റൊമാൻസിങ് ദ സ്റ്റോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോമാൻസിങ് ദ സ്റ്റോൺ
പ്രമാണം:Romancing the stone.jpg
Theatrical release poster
സംവിധാനംRobert Zemeckis
നിർമ്മാണംMichael Douglas
രചനDiane Thomas
അഭിനേതാക്കൾ
സംഗീതംAlan Silvestri
ഛായാഗ്രഹണംDean Cundey
ചിത്രസംയോജനംDonn Cambern
Frank Morriss
വിതരണം20th Century Fox
റിലീസിങ് തീയതി
  • മാർച്ച് 30, 1984 (1984-03-30)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$10 million[1][2][3]
സമയദൈർഘ്യം106 minutes
ആകെ$86.5 million[4]

റോമാൻസിങ് ദ സ്റ്റോൺ, ഡയാനെ തോമസ് രചിച്ച്, റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത 1984 ലെ ഒരു അമേരിക്കൻ സാഹസിക, റൊമാൻറിക് കോമഡി സിനിമയാണ്. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, മൈക്കിൾ ഡഗ്ലസ്, കാതലീൻ ടർണർ, ഡാനി ഡെവിറ്റോ എന്നിവരാണ്. 1985 ൽ ദ ജുവൽ ഓഫ് ദ നൈൽ എന്ന പേരിൽ ഈ ചിത്രത്തിന് ഒരു തുടർഭാഗവും ഇറങ്ങിയിരുന്നു.

കഥാസന്ദർഭം[തിരുത്തുക]

ജൊവാൻ വൈൽഡർ ന്യൂയോർക്ക് നഗരത്തിലെ പ്രസിദ്ധയായ ഒരു ഏകാന്ത നോവലിസ്റ്റാണ്. അവളുടെ എഡിറ്റർ വിശ്വസിക്കുന്നത് അവർ എഴുത്തുകാരിയെന്ന നിലയിൽ തന്റെ നോവലുകളിലേതുപോലുള്ള ഒരു റൊമാൻറിക് ഹീറോയെ കണ്ടുമുട്ടാനായി കാത്തിരിക്കുകയാണെന്നാണ്.

അങ്ങനെയിരിക്കെ അർദ്ധ സഹോദരങ്ങളും പുരാവസ്തു വിൽപ്പനക്കാരുമായ ഇറ, റാൾഫ് എന്നിവർ ചേർന്ന് തന്നെ തട്ടിക്കൊണ്ടു പോയിരിക്കുന്നതായി ജോവാന് സഹോദരി ഐലൈനിൽനിന്ന് ഒരു ഫോൺ സന്ദേശം എത്തുന്നു. ഈ വിവരം  തൻറെ എഡിറ്ററായ ഗ്ലോറിയയെ അറിയിക്കുന്നതിനും അവരെ കാണുവാനായി ജോവാൻ ആപ്പാർട്ട്മെൻറു വിട്ടിറങ്ങുകയും അവിടെവച്ച് എഡിറ്റർ ഗ്ലോറിയ തൻറെ മരിച്ചുപോയ ഭർത്താവിന്റെ സഹോദനെ ഏൽപ്പിക്കുവാനായി അവളെ ഒരു പഴയ ഭൂപടം അടങ്ങിയ കവർ ഏൽപ്പിക്കുകയും ചെയ്യുന്നു.

ജോവാൻ അപ്പാർട്ട്മെന്റിലേയ്ക്കു തിരിച്ചുവന്നപ്പോൾ അപ്പാർട്ട്മെന്റ് കൊള്ളയടിക്കപ്പെട്ടതായി മനസ്സിലായി. സാധനങ്ങളെല്ലാം വാരിവലിച്ച് അലങ്കോലമായിക്കിടക്കുന്നു. അതുപോലെ തന്നെ അപ്പാർട്ട്മെന്റ് സൂപ്പർവൈസർ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. ജോവാന്, സഹോദരി എലെയിനിൽ നിന്ന്  പേടിച്ചരണ്ട സ്വരത്തിലുള്ള ഒരു ഫോൺ സന്ദേശം ലഭിക്കുന്നു (അവരെ ഇറ കത്തിമുനിയിൽ നിർത്തിയിരിക്കുകയായിരുന്നു). സന്ദേശത്തിൽ തനിക്കു ലഭിച്ച ഭൂപടവുമായി അവളോട് ഉടനടി കൊളമ്പിയയിലേയക്കു പോകുവാൻ നിർദ്ദേശിക്കപ്പെട്ടു. അത് എലൈനുള്ള മോചനദ്യവ്യമായി നിശ്ചയിക്കപ്പെട്ടു. ജോവാൻ കൊളമ്പിയയിലേയ്ക്കു പോകുവാൻ തീരുമാനിക്കുകയും തന്റെ സമ്പാദ്യമായ പൂച്ചക്കുട്ടിയെ വരുന്നതുവരെ സംരക്ഷിക്കുവാനായി ഗ്ലോറിയയെ ഏൽപ്പിക്കുകയും ചെയ്യുന്നു.

