യെല്ലോസ്റ്റോൺ ദേശീയോദ്യാനം
| യെല്ലോസ്റ്റോൺ ദേശീയോദ്യാനം | |
|---|---|
|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം)
|
|
യെല്ലോസ്റ്റോണിലെ ഗ്രാൻഡ് കാന്യൻ |
|
| അമേരിക്കൻ ഐക്യനാടുകളിൽ യെല്ലോസ്റ്റോണിന്റെ സ്ഥാനം | |
| സ്ഥാനം | പാർക്ക് കൗണ്ടി, വയമിങ് ടെറ്റൺ കൗണ്ടി, വയമിങ് ഗലാറ്റിൻ കൗണ്ടി, മൊണ്ടാന പാർക്ക് കൗണ്ടി, മൊണ്ടാന ഫ്രെമണ്ട് കൗണ്ടി, ഐഡഹോ |
| നിർദ്ദേശാങ്കങ്ങൾ | 44°36′N 110°30′W / 44.600°N 110.500°Wസ്ഥാനം: 44°36′N 110°30′W / 44.600°N 110.500°W |
| പ്രദേശം | 22,19,791 acres ([ ha)[1] |
| സ്ഥാപിതമായത് | 1872 മാർച്ച് 1 |
| സന്ദർശകർ | 3,394,326 (in 2011) [2] |
| ഭരണവ്യവസ്ഥ | യു.എസ്. ദേശീയ ഉദ്യാന സർവീസ് |
ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ്[3] യെല്ലോസ്റ്റോൺ ദേശീയോദ്യാനം. യു.എസ്. കോൺഗ്രസ് ഉദ്യാനമായി സ്ഥാപിച്ച ഈ പ്രദേശം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന യുള്ളിസസ് എസ്. ഗ്രാന്റ് 1872 മാർച്ച് ഒന്നിന് ഒപ്പിട്ടു നിയമമാക്കി[4][5]. പ്രധാനമായും അമേരിക്കൻ സംസ്ഥാനമായ വയമിങിൽ സ്ഥിതി ചെയ്യുന്ന 8983 ചതുകരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഉദ്യാനം അയൽ സംസ്ഥാനങ്ങളായ ഐഡാഹോയിലേയ്ക്കും മൊണ്ടാനയിലേയ്ക്കും പരന്നു കിടക്കുന്നു. 300ലധികം ഉഷ്ണജലപ്രവാഹങ്ങളുള്ള ഈ ഉദ്യാനം യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ മറ്റാകർഷണങ്ങൾ ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലപ്രവാഹവും, യെല്ലോസ്റ്റോൺ തടാകവും, യെല്ലോസ്റ്റോൺ കാൾഡേറ അഗ്നിപർവ്വതവുമാണ്.
ജൈവവൈവിധ്യം [തിരുത്തുക]
1700-ഓളം വർഗ്ഗത്തിൽപ്പെടുന്ന മരങ്ങളുള്ള ഈ ഉദ്യാനത്തിൽ 60 ഇനം സസ്തനികളും 311 ഇനം പക്ഷികളുമുണ്ട്. വില്ലോമരങ്ങളും ഫിർമരങ്ങളും നിറഞ്ഞ ഈ ഉദ്യാനത്തിൽ സാൻഡ് വെർബേന എന്ന അപൂർവ്വയിനം ചെടിയും കാണപ്പെടുന്നു. ഈ ഉദ്യാനത്തിലെ ഉഷ്ണജലപ്രവാഹത്തിൽ കാണപ്പെടുന്ന തെർമ്മസ് അക്വാറ്റിക്കസ് എന്ന അപൂർവ്വയിനം ബാക്ടീരിയ പോളീമെറെസ് ചെയിൻ റിയാക്ഷന്റെ ഭാഗമായി ഡി.എൻ.എ പകർത്തുന്നതിൽ അത്യന്തം സഹായകമാണ്, ഈ ദേശിയോദ്യാനം ചാരനരികൾക്കും ഗ്രിസ്ലി കരടികളക്കും പ്രസിദ്ധമാണ്.
അവലംബം [തിരുത്തുക]
- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. ശേഖരിച്ചത് 2012-03-08.
- ↑ "NPS Annual Recreation Visits Report". National Park Service. ശേഖരിച്ചത് 2012-03-08.
- ↑ "Kotor, Srebarna and Yellowstone are withdrawn from the list of World Heritage in danger". UNESCO press release. July 5, 2005. ശേഖരിച്ചത് 2011-07-29.
- ↑ "Yellowstone, the First National Park".
- ↑ U.S. Statutes at Large, Vol. 17, Chap. 24, pp. 32–33. "An Act to set apart a certain Tract of Land lying near the Head-waters of the Yellowstone River as a public Park." From The Evolution of the Conservation Movement, 1850–1920 collection. Library of Congress
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- യു.എസ്. ജിയോളൊജിക്കൽ സർവേ ഫോട്ടോഗ്രാഫിക്ക് ലൈബ്രറി
- യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- The short film A Visit to Yellowstone National Park ca. 1932) is available for free download at the Internet Archive [more]
- The short film Four Seasons of Yellowstone (1970) is available for free download at the Internet Archive [more]
- The short film Fantastic Yellowstone (1997) is available for free download at the Internet Archive [more]
|
||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||
|
|||||||||||
|
|||||||||||||||||||||||