മൈക്രോകൺട്രോളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
8-ബിറ്റ് മൈക്രോകൺട്രോളറായ ഇന്റലിന്റെ 8742, ഇതിൽ 12 മെഗാഹെർട്സ് വേഗതയോട് കൂടിയ സി.പി.യു, 128 ബൈറ്റ് ശേഷിയുള്ള റാം, 2048 ബൈറ്റ് ശേഷിയുള്ള ഇപ്രോം (EPROM), ഇൻപുട്ട്-ഔട്ട്പുട്ട് ഘടകം, എല്ലാം ഈ ഒറ്റ ചിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഒരു ചിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്‌ സമാനമാണ്‌ 'മൈക്രോകൺട്രോളർ‍. പ്രോസസ്സർ, മെമ്മറി, ഇൻപുട്ട്/ഔട്ട്പുട്ട് ധർമ്മങ്ങൽ നിർവഹിക്കുന്ന ഭാഗം തുടങ്ങിയവ ഉൾപ്പെട്ടതായിരിക്കും ഈ ചിപ്പ്. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന മൈക്രോപ്രൊസസ്സറിൽ നിന്ന് വിഭിന്നമായ ഘടനയോടു കൂടിയവയാണ് മൈക്രോകൺട്രോളറുകൾ. സാധാരണ മൈക്രോപ്രൊസസ്സറുകളിൽ കാണപ്പെടുന്ന കണക്ക് കൂട്ടലുകൾ/ലോജിക്ക് (Arithmetic and Logic) പ്രവർത്തനങ്ങൾ ചെയ്യുന്ന ഭാഗത്തെ കൂടാതെ, ഡാറ്റ സൂക്ഷിച്ച്‌വയ്ക്കാൻ കഴിയുന്ന വയിക്കാനും-എഴുതാനും സാധിക്കുന്നതുമായ മെമ്മറി (read-write memory), പ്രോഗ്രാമുകൾ സൂക്ഷിച്ച്‌വയ്ക്കാൻ വയിക്കാൻ മാത്രം കഴിയുന്ന മെമ്മറി (read-only memory), വിവരങ്ങൾ അകത്തേക്കും പുറത്തേക്കും കൈമാറാൻ സഹായിക്കുന്ന (ഇൻപുട്ട്-ഔട്ട്പുട്ട്) ഭാഗം തുടങ്ങിയവ മൈക്രോകൺട്രോളറിൽ ഉൾകൊള്ളിച്ചിരിക്കും. ഏതാനും മെഗഹെർട്സുകൾ മാത്രമായിരിക്കും ഇവയുടെ പ്രവർത്തനവേഗത, മൈക്രോപ്രൊസസ്സറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ വേഗത വളരെ കുറവാണെങ്കിലും ഇവയുടെ ഉപയോഗത്തിന് ഈ വേഗത മതിയാകുന്നതാണ്‌ . ഇവയുടെ പ്രവർത്തനത്തിൻ കുറഞ്ഞ ഊർജ്ജം മതിയാകുന്നതാണ്‌ (ഏതാനും മില്ലിവാട്ടുകൾ), കൂടാതെ ചില പ്രവർത്തങ്ങൾ നടക്കുന്നത്‌വരെ കാത്തിരിക്കുമ്പോൾ ഉറക്കസമാനമായ അവസ്ഥയിൽപോകുവാനും ഇവയ്ക്ക് സാധിക്കും ഇത്തരം സന്ദർഭങ്ങളിൽ ഊർജ്ജോപയോഗം വളരെ കുറവായിരിക്കും (ഏതാനും നാനോവാട്ടുകൾ). ഇത് ഇവയെ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് യോജിച്ചതാക്കുന്നു.

സ്വയം നിയന്ത്രിതോപകരണങ്ങളിൽ ഉപകരണഭാഗങ്ങളെ നിയന്ത്രിക്കുവാനുമാണ്‌ മൈക്രോകൺ‌ട്രോളറുകൾ കൂടുതലും ഉപയോഗിക്കപ്പെടുന്നത്, വാഹനയന്ത്രങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ, വിദൂര നിയന്ത്രണ സം‌വിധാനങ്ങൾ, മൈക്രോവേവ് അവ്ൻ പോലെയുള്ള വീട്ടുപകരണങ്ങൾ, ഡിജിറ്റൽ ക്യാമറകൾ, കളിപ്പാട്ടങ്ങൾ തുടങ്ങി അനവധികാര്യങ്ങളിൽ ഇവയെ ഉപയോഗപ്പെടുത്തുന്നു. ചെലവുകുറഞ്ഞ രീതിയിൽ പ്രൊസസ്സർ, മെമ്മറി, ഇൻപുട്ട്-ഔട്ട്പുട്ട് സം‌വിധാനം എന്നിവ ഒരു ചിപ്പിൽ ഉൾക്കൊള്ളിച്ചതിനാൽ ഇവ കൂടുതൽ കൂടുതൽ ഉപകണങ്ങളെ നിയന്ത്രിക്കാൻ അനുയോജ്യമാണ്‌.

"http://ml.wikipedia.org/w/index.php?title=മൈക്രോകൺട്രോളർ&oldid=1287131" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