വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1973-ൽ, രാജാവായിരുന്ന സഹീർ ഷായെ അധികാരത്തിൽ നിന്നും പുറത്താക്കി, മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താനിൽ സ്ഥാപിച്ച ഭരണകൂടമാണ് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ. 1973 ജൂലൈ 17-ന് നടന്ന ഈ അട്ടിമറിയോടുകൂടി അഫ്ഗാനിസ്താനിലെ രാജഭരണം അവസാനിച്ചു. ദാവൂദ് ഖാൻ രാജ്യത്തെ ആദ്യത്തെ പ്രസിഡണ്ടാകുകയും ചെയ്തു. അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് കക്ഷിയായിരുന്ന പി.ഡി.പി.എയുടെ പിന്തുണയോടെയാണ് ദാവൂദ് ഖാൻ അട്ടിമറി നടത്തിയത്.[1] എന്നാൽ പിൽക്കാലത്ത് കമ്യൂണിസ്റ്റുകളുമായി എതിർപ്പിലായതിനെത്തുടർന്ന് 1978-ലെ സോർ വിപ്ലവത്തിൽ കമ്യൂണീസ്റ്റുകൾ ദാവൂദ് ഖാനെ വധിച്ച് അധികാരം പിടിച്ചെടുത്തു.
- ↑ "History". Embassy of Islamic Republic of Afghanistan. http://www.afghanembassy.com.pl/cms/en/history, ശേഖരിച്ചത്: 2010 ഓഗസ്റ്റ് 28. "1973 • July 17th: Zahir Shah is on vacation in Europe, when his government is overthrown in a military coup headed by Daoud Khan and PDPA (Afghan Communist Party). • Daoud Khan abolishes the monarchy, declares himself the President - Republic of Afghanistan is established."