യൂഫോർബിയ
| യൂഫോർബിയ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Malpighiales |
| കുടുംബം: | Euphorbiaceae |
| ജനുസ്സ്: | Euphorbia |
| വർഗ്ഗം: | E. milii |
| ശാസ്ത്രീയ നാമം | |
| Euphorbia milii Des Moul. |
|
യൂഫോർബിയേസിയേ (Euphorbiaceae) വർഗ്ഗത്തിൽ പെട്ട യൂഫോർബിയ [1] (Euphorbia_milii) ക്രൌൺ ഓഫ് തോൺസ്(Crown of thorns), അല്ലെങ്കിൽ ക്രൈസ്റ്റ് ചെടി എന്നൊക്കെ ഇംഗ്ലിഷിൽ അറിയപ്പെടുന്ന ചെടിയാണ്. മഡഗാസ്കർ ആൺ ഇതിൻറെ ഉത്ഭവമെങ്കിലും ചൈനക്കാർ തായിലാന്റിൽ നട്ടുപിടിപ്പിച്ചു എന്നാണു പറയപ്പെടുന്നത്. ഏകദേശം 2000 ഇനങ്ങൾ യൂഫോർബിയ ഉണ്ടെന്ന് കരുതുന്നു.[2]
ഈ ചെടി ഭാഗ്യം കൊണ്ടുവരുന്നതായി ചൈനാക്കാർ വിശ്വസിക്കുന്നു. നട്ടതിനു ശേഷം എട്ട് പൂക്കൾ വിരിഞ്ഞാൽ അത് ഭാഗ്യത്തിന്റെ ലക്ഷണമായി അവർ കരുതുന്നു.
ഉള്ളടക്കം |
രൂപവിവരണം [തിരുത്തുക]
ചാരനിറമുള്ള കാണ്ഡങ്ങളിൽ ചെറിയ മുള്ളുകളോടു കൂടിയ ഒരു സാധാരണ സസ്യമാണിത്. വളരെ നാൾ നിലനിൽക്കുന്ന ചെറിയ പൂക്കൾ മുള്ളുകളുടെ അറ്റത്ത് ഉണ്ടാകുന്നു. പ്രത്യേകിച്ച് വസന്തകാലത്ത് ഈ ചെടി പൂക്കുന്നു. ചുവപ്പ് , മഞ്ഞ, പിങ്ക്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങി പല നിറങ്ങളിൽ ലഭ്യമാണ്. സാധാരണ യൂഫോർബിയ ശരാശരി 2 അടി ഉയരത്തിൽ വളരുന്നത് കാണാം. കള്ളിച്ചെടികളെ പോലെതന്നെ തണ്ടുകളിലാണ് വെള്ളം ശേഖരിക്കുന്നത്. കള്ളിച്ചെടികളെ പോലെ മുള്ളുകൾ ഇതിനും ഉണ്ട്. ഈ മുള്ളുകളിൽ വിഷാംശം നിറഞ്ഞ അക്രിഡ് ലാറ്റെക്സ് ഉണ്ട്.
പ്രത്യേകതകൾ [തിരുത്തുക]
ഇവയുടെ മാതൃകാണ്ഡത്തിൽ നിന്നും മുറിച്ചു നടുന്ന ചെടിയിൽ മാതൃചെടിയിലെ അതേ നിറത്തിലുള്ള പൂക്കളും പരാഗണം നടന്ന കായ്കൾ പറിച്ചു നടുമ്പോൾ വ്യത്യസ്തമായ ഏതെങ്കിലും നിറമുള്ള പൂക്കൾ ഉണ്ടാകുന്ന ചെടിയായും വളരുന്നു. വിവിധ നിറങ്ങളിലുള്ള ചെടികൾ ഒരുമിച്ചു വളർത്തുന്ന തോട്ടങ്ങളിലാണ് ഈ പ്രത്യേകത കാണപ്പെടുന്നത്.
ചിത്രശാല [തിരുത്തുക]
- യൂഫോർബിയയുടെ ചിത്രങ്ങൾ
അവലംബം [തിരുത്തുക]
- ↑ http://davesgarden.com/botanary/go/2102
- ↑ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ,വിഷ്ണു സ്വരൂപ് രചിച്ച “വീട്ടിനകത്തൊരു പൂന്തോട്ടം”