കൊളമ്പിയയിലേയക്കുള്ള ബസിൽ കയറി തനിക്കു സന്ധിക്കുവാൻ നിശ്ചയിച്ചുറപ്പിച്ച കാർട്ടജീന എന്ന സ്ഥലത്തേയ്ക്കു പോകുവാൻ ശ്രമിച്ച ജോവാനെ, എലൈന്റെ ഭർത്താവ് എഡ്വാർഡോയുടെ കൊലപാതകിയായ കേണൽ സോളോ പിന്തുടരുകയും അവളെ കബളിപ്പിച്ച് തീരദേശ നഗരമായ കാർട്ടജീനയ്ക്കു പകരം കൊളമ്പിയയുടെ ഉൾനാടൻ പ്രദേശത്തേയ്ക്കു പോകുന്ന ബസിലേയ്ക്കു കയറ്റിവിടുകയും ചെയ്യുന്നു.

തങ്ങൾ എവിടേയ്ക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നുള്ള ജോവാന്റെ നിരന്തരമായ ചോദ്യം ബസ് ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിക്കാൻ കാരണമാകുകയും എതിരേ വന്ന ജീപ്പുമായി ബസ് ഇടിക്കുകയും രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ബസിലെ യാത്രക്കാർ ഓരോരുത്തരായി അവടം വിട്ടുപോകുന്നു. സോളോയുടെ ആളുകളിൽ‌നിന്നു പെട്ടെന്നുണ്ടായ ഒരു വെടിവയ്പ്പിൽനിന്നു രക്ഷപെടാൻ അവൾ ബസിനടിയിൽ അഭയം പ്രാപിക്കുന്നു. സോളോ അവളെ ഭീഷണിപ്പെടുത്തുന്നു. തത്സമയം അവിടെയത്തിയ ജീപ്പിന്റെ ഉടമസ്ഥനും അമേരിക്കൻ അലങ്കാരപ്പക്ഷിക്കടത്തുകാരനുമായ ജാക്ക്. റ്റി. കോൾട്ടൺ അവളെ സംരക്ഷിക്കുന്നു. തന്നെ കാടിനു നടുവിൽനിന്നു പുറത്തു കടത്തുന്നതിനും ഏറ്റവുമടുത്ത് ഫോൺ ബൂത്തിലെത്തിക്കുന്നതിനുമായി അവൾ ജാക്കിന് 375 ഡോളറിന്റെ ട്രാവലേർസ് ചെക്ക് വാഗ്ദാനം ചെയ്യുന്നു. നിധി ഒളിഞ്ഞിരിക്കുന്നിടത്തേയ്ക്കു നയിക്കുന്ന ഭൂപടത്തിനായി സോളോയും മിലിട്ടറി പോലീസും പിന്തുടരുന്നതിനിടെ ജാക്കും ജോവാനും രണ്ടുകൂട്ടരെയും ഒഴിവാക്കി ഘോരവനങ്ങളിലൂടെ സഞ്ചരിക്കുന്നു.

ഒരു മുൻ മരിജുവാന കള്ളക്കടത്തുകാന്റെ തകർന്ന സി -47 വിമാനത്തിനുള്ളിൽ ഒരു രാത്രി അവർ ഒളിപ്പിച്ചു കഴിയുന്നു. അടുത്തദിവസം അവർ ജോവാന്റെ നോവലുകളുടെ ഒരു വലിയ ആരാധകനായ ജുവാൻ എന്ന മയക്കുമരുന്നു രാജാവുമായി കണ്ടുമുട്ടുന്നു. സോളോയിൽ നിന്ന് അവരെ രക്ഷപെടാൻ സഹായിക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്യുന്നു.

