റ്റുപാക് ഷക്കൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റ്റുപാക് ഷക്കൂര്‍
പ്രമാണം:2Pac2.jpg
Background information
Also known as 2പാക്, മകവെലി
Born ജൂണ്‍ 16 1971(1971-06-16)
ഈസ്റ്റ് ഹാര്‍ലെം, മാന്‍ഹട്ടന്‍,
ന്യൂയോര്‍ക്ക് നഗരം, ന്യൂയോര്‍ക്ക്,
യുണൈറ്റഡ് സ്റ്റേറ്റ്സ്
Origin ദ ബ്രോങ്സ്, ന്യൂയോര്‍ക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്[1]
Died സെപ്റ്റംബര്‍ 13 1996 (പ്രായം 25)
ലാസ് വെഗസ്, നെവാഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്
Genre(s) ഹിപ് ഹോപ്
Occupation(s) റാപ്പര്‍, ഗാനരചയിതാവ്, അഭിനേതാവ്, റെക്കോര്‍ഡ് നിര്‍മാതാവ്, കവി, തിരക്കഥാകൃത്ത്, സാമൂഹ്യപ്രവര്‍ത്തകന്‍
Years active 1990 – 1996
Label(s) ഇന്റര്‍സ്കോപ്, ഔട്ട് ഡ ഗുട്ട, ഡെത്ത് റോ, മകവെലി, അമാറു
Associated acts ഡിജിറ്റല്‍ അണ്ടര്‍ഗ്രൗണ്ട്, റിച്ചി റിച്ച്, ഡേവ് ഹൊളിസ്റ്റര്‍, കുറപ്റ്റ്, സ്നൂപ് ഡോഗ്, ഔട്ട്ലോസ്, ഡാസ് ഡിലിങ്കെര്‍
Website 2paclegacy.com

പ്രസിദ്ധനായിരുന്ന ഒരു അമേരിക്കന്‍ റാപ് ഗായകനായിരുന്നു റ്റുപാക് അമാറു ഷക്കൂര്‍. 2പാക്, മകവെലി എന്നീ അപരനാമങ്ങളിലറിയപ്പട്ടിരുന്നു. വളരെയധികം വിജയം നേടിയ ഗായകന്‍ എന്നതിനുപുറമേ റ്റുപാക് ഒരു മികച്ച നടനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു.[2] അക്രമാസക്തവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായ ചേരിയിലെ ജീവിതം, വര്‍ഗ്ഗീയത, സാമൂഹികപ്രശ്നങ്ങള്‍, മറ്റ് റാപ്പര്‍മാരുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മിക്ക പാട്ടുകളിലേയും വിഷയങ്ങള്‍.

[തിരുത്തുക] ജീവിതരേഖ

1971 ജൂണ്‍ 16-ന് ന്യൂയോര്‍ക്ക് നഗരത്തിലെ മാന്‍ഹട്ടന്റെ ഭാഗമായ കിഴക്കന്‍ ഹാര്‍ലെമില്‍ ജനിച്ചു.

ഓള്‍ട്ടര്‍നെറ്റ് ഹിപ് ഹോപ് ബാന്റായ ഡിജിറ്റല്‍ അണ്ടര്‍ഗ്രൗണ്ടിന്റെ റോഡിയും പശ്ചാത്തല നര്‍ത്തകനുമായാണ് ഷക്കൂര്‍ സംഗീതരംഗത്തേക്കെത്തിയത്.[3][4] ആദ്യ ആല്‍ബമായ 2പാകാലിപ്സ് നൗ നിരൂപകരുടെ പ്രശംസ നേടിയെങ്കിലും വിവാദപരമായ വരികള്‍മൂലം പല തിരിച്ചടികളും നേരിടേണ്ടിവന്നു.

പല നിയമവ്യവഹാരങ്ങളില്‍ പ്രതിയാക്കപ്പെട്ട ഷക്കൂറിന് മറ്റ് നിയമപ്രശ്നങ്ങളും നേരിടേണ്ടിവന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയുടെ ലോബിയില്‍ വച്ച് ഇദ്ദേഹത്തിന് 5 തവണ വെടിയേല്‍ക്കുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തേക്കുറിച്ച് മറ്റ് പല റാപ്പര്‍മാര്‍ക്കും അറിവുണ്ടായിരുന്നുവെന്നുങ്കിലും തനിക്ക് മുന്നറിയിപ്പ് തന്നില്ലെന്ന് ഷക്കൂര്‍ സംശയിച്ചു. ഈ വിവാദം കുപ്രസിദ്ധമായ ഈസ്റ്റ് കോസ്റ്റ്-വെസ്റ്റ് കോസ്റ്റ് ഹിപ് ഹോപ് ശത്രുതക്ക് തിരികൊളുത്തി. പിന്നീട്, ഷക്കൂര്‍ ഒരു ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു. 11 മാസം ജയില്‍ശിക്ഷ അനുഭവിച്ച ഷക്കൂര്‍ ഒരു അപ്പീലിലൂടെ പുറത്തിറങ്ങി. ഡെത്ത് റോ റെക്കോര്‍ഡ്സിന്റ് സി.ഇ.ഒ. ആയ മരിയോണ്‍ "സ്യൂജ്" നൈറ്റ് ആണ് ആ അപ്പീലിന്റെ ചെലവുകള്‍ നടത്തിയത്. ഈ സഹായത്തിനു പകരമായി ഡെത്ത് റോ ലേബലിനു കീഴില്‍ 3 ആല്‍ബങ്ങള്‍ പുറത്തിറക്കാമെന്ന് ഷക്കൂര്‍ സമ്മതിച്ചു.

1996 സെപ്റ്റംബര്‍ 17-ന് ലാസ് വേഗസില്‍ നടന്ന ഒരു ഡ്രൈവ്-ബൈ വെടിവെപ്പില്‍ ഷക്കൂറിന് നാല് തവണ വെടിയേറ്റു. യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട ഷക്കൂര്‍, ആറ് ദിവസങ്ങള്‍ക്ക് ശേഷം ശ്വാസകോശ തകാരാറും ഹൃദയ സ്തംഭനവും മൂലം മരണമടഞ്ഞു.[5]

2006-ല്‍ എം.റ്റി.വി. പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച എംസികളുടെ പട്ടികയില്‍ ഷക്കൂര്‍ രണ്ടാം സ്ഥാനത്തിനര്‍ഹനായി.[6]

[തിരുത്തുക] അവലംബം

  1. Tupac Interviews. ശേഖരിച്ചത് 2008-07-10.
  2. http://www.npr.org/templates/story/story.php?storyId=6067116
  3. (2002). Tupac Shakur - Thug Angel (The Life of an Outlaw).
  4. Tupac Shakur - hotshotdigital.com
  5. Tupac Shakur's death certificate details reported by Cathy Scott. Retrieved on 2007-10-05.
  6. The Greatest MCs of All Time MTV. Retrieved on 2006-12-26
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം