മൈക്രോക്രെഡിറ്റ്
മൈക്രോക്രെഡിറ്റ് അല്ലെങ്കിൽ മൈക്രോഫിനാൻസ് എന്നത് സാധാരണ ജനങ്ങൾക്കും ദരിദ്രർക്കും ചെറുവായ്പകൾ നൽകുന്ന ഒരു സംവിധാനമാണ്. ജാമ്യവസ്തുവോ, സ്ഥിരവരുമാനമോ, മെച്ചപ്പെട്ട തിരിച്ചടവു ചരിത്രമോ ഇല്ലാത്ത ദരിദ്രർക്ക് ഇന്ന് നിലവിലുള്ള ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്ക് ചെറുവായ്പകൾ നൽകി സ്വയം പര്യാപ്‌തരാക്കുക എന്നതാണ് മൈക്രോക്രെഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.സാധാരണയായി മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങൾ നടത്തുന്നത് ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടുള്ള സംഘങ്ങൾ, സൊസൈറ്റികൾ, ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവരാണ്. നോബൽസമ്മാന ജേതാവായ പ്രൊഫ: മുഹമ്മദ് യൂനുസ് സ്ഥാപിച്ച ബംഗ്ലാദേശ് ഗ്രാമീൺബാങ്ക് മൈക്രോക്രെഡിറ്റ് രംഗത്ത് ലോകപ്രശസ്തമായ ഒരു മാതൃകയാണ്.
[തിരുത്തുക] പ്രവർത്തനം
മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങൾ ചെറുകിട വ്യവസായ സംഘാടകരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും വിശ്വാസം ആർജിക്കുന്നതിനും ചെറുകിട വ്യവസായ സംഘാടകരെ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും പ്രവർത്തനമധേയുള്ള തടസ്സങ്ങൾ തരണംചെയ്യാൻ സഹായിക്കുന്നതിലും ഊന്നൽ നൽകുന്നു. ഇതിലൂടെ മൊത്തത്തിലുള്ള സാമൂഹ്യ സാമ്പത്തിക അഭിവൃദ്ധിയാണ് മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങൾ ലക്ഷ്യമാക്കുന്നത്.
[തിരുത്തുക] അവലംബം
- http://papers.ssrn.com/sol3/papers.cfm?abstract_id=975088 SSRN.com
- http://search.nobelprize.org/search/nobel/?q=yunus&i=en&x=0&y=0 Nobleprize.org
- www.grameen-info.org
- http://workersforum.blogspot.com/2007/09/blog-post_13.html