ലവ് ലെറ്റർ (1995)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലവ് ലെറ്റർ
സംവിധാനംഷുൻജി ഇവായി
നിർമ്മാണം
രചനഷുൻജി ഇവായി
അഭിനേതാക്കൾ
സംഗീതംറെമെഡിയോസ്
ഛായാഗ്രഹണംനൊബോറു ഷിനോഡ
ചിത്രസംയോജനംഷുൻജി ഇവായി
സ്റ്റുഡിയോ
വിതരണംജപ്പാൻ ഹെറാൾഡ്
റിലീസിങ് തീയതി
  • മാർച്ച് 25, 1995 (1995-03-25) (Japan)
  • ജൂൺ 12, 1998 (1998-06-12) (U.S.)
രാജ്യംജപ്പാൻ
ഭാഷജപ്പാനീസ്
സമയദൈർഘ്യം117 minutes
ആകെ¥8,500,760,900

ലവ് ലെറ്റർ 1995-ൽ ഷുൻജി ഇവായി സംവിധാനം ചെയ്ത് മിഹോ നകയാമ പ്രധാനവേഷത്തിൽ അഭിനയിച്ച ഒരു ജാപ്പനീസ് ചലച്ചിത്രമാണ്. ഹൊക്കൈഡോ ദ്വീപിൽ, പ്രധാനമായും ഒട്ടാരു നഗരത്തിലാണ് ഈ ചിത്രം പൂർണ്ണമായും ചിത്രീകരിക്കപ്പെട്ടത്.

ജപ്പാനിലും പിന്നീട് മറ്റ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ദക്ഷിണ കൊറിയയിലും ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ലവ് ലെറ്റർ പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സിനിമാശാലകളിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ ജാപ്പനീസ് ചിത്രങ്ങളിലൊന്നായിരുന്നു. ദക്ഷിണ കൊറിയയിൽ 645,615 പ്രേക്ഷകരുടെ മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട ഇത് ആ വർഷത്തെ ഏറ്റവും ഉയർന്ന വരുമാനം നേടിയ പത്താമത്തെ പൊതു റിലീസായിരുന്നു.[1]

ചിത്രത്തിലെ ഹിറോക്കോ വാടനാബെ, ഇറ്റ്സുക്കി ഫുജി എന്നീ ഇരട്ട വേഷങ്ങളിൽ പോപ്പ് ഗായിക മിഹോ നകയാമയെ ഇവായി അവതരിപ്പിച്ചു. ഇറ്റ്സുക്കി ഫുജി എന്ന പെൺകുട്ടിയുടെ വേഷം അവതരിപ്പിച്ചതിന് ജാപ്പനീസ് അക്കാദമി അവാർഡിൽ 'ന്യൂകമർ ഓഫ് ദ ഇയർ' അവാർഡ് നേടിയ കൗമാരക്കാരി മിക്കി സകായ്‌യുടെ സിനിമാ ജീവിതവും ഈ സിനിമയോടെയാണ് ആരംഭിച്ചത്.

കഥാപാത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "koreanfilm". koreanfilm. Retrieved March 04, 2012.
"https://ml.wikipedia.org/w/index.php?title=ലവ്_ലെറ്റർ_(1995)&oldid=3799208" എന്ന താളിൽനിന്ന് ശേഖരിച്ചത്