പല സംഭവവികാസങ്ങൾക്കും ശേഷം അവർ ഒരു പട്ടണത്തിലെത്തിച്ചേരുകയും അവിടെ നൃത്തം ചെയ്തും മറ്റും രാത്രികഴിച്ചു കൂട്ടുകയും ചെയ്തു. അതിനിടെ ഭൂപടമുപയോഗിച്ചു നിധി സ്വന്തമായ കണ്ടെത്തുന്നതിന് അവർ തമ്മിൽ ധാരണയായി. തദനുസരണം സൂചനകളെ പിന്തുടർന്ന് അവർ എൽ കൊറാസോൺ (ഹൃദയം) എന്ന പേരിലുള്ള വലിയ മരതകം കണ്ടെത്തി.

ലക്ഷ്യത്തിലേയ്ക്കുള്ള അവസാന യാത്രയിൽ അബദ്ധവശാൽ പിൻവശത്ത് റാൾഫ് ഉറങ്ങിക്കിടന്നിരുന്ന അയാളുടെ കാർ അവർ ഉപയോഗിക്കാനിടവരുകയും അവരെ തോക്കിൻമുനയിൽ നിറുത്തി റാൾഫ് മരതകം അവരിൽനിന്നു കവരുകയും ചെയ്തു. തത്സമയം സോളോ അവിടെത്തിച്ചേരുകയും പിന്നീടുണ്ടായ സംഘട്ടനത്തിൽ ജാക്ക്, റാൾഫിൽനിന്ന് മരതകം തിരിച്ചെടുക്കുകയും അവിടെനിന്നു ഒരു നദിയ്ക്കു സമീപത്തേയക്കു തുരത്തപ്പെടുകയും ഇതിനിടെ ഉഗ്രമായ വെള്ളച്ചാട്ടത്തിലകപ്പെടുകയും ചെയ്തു. രണ്ടുപേരും ഇരുകരകളിലായി രക്ഷപെട്ടു. ജൊവാന്റെ കയ്യിൽ ഭൂപടമുണ്ടായിരുന്നെങ്കിലും ജാക്കിന്റെ കയ്യിലായിരുന്നു മരതകം. ഇരുകരകളിൽനിന്നു സന്ധിക്കുവാനുള്ള ബുദ്ധിമുട്ടുകളിൽ ജാക്ക് കാർട്ടജീനയിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുക്കുകയും ഇരുവരും അവിടെവച്ചു സന്ധിക്കാമെന്നു വാഗ്ദാനം ചെയ്തു.

അവൾ കാട്ടജീനയിലെത്തുകയും അപ്പോഴും ഇറയുടേയും റാൾഫിന്റേയും ബന്ദിയായിക്കഴിഞ്ഞിരുന്ന സഹോദരി എലൈനെ കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ എലൈനയ്ക്കു പകരം ഭൂപടം കൈമാറുന്ന നടപടി അപ്പോൾ അവിടെയെത്തിയ സോളോയുടേയും അനുയായികളുടേയും ഇടപെടലിൽ അലോസരപ്പെടുത്തപ്പെട്ടു. അവർ ജാക്കിനേയും ബന്ദിയായി പിടിച്ചിരുന്നു.

ജാക്ക് കീഴടങ്ങകയും മരതകം സോളോയ്ക്കു കൊടുക്കുകയും ചെയ്തു. എന്നാൽ അവിടെയുണ്ടായിരുന്ന ഒരു മുതല സോളോയുടെ കൈത്തണ്ടയിൽ കടിക്കുകയും കൈയ്യും അതോടൊപ്പം മരതകവും വിഴുങ്ങുകയും ചെയ്തു. സോളോയുടെ അനുയായികളും ഇറായുടെ ഗാംഗും തമ്മിൽ വെടിവയ്പ്പു നടക്കുകയും പിന്തുടരുന്ന സോളോയിൽനിന്നുള്ള  രക്ഷയ്ക്കായി ജാക്കും ജൊവാനും ഓടിമാറുകയും ചെയ്തു.

മരതകം വിഴുങ്ങിയ മുതലയെ തടയുവാൻ ജാക്ക് പരമാവധി ശ്രമിച്ചുവെങ്കിലും ജോവാൻ അപകടത്തിലായതിനാൽ ആ ശ്രമം അയാൾ ഉപേക്ഷിച്ചു. തന്റെ കത്തി ഉപയോഗിച്ച് സോളോ ജോവാനെ കൊലപ്പെടുത്തുവാൻ തുനിഞ്ഞെങ്കിലും ഒരു മുതല മടയിലേയ്ക്ക് അവൾ അയാളെ തള്ളിയിട്ടു. ഇറയും അനുയായികളും രക്ഷപെട്ടുവെങ്കിലും അധികാരികളെത്തുന്ന സമയം റാൾഫ് പിന്നിലായിപ്പോയിരുന്നു. ജോവാനും സഹോദരിയും നോക്കിനിൽക്കെ മുതലയെത്തിരഞ്ഞ് ജാക്ക് വെള്ളത്തിനടിയിലേയ്ക്ക് ഊളിയിട്ടു പോയി.

