യൂറി ഗഗാറിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Yuri Gagarin Юрий Гагарин |
|
|---|---|
| Cosmonaut | |
| Nationality | Russian |
| Status | Deceased |
| ജനനം | മാര്‍ച്ച് 9 1934 Klushino, USSR |
| മരണം | മാര്‍ച്ച് 27 1968 (പ്രായം 34) Kirzhach, USSR |
| Other occupation | Pilot |
| റാങ്ക് | Polkovnik, Soviet Air Force |
| Space time | 1 hour, 48 minutes |
| Selection | Air Force Group 1 |
| Missions | Vostok 1 |
| Mission insignia |
|
ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിന്‍(Russian: Ю́рий Алексе́евич Гага́рин, Jurij Aleksejevič Gagarin)1934 മാര്‍ച്ച് 9ന് ക്ലുഷിനോ ഗ്രാമത്തില്‍ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളന്‍സ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രില്‍ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദര്‍ശകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന് പല രാജ്യങ്ങളില്‍നിന്നായി പല പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1968 മാര്‍ച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് 15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടര്‍ന്ന് അന്തരിച്ചു.