മേരി എസ്ലെമോണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി എസ്ലെമോണ്ട്
ഡോ മേരി എസ്ലെമോണ്ടിന്റെ ഫോട്ടോ
Photograph of Mary Esslemont
ജനനം(1891-07-03)3 ജൂലൈ 1891
മരണം25 ഓഗസ്റ്റ് 1984(1984-08-25) (പ്രായം 93)
ദേശീയതസ്കോട്ടിഷ്
വിദ്യാഭ്യാസംഅബർഡീൻ യൂണിവേഴ്സിറ്റി (1914, 1915, 1923)
തൊഴിൽജനറൽ പ്രാക്ടീഷണർ
Medical career
Fieldgeneral practice

മേരി എസ്ലെമോണ്ട് സിബിഇ എഫ്ആർസിജിപി (3 ജൂലൈ 1891 - 25 ഓഗസ്റ്റ് 1984) സ്കോട്ട്ലൻഡിലെ അബർഡീനിൽ ഒരു ജനറൽ പ്രാക്ടീഷണറും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) വൈസ് പ്രസിഡന്റും സോറോപ്റ്റിമിസ്റ്റ് ഫെഡറേഷന്റെ പ്രസിഡന്റുമായിരുന്നു.

ആദ്യകാല ജീവിതവം[തിരുത്തുക]

മേരി എസ്ലെമോണ്ട് 1891-ൽ ആബർഡീനിൽ ജനിച്ചു. അവളുടെ മാതാവ് ക്ലെമന്റൈൻ മക്ഡൊണാൾഡ് അബർഡീൻ വിമൻസ് ലിബറൽ അസോസിയേഷന്റെ പ്രസിഡൻ്റും പിതാവ് ജോർജ്ജ് എസ്ലെമോണ്ട് സൗത്ത് അബർഡീനിലെ ലിബറൽ പാർട്ടി എംപിയായിരുന്നു.[1] അബർഡീൻ ഹൈസ്കൂൾ ഫോർ ഗേൾസിലും[2] അബർഡീൻ സർവകലാശാലയിലുമായി വിദ്യാഭ്യാസം നടത്തി അവർ ബിഎസ്‌സി (1914), എംഎ (1915) ബിരുദങ്ങൾ നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം, ലണ്ടനിലെ സ്റ്റോക്ക്‌വെൽ ട്രെയിനിംഗ് കോളേജിൽ (1917-1919) സയൻസിൽ പ്രഭാഷണം നടത്തുകയും ശേഷം മെഡിക്കൽ ബിരുദം MBChB (1923) പൂർത്തിയാക്കാൻ അബർഡീനിലേക്ക് മടങ്ങുകയും ചെയ്തു.[3] സർവ്വകലാശാലയിൽ, സ്റ്റുഡന്റ്സ് റെപ്രസന്റേറ്റീവ് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു അവർ.[4]

കരിയർ[തിരുത്തുക]

സർവ്വകലാശാലാ വിദ്യാഭ്യാസത്തിന് ശേഷം, മേരി എസ്ലെമോണ്ട് യോർക്ക്ഷെയറിലെ കീഗ്ലിയിൽ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസറായി നിയമിക്കപ്പെട്ടു (1924-1929). 1929-ൽ അബെർഡീനിൽ തിരിച്ചെത്തിയ അവർ, ഏകദേശം 30 വർഷക്കാലത്തോളം ഒരു ജനറൽ പ്രാക്ടീഷണറായി പ്രവർത്തിക്കുകയും നഗരത്തിലെ ഫ്രീ ഡിസ്പെൻസറിയിൽ ഗൈനക്കോളജിസ്റ്റായി നിയമിതയാകുകയും ചെയ്തു. നഗരത്തിലെ ദരിദ്രർ, അധഃസ്ഥിതർ എന്നിവർക്കിടയിലെ അവരുടെ പ്രവർത്തനത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളുടേയും പേരിൽ അവർ ശ്രദ്ധിക്കപ്പെട്ടു.

നാഷണൽ ഹെൽത്ത് സർവീസിന്റെ വികസനം സംബന്ധിച്ച് അനൂറിൻ ബേവനുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനെ പ്രതിനിധീകരിച്ച് ചർച്ച നടത്തിയ കമ്മിറ്റിയിലുണ്ടായിരുന്ന ഏക വനിത എസ്ലെമോണ്ട് ആയിരുന്നു.[5] അവർ 1955-ൽ CBE യും 1969-ൽ റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സിന്റെ ഫെല്ലോയും ആയി. അടുത്ത വർഷം BMA അവരുടെ സേവനത്തെ മാനിച്ച് അവരെ വൈസ് പ്രസിഡന്റാക്കി.[6]

അവലംബം[തിരുത്തുക]

  1. "OBITUARY". British Medical Journal (Clinical Research Ed.). 289 (6446): 705–708. 1984-09-15. doi:10.1136/bmj.289.6446.705. ISSN 0267-0623. PMC 1443086.
  2. Fraser, W. Hamish; Lee, Clive Howard (2000). Aberdeen, 1800-2000: A New History (in ഇംഗ്ലീഷ്). Dundurn. ISBN 9781862321083.
  3. Ewan, Elizabeth L.; Innes, Sue; Reynolds, Sian; Pipes, Rose (2006-03-08). The Biographical Dictionary of Scottish Women (in ഇംഗ്ലീഷ്). Edinburgh University Press. ISBN 9780748626601.
  4. Fraser, W. Hamish; Lee, Clive Howard (2000). Aberdeen, 1800-2000: A New History (in ഇംഗ്ലീഷ്). Dundurn. ISBN 9781862321083.
  5. "OBITUARY". British Medical Journal (Clinical Research Ed.). 289 (6446): 705–708. 1984-09-15. doi:10.1136/bmj.289.6446.705. ISSN 0267-0623. PMC 1443086.
  6. "OBITUARY". British Medical Journal (Clinical Research Ed.). 289 (6446): 705–708. 1984-09-15. doi:10.1136/bmj.289.6446.705. ISSN 0267-0623. PMC 1443086.
"https://ml.wikipedia.org/w/index.php?title=മേരി_എസ്ലെമോണ്ട്&oldid=3839350" എന്ന താളിൽനിന്ന് ശേഖരിച്ചത്