മൈക്രോകണ്‍ട്രോളര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


8-ബിറ്റ് മൈക്രോകണ്‍ട്രോളറായ ഇന്റലിന്റെ 8742, ഇതില്‍ 12 മെഗാഹെര്‍ട്സ് വേഗതയോട് കൂടിയ സി.പി.യു, 128 ബൈറ്റ് ശേഷിയുള്ള റാം, 2048 ബൈറ്റ് ശേഷിയുള്ള ഇപ്രോം (EPROM), ഇന്‍പുട്ട്-ഔട്ട്പുട്ട് ഘടകം, എല്ലാം ഈ ഒറ്റ ചിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഒരു ചിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്‌ സമാനമാണ്‌ 'മൈക്രോകണ്‍ട്രോളര്‍‍. പ്രോസസ്സര്‍, മെമ്മറി, ഇന്‍പുട്ട്/ഔട്ട്പുട്ട് ധര്‍മ്മങ്ങല്‍ നിര്‍വഹിക്കുന്ന ഭാഗം തുടങ്ങിയവ ഉള്‍പ്പെട്ടതായിരിക്കും ഈ ചിപ്പ്. കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന മൈക്രോപ്രൊസസ്സറില്‍ നിന്ന് വിഭിന്നമായ ഘടനയോടു കൂടിയവയാണ് മൈക്രോകണ്‍ട്രോളറുകള്‍. സാധാരണ മൈക്രോപ്രൊസസ്സറുകളില്‍ കാണപ്പെടുന്ന കണക്ക് കൂട്ടലുകള്‍/ലോജിക്ക് (Arithmetic and Logic) പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഭാഗത്തെ കൂടാതെ, ഡാറ്റ സൂക്ഷിച്ച്‌വയ്ക്കാന്‍ കഴിയുന്ന വയിക്കാനും-എഴുതാനും സാധിക്കുന്നതുമായ മെമ്മറി (read-write memory), പ്രോഗ്രാമുകള്‍ സൂക്ഷിച്ച്‌വയ്ക്കാന്‍ വയിക്കാന്‍ മാത്രം കഴിയുന്ന മെമ്മറി (read-only memory), വിവരങ്ങള്‍ അകത്തേക്കും പുറത്തേക്കും കൈമാറാന്‍ സഹായിക്കുന്ന (ഇന്‍പുട്ട്-ഔട്ട്പുട്ട്) ഭാഗം തുടങ്ങിയവ മൈക്രോകണ്‍ട്രോളറില്‍ ഉള്‍കൊള്ളിച്ചിരിക്കും. ഏതാനും മെഗഹെര്‍ട്സുകള്‍ മാത്രമായിരിക്കും ഇവയുടെ പ്രവര്‍ത്തനവേഗത, മൈക്രോപ്രൊസസ്സറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ വേഗത വളരെ കുറവാണെങ്കിലും ഇവയുടെ ഉപയോഗത്തിന് ഈ വേഗത മതിയാകുന്നതാണ്‌ . ഇവയുടെ പ്രവര്‍ത്തനത്തിന്‍ കുറഞ്ഞ ഊര്‍ജം മതിയാകുന്നതാണ്‌ (ഏതാനും മില്ലിവാട്ടുകള്‍), കൂടാതെ ചില പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്‌വരെ കാത്തിരിക്കുമ്പോള്‍ ഉറക്കസമാനമായ അവസ്ഥയില്‍പോകുവാനും ഇവയ്ക്ക് സാധിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഊര്‍ജ്ജോപയോഗം വളരെ കുറവായിരിക്കും (ഏതാനും നാനോവാട്ടുകള്‍). ഇത് ഇവയെ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് യോജിച്ചതാക്കുന്നു.

സ്വയം നിയന്ത്രിതോപകരണങ്ങളില്‍ ഉപകരണഭാഗങ്ങളെ നിയന്ത്രിക്കുവാനുമാണ്‌ മൈക്രോകണ്‍‌ട്രോളറുകള്‍ കൂടുതലും ഉപയോഗിക്കപ്പെടുന്നത്, വാഹനയന്ത്രങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍, വിദൂര നിയന്ത്രണ സം‌വിധാനങ്ങള്‍, മൈക്രോവേവ് അവ്ന്‍ പോലെയുള്ള വീട്ടുപകരണങ്ങള്‍, ഡിജിറ്റല്‍ ക്യാമറകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി അനവധികാര്യങ്ങളില്‍ ഇവയെ ഉപയോഗപ്പെടുത്തുന്നു. ചിലവുകുറഞ്ഞ രീതിയില്‍ പ്രൊസസ്സര്‍, മെമ്മറി, ഇന്‍പുട്ട്-ഔട്ട്പുട്ട് സം‌വിധാനം എന്നിവ ഒരു ചിപ്പില്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ ഇവ കൂടുതല്‍ കൂടുതല്‍ ഉപകണങ്ങളെ നിയന്ത്രിക്കാന്‍ അനുയോജ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം