വിക്കിപീഡിയ സംവാദം:പുതുമുഖം
ഇതിലെ പുതിയ സംവിധാനം കൊള്ളാം. പുതുമുഖങ്ങൾക്ക് കൂടുതൽ എളുപ്പമാകും. (ഇവിടിനി പഴേ മുഖങ്ങൾക്കും സംവദിക്കാമല്ലോ അല്ലേ? :) പുതിയ രീതി ആരംഭിച്ചതുകൊണ്ട് മുകളിലുള്ളതെല്ലാം ചുരുട്ടിക്കെട്ടാം എന്നു തോന്നുന്നു.--അഭി 10:11, 1 സെപ്റ്റംബർ 2008 (UTC)
- ചുരുട്ടിക്കെട്ടി--സാദിക്ക് ഖാലിദ് 19:13, 1 സെപ്റ്റംബർ 2008 (UTC)
ഒരു പുതുമുഖം
[തിരുത്തുക]എൻറെ ഒരു സംശയം ചോദിക്കുന്നു. ഈ ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ ചേർക്കുന്നത് എങ്ങിനെയാണ്? മൂലരൂപത്തിൽ നിന്നും ഒരു copy എടുത്തു ഉത്തരങ്ങൾ ചേർത്തിട്ട് എവിടെയാണ് edit ചെയ്യേണ്ടത്? — ഈ തിരുത്തൽ നടത്തിയത് Evyavan (സംവാദം • സംഭാവനകൾ)
ചോദ്യാവലിക്കു താഴെ ഉള്ള "അഭിപ്രായം അറിയിക്കുക" എന്ന ലിങ്കിൽ കൂടി അരവരുടെ അഭിപ്രായങ്ങൾ അറിയിക്കാം ചോദ്യനമ്പർ ചേർത്ത് അതിനുള്ള ഉത്തരം എഴുതിയാൽ മതിയാകും Padmachandran koodali (സംവാദം) 23:42, 18 നവംബർ 2015 (UTC)
എനിക്ക് പ്രാദേശികചരിത്രം രേഖപ്പെടുത്താൻ താല്പര്യം ഉണ്ട് ..അത് എങ്ങനെ ചെയ്യാം? Chothavoor school (സംവാദം) 17:32, 11 മാർച്ച് 2017 (UTC)
ചോദ്യാവലി
[തിരുത്തുക]മലയാളം വിക്കിയേക്കുറിച്ച് എങ്ങനെ അറിഞ്ഞു (എവിടെ നിന്ന്) എന്നോ മറ്റോ ഒരു ചോദ്യം കൂടെ ചേർത്താലോ?--അഭി 12:47, 4 സെപ്റ്റംബർ 2008 (UTC)
- നല്ല നിർദ്ദേശം, ചോദ്യാവലി മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചെറിയ മാറ്റം വരുത്തിയാൽ രണ്ടാമത്തെയും മൂന്നാമെത്തെയും ചോദ്യം ഒന്നാക്കാമെന്ന് തോന്നുന്നു. ഇതേപറ്റി മറ്റുള്ളവരുടെ അഭിപ്രായങ്ങളും, പുതിയ ചോദ്യാവലികളുണ്ടെങ്കിൽ അതും അറിഞ്ഞാൽ നന്നായിരുന്നു. --സാദിക്ക് ഖാലിദ് 10:43, 5 സെപ്റ്റംബർ 2008 (UTC)
- ഈ ചർച്ച ഒന്ന് ചൂടാക്കഹോ.....അഭീടെ ചോദ്യോം ചേർക്കണമെന്നാണെന്റെ അഭിപ്രായ്....--Atjesse (സംവാദം) 10:02, 5 ഡിസംബർ 2008 (UTC)
മലയാളം ചോദ്യാവലി മാറ്റിയെഴുതേ എന്ന നിർദ്ദേശം നല്ലതു തന്നെ എന്നാൽ എങ്ങനെ ?????????
