റോസ്ലിൻ യാലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ്ലിൻ സുസ്സമാൻ യാലോ

Rosalyn Yalow (1977)
ജനനം Rosalyn Sussman
1921 ജൂലൈ 19(1921-07-19)
New York City, New York, U.S.
മരണം 2011 മേയ് 30(2011-05-30) (പ്രായം 89)
The Bronx, New York, U.S.
undisclosed causes
ദേശീയത American
മേഖലകൾ Medical physics
ബിരുദം Hunter College
University of Illinois at Urbana–Champaign
അറിയപ്പെടുന്നത് Radioimmunoassay (RIA)
പ്രധാന പുരസ്കാരങ്ങൾ 1975 AMA Scientific Achievement Award
1976 Albert Lasker Award for Basic Medical Research
1977 Nobel Prize in Physiology or Medicine
1988 National Medal of Science
ജീവിത പങ്കാളി A. Aaron Yalow (m. 1943; 2 children)
കുട്ടികൾ Benjamin and Elanna

ജീവിതരേഖ[തിരുത്തുക]

റോസ്ലിൻ സുസ്സമാൻ യാലോ (ജൂലായ് 19, 1921 – മേയ് 30, 2011) 1977-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞയാണ്. ഈ പുരസ്കാരം റോജർ ഗിൽമിനും ആന്ഡ്രൂ ഷാലിയുമായാണ് റോസ്ലിൻ യാലോ പങ്കു വെച്ചത്. ഗെർട്ടി കോറിക്കു ശേഷം ഈ വിഭാഗത്തിൽ നോബൽ പുസ്കാരം നേടുന്ന ദ്വിതീയ വനിതയാണ് റോസ്ലിൻ യാലോ. ഇവരുടെ ഗവേഷണ രംഗം മെഡിക്കൽ ഫിസിക്സ് ആയിരുന്നു. റേഡിയോ ഇമ്മ്യൂണോ അസ്സേ (Radio Immunoi Assay, RIA) എന്ന പ്രക്രിയ വികസിപ്പിച്ചെടുത്തതിനായിരുന്നു പുരസ്കാരം ലഭിച്ചത്. [1]

ജീവിതരേഖ[തിരുത്തുക]

ന്യൂയോർക്കിലെ മൻഹാട്ടണിലാണ് റോസ്ലിൻ യാലോ ജനിച്ചത്. സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് വിരളമായിരുന്ന ആ കാലഘട്ടത്തിൽ സ്റെറെനോഗ്രാഫറാകാനാണ് റോസ്ലി തയ്യാറെടുത്തത്. 1941- കോളേജ് പഠനം പൂത്തിയാക്കി. എന്നാൽ രണ്ടാം ലോക മഹായുദ്ധം റോസിലിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി വെച്ചു. പുരുഷന്മാർ സൈനികസേവനത്തിനായി പോയതിനാൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ത്രീകൾക്കായി വാതിലുകൾ തുറന്നു. 1945-ൽ യാലോ ഫിസിക്സിൽ പി.എച്.ഡി.യെടുത്തു. ബ്രോണ്ക്സിലെ വെറ്ററാൻ അഡ്മിനിസ്റ്റഷൻ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിൽ ജോലിക്കു ചേർന്നു. ഇവിടെ വെച്ചാണ് ശരീരത്തിലും പദാർഥങ്ങളിലും നിലനില്ക്കുന്ന റേഡിയോവികിരണ രസായനങ്ങളെ അളന്നു തിട്ടപ്പെടുത്തുന്നതിനുളള മാർഗ്ഗം അവർ കണ്ടെത്തിയത്.

2011-ൽ വാദ്ധക്യ സഹജമായ കാരണങ്ങളാൽ നിര്യാതയായി.

അവലംബം[തിരുത്തുക]

  1. റോസ്ലിൻ സുസ്സമാൻ യാലോ
"http://ml.wikipedia.org/w/index.php?title=റോസ്ലിൻ_യാലോ&oldid=1907148" എന്ന താളിൽനിന്നു ശേഖരിച്ചത്