മീനാക്ഷി ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീനാക്ഷി ബാനർജി
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്സയനോബാക്റ്റീരിയൽ ബയോടെക്നോളജി

ഒരു ഇന്ത്യൻ സയനോബാക്ടീരിയോളജിസ്റ്റാണ് മീനാക്ഷി ബാനർജി. ഇപ്പോൾ ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള [1] അപ്ലൈഡ് ആൽഗൽ റിസർച്ച് സെന്ററിന്റെ മേധാവിയായി പ്രവർത്തിക്കുന്നു. ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാലയുടെ ബയോസയൻസ് വിഭാഗത്തിന്റെ മുൻ മേധാവിയാണ് അവർ.

വിദ്യാഭ്യാസം[തിരുത്തുക]

അസൻസോളിലെ ലോറിറ്റോയിലെ ഐറിഷ് കോൺവെന്റിൽ നിന്ന് മീനാക്ഷി ബാനർജി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് റാഞ്ചി സർവകലാശാലയിലെ നിർമ്മല കോളേജിൽ നിന്ന് ബിരുദവും ബനാരസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വനിതാ കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. [2]

കരിയർ[തിരുത്തുക]

മീനാക്ഷി ബാനർജി 1989 ൽ ബർക്കത്തുള്ള സർവകലാശാലയിൽ അധ്യാപകയായി ചേർന്നു. 1997 ൽ റീഡറും 2005 ൽ പ്രൊഫസറുമായി. തുടർന്ന്, സർവകലാശാലയിലെ ബയോസയൻസ് വിഭാഗം മേധാവിയായി. [3]

അംഗീകാരം[തിരുത്തുക]

2010 -ലെ ഡോ. കെ.എൻ. കട്ജു സംസ്ഥാനതല ശാസ്ത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ മീനാക്ഷി ബാനർജിക്ക് ലഭിച്ചിട്ടുണ്ട്. [4]

നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യയുടെ ആജീവനാന്ത അംഗമാണ് മീനാക്ഷി ബാനർജി. [5]

അപൂർവ ഇനം ഔഷധ സസ്യങ്ങളുടെ പ്രചാരണത്തിനും മരുഭൂമികൾ ഉൾപ്പെടെയുള്ള വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ നിന്നുള്ള തനതായ സയനോ ബാക്ടീരിയകളെക്കുറിച്ചുള്ള വിപുലമായ ഗവേഷണത്തിലും ഏർപ്പെടുന്നു. [6]

അവലംബം[തിരുത്തുക]

  1. "Dr. Meenakshi Bhattacharjee". mbb3.web.rice.edu.
  2. "Women in Science - IAS Initiative" (PDF). Retrieved 13 March 2014.
  3. "Barkatullah University Profile" (PDF). Archived from the original (PDF) on 23 January 2013. Retrieved 13 March 2014.
  4. "Madhya Pradesh government announces names of science awardees". The Times of India.indiatimes.com. 2012-08-25. Retrieved 2014-03-14.
  5. "The National Academy of Sciences, India - Life Members". Nasi.org.in. Archived from the original on 2014-03-13. Retrieved 2014-03-14.
  6. "Barkatullah University Profile" (PDF). Archived from the original (PDF) on 23 January 2013. Retrieved 13 March 2014.

 

"https://ml.wikipedia.org/w/index.php?title=മീനാക്ഷി_ബാനർജി&oldid=3799160" എന്ന താളിൽനിന്ന് ശേഖരിച്ചത്