ലാ ഫോർട്ടലേസ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
La Fortaleza
LaFortaleza SanJuan PuertoRico.jpg
View of Fortaleza from San Juan Bay
മറ്റു പേരുകൾ Palacio de Santa Catalina
പ്രധാന വിവരങ്ങൾ
Architectural style Classical Revival, Other
സ്ഥാനം San Juan, Puerto Rico
രാജ്യം United States
നിർദ്ദേശാങ്കം 18°27′50″N 66°7′9″W / 18.46389°N 66.11917°W / 18.46389; -66.11917Coordinates: 18°27′50″N 66°7′9″W / 18.46389°N 66.11917°W / 18.46389; -66.11917
Completed 1533
Website
Official Govt. of Puerto Rico Site (സ്പാനിഷ്)
ഔദ്യോഗിക നാമം: La Fortaleza and San Juan National Historic Site in Puerto Rico
തരം: Cultural
മാനദണ്ഡം: vi
നാമനിർദ്ദേശം: 1983 (7th session)
നിർദ്ദേശം. 266
State Party:  United States
Region: The Americas
Official name: La Fortaleza
Designated: October 9, 1960[1]
Reference No. 66000951
Official name: La Fortaleza
Designated: October 15, 1966[2]

പ്യൂട്ടോറിക്കായിലെ ഗവർണറുടെ ഔദ്യോഗിക വസതിയും ഒരു ചരിത്ര സ്മാരകവുമാണ് ലാ ഫോർട്ടലേസ്സ (La Fortaleza). 1533നും 1540നും ഇടയിലുള്ള കാലയളവിലാണ് ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.[3]സാൻ ഹ്വാൻ തുറമുഖത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രതിരോധ നിർമിതിയായിരുന്നു ഇത്. പാലാസിയോ ഡെ സാൻറ്റ കാറ്റാലിന(Palacio De santa Catalina) എന്നും ഈ കോട്ട അറിയപ്പെടുന്നു.

ചാൾസ് അഞ്ചാമന്റെ നേതൃത്വത്തിലായിരുന്നു ഈ കോട്ടയുടെ നിർമ്മാണം. കരീബ് ഇന്ത്യൻസിൽനിന്നും അന്നത്തെ യൂറോപ്യൻ ശക്തികളിൽ നിന്നും സാൻ ഹ്വാൻ നഗരത്തെ സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഫോർട് സാൻ ഫിലിപ്പെ ഡെൽ മോറോ, ഫോർട് സാൻ കരിസ്റ്റോബാൽ തുടങ്ങിയ കോട്ടകളും ഈ കോട്ടയ്ക്ക് ശേഷം പണിതുയർത്തുകയുണ്ടായി.

തുടക്കത്തിൽ ഒരു ചുറ്റുമതിലും അതിനുള്ളിലെ വിശാലമായ നടുമുറ്റവും ചേരുന്നതായിരുന്നു കോട്ടയുടെ ഘടന. ഹോമേജ് ടവർ എന്ന ഒരു ഗോപുരവും ഈ മതിൽക്കെട്ടിനകത്ത് ഉണ്ടായിരുന്നു. ആസ്ട്രൽ ടവർ എന്നൊരു ഗോപുരവും പിൽക്കാലത്ത് പണികഴിക്കുകയുണ്ടായി. ഇന്ന് കുറെയേറെ കെട്ടിടങ്ങൾ ഈ കോട്ടയുടെ ഭാഗമായ് ഉണ്ട്.

അവലംബം[തിരുത്തുക]

  1. "La Fortaleza". National Historic Landmark summary listing. National Park Service. ശേഖരിച്ചത് 2007-06-28. 
  2. "National Register Information System". National Register of Historic Places. National Park Service. 2008-04-15. 
  3. http://www.nps.gov/nr/travel/prvi/pr2.htm
"http://ml.wikipedia.org/w/index.php?title=ലാ_ഫോർട്ടലേസ്സ&oldid=1814596" എന്ന താളിൽനിന്നു ശേഖരിച്ചത്