കുറച്ചുകാലം കഴിഞ്ഞ് ജോവാൻ ന്യൂയോർക്ക് നഗരത്തിൽ പുതിയ നോവലിനുള്ള കഥാതന്തുവുമായി തിരികെയെത്തുന്നു. കാർട്ടജീനയിൽ നടന്ന സംഭവവികാസങ്ങളായിരുന്ന പുതിയ നോവലിന്റെ ഇതിവൃത്തം. വിവരങ്ങളറിഞ്ഞപ്പോൾ ഗ്ലോറിയ ആനന്താശ്രു പൊഴിക്കുകയും ഇതു മറ്റൊരു ബെസ്റ്റ് സെല്ലറായിരിക്കുമെന്ന അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.  വീട്ടിലേയക്കുള്ള യാത്രാമദ്ധ്യേ, എഞ്ചലീനയെന്ന ബോട്ടിൽ തനിക്കായി കാത്തുനിൽക്കുന്ന ജാക്കിനെ, തന്റെ നോവലിലെ മുതലത്തോലു കൊണ്ടുള്ള ബൂട്ടണിഞ്ഞു നിൽക്കുന്ന നായകനേപ്പോലെ അവൾക്കു കാണായി. മരതകം വിഴുങ്ങിയിതിനാൽ മുതല ചത്തുപോകുകയും താൻ മരതകം കൈവശപ്പെടുത്തി വിൽപ്പന നടത്തുകയും തന്റെ സ്വപ്നത്തിലുള്ള ബോട്ടുവാങ്ങുവാൻ ആ പണം ഉപയോഗിക്കുകയും ചെയ്തതായി ജാക്ക് അവളോടു വെളിപ്പെടുത്തി. അവർ ഒരുമിക്കുകയും ഒരു ലോകസഞ്ചാരത്തിനായി കോപ്പുകൂട്ടുകയും ചെയ്തു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണ ഘട്ടം[തിരുത്തുക]

അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്[തിരുത്തുക]

ജാക്ക് ടി. കോൾട്ടന്റെ റോളിൽ സിൽവെസ്റ്റർ സ്റ്റാലനാണ് യഥാർത്ഥത്തിൽ പരിഗണിക്കപ്പെട്ടിരുന്നത്.

ചിത്രീകരണം[തിരുത്തുക]

റൊമാൻസിംഗ് സ്റ്റോണിന്റെ ചിത്രീകരണത്തിൽ മെക്സിക്കോയിലെ വെറാക്രൂസ് (സാൻ ജുവാൻ ഉലുവ കോട്ട), ഹുവാസ്കാ ഡി ഒക്കാമ്പോ എന്നിവിടങ്ങളും ഉൾപ്പെട്ടിരുന്നു. അതുപോലെ ഉട്ടായിലെ സ്നോ കാന്യോണിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിക്കപ്പെട്ടു.  ടർണറും ഡഗ്ലാസും നദിയുടെ ഇരുകരകളിലായി വേർപിരിയുന്ന രംഗം വൈറ്റ് നദിക്കരയിലാണ്. ചിത്രത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തോളം ചിത്രീകരിക്കപ്പെട്ടത് മെക്സിക്കോയിലെ വെറാക്രൂസിലെ ജാൽക്കോമൽക്കോ നഗരത്തിൽവച്ചായിരുന്നു.

അവലംബം[തിരുത്തുക]

  1. Romancing the Stone (1984) - Box office / business at the Internet Movie Database
  2. Solomon 1989, p. 260.
  3. Pollock, Dale. "Zemeckis puts his heart and soul in 'Romancing The Stone'". Los Angeles Times (Los Angeles), March 29, 1984. p. m1.
  4. "Receipts: 'Romancing the Stone'." Box Office Mojo. Retrieved: March 28, 2016.
"https://ml.wikipedia.org/w/index.php?title=റൊമാൻസിങ്_ദ_സ്റ്റോൺ&oldid=2875945" എന്ന താളിൽനിന്ന് ശേഖരിച്ചത്