വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഫെബ്രുവരി 2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< ഫെബ്രുവരി 2022 >>

ഫെബ്രുവരി 9-13

തേൻകൊതിച്ചിപ്പരുന്ത്
തേൻകൊതിച്ചിപ്പരുന്ത്

ഏഷ്യയിൽ സൈബീരിയ മുതൽ ജപ്പാൻ വരെയുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന അസിപിട്രിഡേ പക്ഷികുടുംബത്തിൽപ്പെടുന്ന ഒരിനം പ്രാപ്പിടിയനാണ്‌ തേൻകൊതിച്ചിപ്പരുന്ത്. നീണ്ട കഴുത്തും ചെറിയ തലയുമുള്ള തേൻ‌കൊതിച്ചിപ്പരുന്തിന്‌ ചിറകടിക്കാതെ അന്തരീക്ഷത്തിലൂടെ തെന്നി പറക്കാൻ സാധിക്കും. ദേശാടനപ്പക്ഷികളുടെ ഗണത്തിൽ പെടുന്ന ഈ പക്ഷികൾ വേനൽക്കാലത്ത് ജപ്പാനിൽ നിന്നു സൈബീരിയയിലേക്കും ശിശിരകാലത്ത് തിരിച്ചും യാത്രചെയ്യും.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്


ഫെബ്രുവരി 14-18

അധിവർഷം
അധിവർഷം

ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നു പറയുന്നു. ഒരു വർഷം അധിവർഷമാണോ എന്ന് കണക്കാക്കുന്ന അൽഗൊരിതമാണ് ചിത്രത്തിൽ.

സൃഷ്ടിച്ചത്: എൻ സാനു


ഫെബ്രുവരി 19-23

പ്രാന്തൻ കണ്ടൽ
പ്രാന്തൻ കണ്ടൽ

റൈസോഫെറേഷ്യേ കുടുംബത്തിൽപ്പെട്ട ഒരു കണ്ടൽ ചെടിയാണ് പ്രാന്തൻ കണ്ടൽ അഥവാ പീക്കണ്ടൽ. കേരള വനം വകുപ്പ് കേരളത്തിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികളിലൊന്നിതാണ്‌. ആൽമരം പോലെ ചതുപ്പിൽ തായ്‌വേരുകൾ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകൾ പഴുത്താൽ മഞ്ഞനിറമാണ്‌. ഇടതൂർന്ന് നിൽക്കുന്ന ഇലച്ചാർത്താണ്‌. ആൽമരം പോലെ ചതുപ്പിൽ തായ്‌വേരുകൾ താഴ്ന്നിറങ്ങി വളരുന്ന ഈ കണ്ടൽ പതിനഞ്ച് മീറ്റർ ഉയരത്തിൽ വളരാറുണ്ട്. ഉപ്പുകൂടിയ തീരങ്ങളിൽ ഇവ യഥേഷ്ടം വളരും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും വേലിയേറ്റവും വേലിയിറക്കവും നടക്കുന്ന സമയത്തുണ്ടാകുന്ന ജലനിരപ്പിലെ വ്യത്യാസങ്ങൾ ഉൾക്കൊണ്ട് വളരാനും കഴിവുണ്ട്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ


ഫെബ്രുവരി 24-28

കലാമണ്ഡലം ഗോപി
കലാമണ്ഡലം ഗോപി

കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കഥകളിനടനാണ് കലാമണ്ഡലം ഗോപി. ഏതാണ്ടെല്ലാ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ടെങ്കിലും പച്ചവേഷങ്ങളാണ്‌ കൂടുതൽ ആസ്വാദകപ്രശംസ നേടിയത്‌. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്‌. പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌, കേരള സംഗീത അക്കാദമി അവാർഡ്‌, കേരള കലാമണ്ഡലം അവാർഡ്‌ എന്നിവയുൾപ്പെടെ അനേകം ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