മോണ്ടെറി ഉൾക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Monterey Bay, as seen from space, stretches from Santa Cruz in the north to the Monterey Peninsula in the south
Monterey Bay, California.

മോണ്ടെറി ഉൾക്കടൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിലെ ഒരു ഉൾക്കടലാണ്. സാൻ ഫ്രാൻസിസ്കോ, സാൻ ജോസ് തുടങ്ങിയ പ്രധാന നഗരങ്ങളുടെ തെക്കു ഭാഗത്തായിട്ടാണ് ഇതു നിലനിൽക്കുന്നത്. സാന്താക്രൂസ് കൗണ്ടിയുടെ ആസ്ഥാനമായ സാന്താ ക്രൂസ് നഗരം ഉൾക്കടലിൻറെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. തെക്കൻ അറ്റത്തുള്ള മാണ്ടെറി ഉപദ്വീപിൽ മോണ്ടേറി നഗരം സ്ഥിതിചെയ്യുന്നു. 1542 നവംബർ 16 ന് തീരത്തിനു സമാന്തരമായി വടക്കൻ ദിശയിലേയ്ക്കുള്ള ഒരു സ്പാനിഷ് നാവിക പര്യവേഷണത്തിനിടയിൽ ഈ ഉൾക്കടൽ ആദ്യമായി കണ്ടെത്തിയ ആദ്യ യൂറോപ്യൻ ജുവാൻ റോഡ്രിഗ്വെസ് കാബ്രില്ലോ എന്ന നാവികൻ ആയിരുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോണ്ടെറി_ഉൾക്കടൽ&oldid=2675006" എന്ന താളിൽനിന്ന് ശേഖരിച്ചത്