റൂബിക്സ് ക്യൂബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ത്രിമാന മെക്കാനിക്കല്‍ പസ്സില്‍ ആണ് റൂബിക്സ് ക്യൂബ്.1974ല്‍ ഹംഗേറിയന്‍ അദ്ധ്യാപകനായ എര്‍നോ റൂബിക് ആണ് ഇത് കണ്ടുപിടിച്ചത്.[1].മാജിക് ക്യൂബ് എന്നും ഇത് അറിയപ്പെടുന്നു.ഇന്ന് ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പസ്സില്‍ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്സ് ക്യൂബ്.[2]
ഉള്ളടക്കം |
[തിരുത്തുക] ഘടന
റൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്.ഓരോ മുഖവും 9 സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു.വിവിധങ്ങളായ 6 നിറങ്ങളില്‍ ഒരോ എണ്ണം ഒരോ വശത്തില്‍ പൂശിയിരിക്കും.വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളാണ് സാധാരണ ഉണ്ടാവുക.'കുഴ'പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് ആറു വശങ്ങളും ഏതു രീതിയില്‍ വേണമെങ്കിലും തിരിക്കാം.ഇങ്ങനെ തിരിച്ചു കഴിഞ്ഞാല്‍ എല്ലാ നിറങ്ങളൂം കൂടിക്കലരും.കൂടിക്കലര്‍ന്ന ക്യൂബിനെ പഴയപടി,അതായത് ഓരു വശത്ത് ഒരേ നിറത്തിലുള്ള സമചതുരങ്ങളായിരിക്കണം വരേണ്ടത്.
[തിരുത്തുക] വകഭേദങ്ങള്‍
റൂബിക്സ് ക്യൂബ് 3*3*3 രൂപത്തിലുള്ളതാണ്.ഇതിനു ശേഷം പല വകഭേദങ്ങളും വിപണിയിലെത്തി.
[തിരുത്തുക] മത്സരങ്ങള്‍
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു റൂബിക്സ് ക്യൂബ് പരിഹരിക്കുന്നയാളെ കണ്ടെത്താന്‍ ലോകത്തിന്റെ പല സ്ഥലങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്.ഇതിന് സ്പീഡ്ക്യൂബിങ്ങ് എന്നു പറയുന്നു.1981 മാര്‍ച്ച് 13ന് ആദ്യത്തെ മത്സരം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ആഭിമുഖ്യത്തില്‍ മ്യൂണിച്ചില്‍ നടത്തപ്പെട്ടു.ഇപ്പോള്‍ വേള്‍ഡ് ക്യൂബ് അസോസിയേഷന്‍ എന്ന സംഘടനയാണ് ഇത്തരം മത്സരങ്ങളിലെ ഫലങ്ങള്‍ സൂക്ഷിക്കുന്നത്.
[തിരുത്തുക] ലോകറെക്കോര്‍ഡുകള്‍
ഒരു 3*3*3 റൂബിക്സ് ക്യൂബ് ഏറ്റവും വേഗത്തില്‍ പരിഹരിച്ചതിനുള്ള ലോകറെക്കോര്‍ഡ് Erik Akkersdijk 2008ല്‍ സ്വന്തമാക്കി.7.08 ആണ് മികച്ച സമയം.[3]
[തിരുത്തുക] ആധാരസൂചിക
- ↑ William Fotheringham (2007). Fotheringham's Sporting Pastimes. Anova Books. pp. 50. ISBN 1-86105-953-1.
- ↑ Rubik's Cube 25 years on: crazy toys, crazy times. The Independent (2007-08-16). ശേഖരിച്ചത് 2009-02-06.
- ↑ http://www.worldcubeassociation.org/results/regions.php