ലൂയിസ് റെയ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയിസ് മേരി സിബോൾഡ് റെയ്‌സ്
പ്രമാണം:Louise Reiss.jpg
Louise Reiss in 2003
ജനനം(1920-02-23)ഫെബ്രുവരി 23, 1920
മരണംജനുവരി 1, 2011(2011-01-01) (പ്രായം 90)
വിദ്യാഭ്യാസംWoman's Medical College of Pennsylvania (currently Drexel University College of Medicine)
അറിയപ്പെടുന്നത്Baby Tooth Survey
Medical career

ലൂയിസ് മേരി സിബോൾഡ് റെയ്‌സ് (ഫെബ്രുവരി 23, 1920 - ജനുവരി 1, 2011) 1950-കളിലും 1960-കളിലും ജനിച്ച മിസോറിയിലെ സെന്റ് ലൂയിസിൽ താമസിച്ചിരുന്ന കുട്ടികളിൽ നിന്നുള്ള പാൽപ്പല്ലുകൾ 12 വർഷക്കാലം ശേഖരിച്ച് വിശകലനം ചെയ്ത, ബേബി ടൂത്ത് സർവേ എന്നറിയപ്പെടുന്ന പദ്ധതിയെ ഏകോപിപ്പിച്ച ഒരു അമേരിക്കൻ ഫിസിഷ്യനായിരുന്നു. 1963-ൽ ജനിച്ച കുട്ടികളുടെ പല്ലുകളിൽ സ്ട്രോൺഷ്യം-90-ന്റെ അളവ് വ്യാപകമായ ആണവായുധ പരീക്ഷണത്തിന്റെ വരവിനു മുമ്പുള്ള 1950-ൽ ജനിച്ച കുട്ടികളിൽ കണ്ടെത്തിയതിനെക്കാൾ 50 മടങ്ങ് കൂടുതലാണെന്ന് ഈ സർവേ ഫലങ്ങൾ കാണിക്കുന്നു. യുണൈറ്റഡ് കിംഗ്ഡവുമായും സോവിയറ്റ് യൂണിയനുമായും ഭാഗിക ആണവ പരീക്ഷണ നിരോധന ഉടമ്പടിയിൽ ഒപ്പുവെക്കാൻ അക്കാലത്തെ യു.എസ്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയെ ബോധ്യപ്പെടുത്താൻ സഹായിച്ച ഈ കണ്ടെത്തലുകളോടെ അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതൽ ആണവ പതനം ഉണ്ടാക്കുന്ന ആണവായുധങ്ങളുടെ ഭൌമോപരിതലത്തിന് മുകളിൽനിന്നുള്ള പരീക്ഷണം അവസാനിപ്പിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1920 ഫെബ്രുവരി 23-ന് ന്യൂയോർക്ക് നഗരത്തിലെ ക്യൂൻസ് ബറോയിൽ ജനിച്ച റെയ്‌സിന് കുട്ടിക്കാലത്ത് പോളിയോ പിടിപെട്ടിരുന്നു.[1] കോളേജിൽ ആർട്സ് വിഷയങ്ങൾ പഠിക്കാൻ അവൾ ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ശാസ്ത്ര വിഷയങ്ങളിലേയ്ക്ക് മാറാൻ അവർ തീരുമാനിച്ചു.[2][3]

പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ (ഇപ്പോൾ ഡ്രെക്സൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ ഭാഗം) മെഡിക്കൽ ബിരുദം നേടിയ അവർ ഫിലാഡൽഫിയ ജനറൽ ഹോസ്പിറ്റലിൽ ഇന്റേൺഷിപ്പും റെസിഡൻസിയും പൂർത്തിയാക്കുകയും അവിടെ വെച്ച് തന്റെ ഭാവി ഭർത്താവായ എറിക് റെയ്സിനെ കണ്ടുമുട്ടുകയും ചെയ്തു.[4]

മരണം[തിരുത്തുക]

ഫ്ലോറിഡയിലെ പൈൻക്രെസ്റ്റിൽ താമസിച്ചിരുന്ന റെയ്‌സ് രണ്ട് മാസം മുമ്പ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ ബാധിച്ച് 2011 ജനുവരി 1 ന് 90 ആം വയസ്സിൽ അവളുടെ വീട്ടിൽ വച്ച് മരിച്ചു.[5]

അവലംബം[തിരുത്തുക]

  1. Sorkin, Michael D. (January 7, 2011). "Louise Reiss: headed historic Baby Tooth Survey in St. Louis". St. Louis Post-Dispatch. Retrieved January 10, 2011.
  2. Hevesi, Dennis (January 10, 2011). "Dr. Louise Reiss, Who Helped Ban Atomic Testing, Dies at 90". The New York Times. Retrieved January 10, 2011.
  3. "Louise X. Reiss". Women in Health Sciences, Bernard Becker Medical Library, Washington University in St. Louis. Retrieved January 10, 2011.
  4. Hevesi, Dennis (January 10, 2011). "Dr. Louise Reiss, Who Helped Ban Atomic Testing, Dies at 90". The New York Times. Retrieved January 10, 2011.
  5. Sorkin, Michael D. (January 7, 2011). "Louise Reiss: headed historic Baby Tooth Survey in St. Louis". St. Louis Post-Dispatch. Retrieved January 10, 2011.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_റെയ്‌സ്&oldid=3837461" എന്ന താളിൽനിന്ന് ശേഖരിച്ചത്