രാഖി സാവന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഖി സാവന്ത്
ജനനം: ഫെബ്രുവരി 3 1980 (1980-02-03) (പ്രായം 29)
Flag of ഇന്ത്യ മുംബൈ, ഇന്ത്യ
തൊഴില്‍: അഭിനേത്രി, മോഡല്‍

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും, നര്‍ത്തകിയും, ടെലിവിഷന്‍ അഭിനേത്രിയുമാണ് രാഖി സാവന്ത്.


[തിരുത്തുക] ജീവചരിത്രം

രാഖി ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. രാഖിയുടെ ജനനനാമം നീരു എന്നാണ്. വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത് മുംബൈയിലെ മിത്തിഭായി കോളേജില്‍ നിന്നാണ്. തന്റെ സ്കൂല്‍ കാലഘട്ടത്തില്‍ തന്നെ രാഖിക്ക് ഒരു ചിത്രത്തില്‍ ഐറ്റം ഗാനത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ‘ രാഖി സാവന്ത് അഭിനയത്തില്‍ കൂടുതല്‍ വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുള്ളത്. തന്റെ പിതാവിന് ചലച്ചിത്ര രംഗത്തേക്ക് മകള്‍ വരുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നു. ഇതുമൂലം രാഖി തന്നെ മാതാപിതാക്കളില്‍ നിന്ന് പിരിഞ്ഞാണ് താമസിക്കുന്നത്. [1] [2], നച്ച് ബലിയെ എന്ന നൃത്ത റിയാലിറ്റി പരിപാടിയില്‍ പങ്കെടൂത്തിരുന്നു. ഇതിലും ചില വിവാദങ്ങളില്‍ പെട്ടിരുന്നു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 2008 ലെ മത്സരങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ രാഖി നൃത്തം അവതരിപ്പിച്ചിരുന്നു. എന്‍ ഡി ടി വി യിലെ രാഖി കാ സ്വയംവര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ഇപ്പോള്‍ എലേഷ് പരുജന്‍വാല എന്ന യുവാവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തു[3].

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%96%E0%B4%BF_%E0%B4%B8%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