അബർഡീൻ
സ്ഥാനം: 57°09′09″N 2°06′36″W / 57.1526°N 2.1100°W
| അബർഡീൻ | |
| Scottish Gaelic: Obar Dheathain [1] | |
| Scots: Aiberdeen | |
| Granite City, Oil Capital of Europe, Silver City |
|
Skyline of Aberdeen |
|
|
|
|
| Population | 2,17,120 2010 Mid-Year Estimate |
|---|---|
| - Density | 1,089 /km² (2 /sq mi) |
| Language | English |
| Scots (Doric) | |
| OS grid reference | NJ925065 |
| - Edinburgh | 94 mi (151 km) [3] |
| - London | 403 mi (649 km) [3] |
| Council area | Aberdeen City[2] |
| Lieutenancy area | Aberdeen |
| Country | Scotland |
| Sovereign state | United Kingdom |
| Post town | ABERDEEN |
| Postcode district | AB10-AB13 (part), AB15, AB16, AB22-AB25 |
| Dialling code | 01224 |
| Police | |
| Fire | |
| Ambulance | Scottish |
| EU Parliament | Scotland |
| UK Parliament | Aberdeen South |
| Aberdeen North | |
| Gordon | |
| Scottish Parliament | North East Scotland |
| Aberdeen Central | |
| Aberdeen North | |
| Aberdeen South | |
| Website | aberdeencity.gov.uk |
| List of places: UK • Scotland • | |
സ്കോട്ട്‌ലൻഡിലെ ഒരു തുറമുഖനഗരമാണ് അബർഡീൻ. അബർഡീൻ കൌണ്ടിയുടെ ആസ്ഥാനമായ ഈ പട്ടണം ഡീ, ഡോൺ എന്നീ നദീമുഖങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഡീ നദീമുഖം തുറമുഖത്തിന്റെ പ്രകൃതിസൗകര്യങ്ങളെ വർധിപ്പിക്കുന്നു. സ്കോട്ട്ലൻഡിലെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസകേന്ദ്രമായ അബർഡീൻ മനോഹരമായ നഗരമാണ്. ദൂരക്കാഴ്ചയിൽ വെള്ളിപോലെ തിളങ്ങുന്ന ചാരനിറത്തിലുള്ള ഗ്രാനൈറ്റ് കല്ലുകളാൽ നിർമിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങൾ നഗരത്തെ ആകർഷകമാക്കുന്നു. വൻ വ്യവസായങ്ങളുടെ കുറവ് ശുചിത്വം നിലനിർത്തുവാൻ സഹായിക്കുന്നു. കടൽക്കരയിലെ വെള്ളിനഗരം എന്നാണ് തദ്ദേശീയർ അബർഡീനെ വിശേഷിപ്പിക്കുന്നത്.
മത്സ്യബന്ധനമാണ് മുഖ്യതൊഴിൽ; തെക്കൻ നഗരങ്ങളിലേക്ക് ട്രെയിൻ മാർഗം മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. രോമവസ്ത്രങ്ങൾ നിർമിക്കുന്നതും ഗ്രാനൈറ്റ് കല്ലുകൾ ചെത്തുന്നതുമാണ് പ്രധാന വ്യവസായങ്ങൾ. ഇവ കൂടാതെ പല ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അബർഡീന്റെ പ്രാധാന്യം മുഖ്യമായും ഒരു ഒഴിവുകാലസങ്കേതമെന്ന നിലയ്ക്കാണ്. ഡോൺനദിക്കു കുറുകെയുള്ള ബ്രിജ് ഓ ബാൾഗോണി (Brig O' balgownie) പാലം 14-ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. ഇവിടത്തെ സർവകലാശാല 1494-ൽ സ്ഥാപിക്കപ്പെട്ടു.
യു.എസ്സിലെ തെക്കേ ഡെക്കോട്ടാ സംസ്ഥാനത്തിലും അബർഡീൻ എന്നു പേരുള്ള ഒരു നഗരമുണ്ട്. റെയിൽവേ കേന്ദ്രമെന്ന നിലയിൽ വ്യാപാര പ്രാധാന്യമുള്ള ഒരു നഗരമാണ് ഇത്.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Ainmean-Àite na h-Alba ~ Gaelic Place-names of Scotland[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.legislation.gov.uk/uksi/1995/2211/note/made
- ↑ 3.0 3.1 Indo.com. "How Far Is It?". ശേഖരിച്ചത് 13 March 2007.
പുറംകണ്ണികൾ[തിരുത്തുക]
- http://www.aberdeen-grampian.com/
- http://www.aberdeencity.gov.uk/home/home.asp
- http://www.aberdeenairport.com/
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബർഡീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |