒന്നു വിശദികരിക്കുക.--രാജേഷ് ഉണുപ്പള്ളി Talk 18:00, 31 ഒക്ടോബർ 2011 (UTC)
[തിരുത്തുക] ഹിന്ദി വിക്കിപീഡിയ
ഇതൊന്നു കണ്ടോളൂ. ചർച്ചക്ക് വരാവുന്നവർക്ക് വരാം. --ജ്യോതിസ് (സംവാദം) 00:49, 10 മാർച്ച് 2012 (UTC)
[തിരുത്തുക] സംഗമോത്സവം-2012
- സംഗമോത്സവത്തിൽ മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ സജീവമായിട്ടുള്ള ഭൂരിപക്ഷം ആൾക്കാരും രജിസ്റ്റർ ചെയ്തിട്ടില്ല. സുനിൽ, ഷിജു, സന്തോഷ്, പ്രവീൺ, നവീൻ, രാഘിത്ത്, അഖിൽ അപ്രേം, ദീപക്, Johnchacks, ജയ്ദീപ് തുടങ്ങിയ പലരും ഇതുവരെ ഇക്കാര്യം ശ്രദ്ധിച്ചിട്ടുകൂടിയില്ല എന്നു കരുതുന്നു. സുനിൽന്റെ ബോട്ട് ഓടിയത് മാത്രം മിച്ചമായിട്ടുണ്ട്. ദയവായി എത്തിച്ചേരാൻ കഴിയുന്ന എല്ലാവരും വളരെ പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. പരമാവധി 200 പേരെയാണ് ഉൾക്കൊള്ളാൻ ഉദ്ദേശിക്കുന്നുള്ളൂ എങ്കിലും ഇപ്പോൾ തന്നെ കൊല്ലം ജില്ലയിൽ നിന്നു 75 ഓളം ആൾക്കാർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പ്രചാരണം പുറത്തേക്കും കൂടി വ്യാപിപ്പിക്കുന്നതിനാൽ വളരേവേഗം രജിസ്ട്രേഷൻ പൂർത്തിയാക്കും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പരിപാടിയിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. --സുഗീഷ് (സംവാദം) 18:56, 8 ഏപ്രിൽ 2012 (UTC)