ലോകജനസംഖ്യ
ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യു.എൻ. പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുപ്രകാരം 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു.[1]
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1804 വരെ ലോക ജനസംഖ്യ 100 കോടി എത്തിയിരുന്നില്ല. എന്നാൽ 1927-ൽ 200 കോടിയായും 1959-ൽ 300 കോടിയായും ഇത് വർധിച്ചു. 1974-ൽ 400 കോടിയായും 1987-ൽ 500 കോടിയായും വർധിച്ച ജനസംഖ്യ 1998 ലാണ് 600 കോടിയിലെത്തിയത്.[2]
[തിരുത്തുക] ഭാവിയിൽ
2025 ൽ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വർധിക്കുമെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്.
[തിരുത്തുക] വെല്ലുവിളി
ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പല തരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ട സാഹചര്യത്തിലേക്ക് മനുഷ്യസമൂഹത്തെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ഓടെ 180 കോടി ജനങ്ങൾ ഗുരുതരമായ ശുദ്ധജലക്ഷാമത്തിന് വിധേയരാകുമെന്നാണ് ഇന്റർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരിക്കുന്നത്[2]
[തിരുത്തുക] അവലംബം
- ↑ നർഗീസും ഡാനികയുമെത്തി; ജനസംഖ്യ 700 കോടിതികഞ്ഞു
- ↑ 2.0 2.1 "World population to hit 7 billion". the hindu online. 2011-10-16. http://www.thehindu.com/news/international/article2543520.ece, ശേഖരിച്ചത്: 2011-10-17.