മെഴുക്കുപുരട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോവയ്ക്കാ മെഴുക്കുപുരട്ടി

ചില പച്ചക്കറികൾ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് എണ്ണ, കടുക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ഉപയോഗിച്ച് പാചകം ചെയ്താണ് മെഴുക്കുപുരട്ടി അഥവാ ഉപ്പേരി ഉണ്ടാക്കുന്നത്.

ഏതെല്ലാം പച്ചക്കറികൾ[തിരുത്തുക]

  1. ഉരുളക്കിഴങ്ങ്
  2. നേന്ത്രക്കായ
  3. കയ്പ്പക്ക
  4. ചേന
  5. പച്ചപയർ
  6. ബീൻസ്
  7. കാരറ്റ്
  8. കാരറ്റൂം ബീൻസും ക്വാളിഫ്ലവറും ചേർന്ന്
  9. ക്വാളിഫ്ലവർ
  10. വഴുതനങ്ങ
  11. വെണ്ടക്ക

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

  1. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും പച്ചക്കറി ഉദഹരണം ആയി കരുതുക. 2 പേർക്ക് വേണ്ടി 200 ഗ്രാം മതിയാവും.
  2. ആദ്യം നന്നായി കഴുകി 2 സെ.മീ. നീളത്തിൽ കഷ്ണങ്ങൾ ആക്കുക. 2 സബോള ചെറുതായി അരിയുക
  3. ഒരു നോൺ സ്റ്റിക്ക് പാത്രം വേണം. ആ പാത്രം കഴുകി അടുപ്പത്ത് വെക്കുക.
  4. 2 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. കടുക് ഇട്ട് പൊട്ടിത്തെറിക്കാൻ തുടങ്ങും.
  5. അപ്പോൾ അരിഞ്ഞ് വെച്ച സബോള ഈ പാത്രത്തിലോട്ട് ഇടുക.
  6. സബോളയുടെ നിറം മാറുന്ന വരെ വഴറ്റുക.
  7. പിന്നെ 1 സ്പൂൺ മുളക്പൊടി ഇട്ട് ഇളക്കുക
  8. പിന്നെ ഒരു നുള്ള് മഞ്ഞപ്പൊടി ഇട്ട് ഇളക്കുക
  9. പിന്നെ 1 സ്പൂൺ മസാലപ്പൊടി ഇട്ട് ഇളക്കുക
  10. പിന്നെ അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറി പാത്രത്തിലോട്ട് ഇടുക.
  11. വെണ്ടക്കായ ഒഴികെ ഏതു പച്ചക്കറിക്കും കുറച്ച് (ഒരു ഗ്ലാസ്) വെള്ളം ഒഴിക്കാം.
  12. 10 മിനിട്ട് വേവിച്ച് കഴിഞ്ഞാൽ നമ്മുടെ സ്വന്തം മെഴുക്കുപുരട്ടി റെഡി.
"https://ml.wikipedia.org/w/index.php?title=മെഴുക്കുപുരട്ടി&oldid=3943371" എന്ന താളിൽനിന്ന് ശേഖരിച്ചത്