സംഭാവന
[തിരുത്തുക]ഈ പണി തുടങ്ങിട്ട് കുറച്ചു കാലം ആയല്ലോ. വിക്കിയിലേക്ക് സംഭാവന ചെയ്യാമെന്ന് പറഞ്ഞ എത്ര പേർ സംഭാവന ചെയ്തു വെറുതെ അറിയാനാണ്--ലീ 2008 02:39, 31 ഡിസംബർ 2008 (UTC)
- ഇതുപോലെ വിശദമായ ഒരു റിപ്പോർട്ട് ധനസമാഹരണം അവസാനിച്ചശേഷം വരേണ്ടതാണ്. --ജേക്കബ് 04:12, 31 ഡിസംബർ 2008 (UTC)
ഇതു ആ സംഭാവനയുടെ കാര്യമല്ല ജേക്കബ്ബേ. മലയാളം വിക്കിയിലേക്കു നൽകുന്ന സംഭാവനയെക്കുറിച്ചാനു (പണമല്ല) :),
ലീ, അങ്ങഗ്നെ സംഭാവന ചെയ്യാൻ വന്നതാണു ഇപ്പ്പൊ ഈ പരിസരത്ത് കാണുന്നവരൊക്കെ (ഞാനും). ഇപ്പൊഴും ഇതു വഴിയൊക്കെ കറങ്ങി നടപ്പാണു. സ്ഥിരമായി ഇതു വഴി കറങ്ങും എന്നൊന്നും പറയാൻ വയ്യ. :) --Shiju Alex|ഷിജു അലക്സ് 04:23, 31 ഡിസംബർ 2008 (UTC)
- അങ്ങിനെ.. ;) ആ റിപ്പോർട്ട് ഇവിടെ കിട്ടും. കുറച്ച് പടമൊക്കെ വച്ച് വേണമെങ്കിൽ ഇവിടെ. പക്ഷേ അവിടെപ്പറഞ്ഞിരിക്കുന്ന എറിക്ക് എന്നയാൾക്ക് സൗകര്യമുള്ളപ്പോൾ മാത്രമേ അത് അപ്‌ഡേറ്റ് ചെയ്യൂ എന്നേയുള്ളൂ.. ലീയ്ക്ക് അപ്‌ഡേറ്റ് ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ ടെക്നിക്കൽ ടീമുമായി ബന്ധപ്പെടാവുന്നതാണ് (അപ്‌ഡേറ്റ് ചെയ്യാനുള്ള സ്ക്രിപ്റ്റുകൾ എവിടെയാണെന്ന് എനിക്കറിയില്ല). #wikimedia-tech എന്ന IRC channel ൽ അവരെ കിട്ടും. --ജേക്കബ് 04:40, 31 ഡിസംബർ 2008 (UTC)
ലിപിവിന്യാസം
[തിരുത്തുക]ഞാൻ ലിപിവിന്യാസം എന്ന പേരിൽ ഒരു പേജ് സൃഷ്ടിച്ചിട്ടുണ്ട്. 2011 മെയ്-ജൂൺ ലക്കം സാഹിത്യവിമർശം മാസികയിൽ പ്രസിദ്ധീകരിച്ച എൻറെ ശബ്ദകോശങ്ങളും ലിപിവിന്യാസവും എന്ന ലേഖനമാണ് ചേർത്തിരിക്കുന്നത്. ‘mozhiyalan.blogspot.com’ എന്ന എൻറെ ബ്ളോഗിലും ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളു അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.--Mozhiyalan 05:47, 12 ജൂൺ 2011 (UTC)
"ഗണിത ശാസ്ത്രത്തെ പറ്റിയും നിത്യ ജീവിതത്തിൽ ഭിന്ന സംഖ്യകളുടെ പ്രാധാന്യം എന്താണ് "എന്നാ വിഷയത്തിൽ ഒരു പ്രൊജക്റ്റ് തയാറാക്കാൻ 6 ക്ലാസ്സ് വിദ്യര്തികളോടെ നിർദേശിചിരിക്കുന്നു,ഈ വിഷയത്തിൽ വിലയേറിയ അഭിപ്രായങ്ങൾ ഉദാഹരണ സഹിതം പ്രതീഷിക്കുന്നു
--Rgsreekumar 11:00, 14 ഓഗസ്റ്റ് 2011 (UTC)
പുതിയ ഒരു വിഷയം ചേർക്കുക
[തിരുത്തുക]ഞാൻ ഈ ഇടെ മാതൃഭാഷയുടെ പ്രാധാന്യം എന്നൊരു ലേഖനം തിരക്കി - പക്ഷെ എനിക്കത് കിട്ടിയില്ല - അങ്ങനെ ഒരു ലേഖനം ചേർത്താൽ സ്കൂൾ കുട്ടികൾക്ക് പ്രേയോജനപെടും സ്നേഹത്തോടുകൂടി തോമസ് പി . എ Thomlizpa (സംവാദം) 05:10, 29 ജൂൺ 2015 (UTC)
- ഉ:Thomlizpa, മാതൃഭാഷയുടെ പ്രാധാന്യം എന്നൊരു വിഷയം ഇവിടെ ചേർക്കാൻ നിർവ്വാഹമില്ല. പക്ഷേ പഠനാവശ്യങ്ങൾക്കായി എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ വിക്കിമീഡിയയുടെ മറ്റൊരു പദ്ധതി മലയാളത്തിൽ തന്നെയുണ്ട്. താങ്കളെ വിക്കിപാഠശാലയിലേയ്ക്ക് ക്ഷണിക്കുന്നു.--സുഗീഷ് (സംവാദം) 09:54, 29 ജൂൺ 2015 (UTC)
പ്രാദേശിക ചരിത്ര പഠനം
[തിരുത്തുക]പ്രദേശങ്ങളുടെ ചരിത്രം അധികവും കേരളത്തിൽ ഉള്ള സ്ഥലങ്ങൾ ഇവയെ കുറിച്ച് ഒരു പഠനം നല്ലത് ആണെന്ന് തോന്നുന്നു Rafnas basheer (സംവാദം) 16:28, 14 നവംബർ 2017 (UTC)
Dr. അലക്സാണ്ടർ ജേക്കബ് IPS ഒരു ടീവി ചാനലിൽ കണ്ണൂർ ജില്ലയുടെ പഴയ ചരിത്രം പറഞ്ഞത് ഓർക്കുന്നു. നമ്മുടെ നാട്ടിൻപുറം എന്തുമാത്രം ചരിത്രം ഉള്ള സ്ഥലം ആണെന്ന് അറിയാൻ സാധിച്ചു. പക്ഷെ കണ്ണൂർ -കാസറഗോഡ്പ്രാദേശിക ചരിത്രം ഇനിയും പഠിക്കാൻ താമസിക്കരുത്. Pradeepanppns (സംവാദം) 10:28, 14 സെപ്റ്റംബർ 2018 (UTC)