മാർഗ്ഗം കൂടൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു മതത്തിൽനിന്ന് മറ്റ് മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെയാണ് മാർഗ്ഗം കൂടൽ എന്നു പറയുന്നത്. ഇങ്ങനെ പരിവർത്തനം ചെയ്യുന്നവരെ മാർഗ്ഗം കൂടിയവർ എന്ന് വിളിച്ചിരുന്നതിനാലാണ് ഈ പേര് കൈവന്നത്.[അവലംബം ആവശ്യമാണ്] ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തവരെ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഈ പേരുകൊണ്ട് സൂചിപ്പിച്ചിരുന്നത്.[അവലംബം ആവശ്യമാണ്]
പേരിനു പിന്നിൽ
[തിരുത്തുക]ബുദ്ധമതമാണ് ഈ പേരിനു പിന്നിൽ. അഷ്ടമാർഗ്ഗങ്ങൾ എന്ന ബുദ്ധതത്വങ്ങളിൽ നിന്നാണ് മാർഗ്ഗം എന്ന വാക്ക് ഉടലെടുക്കുന്നത്. ഈ ദർശനം നടപ്പിലാക്കുന്ന സംഘടനയേയും മാർഗ്ഗമെന്നാണ് വിളിച്ചിരുന്നത്. ബുദ്ധമതത്തിലേക്ക് നിരവധി പേർ മതം മാറിയിരുന്നു. കേരളത്തിലെ മിക്ക ചേരരാജാക്കന്മാരും ഈ മതാനുയായികൾ ആയീത്തീർന്നു. ഇങ്ങനെ ബുദ്ധമതത്തിലേക്ക് ചേരുന്നതിന്റെ മാർഗ്ഗം കൂടൽ എന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇസ്ലാം മതവും ക്രിസ്തു മതവും കൂടുതൽ പ്രചാരമാർജ്ജിച്ചപ്പോൾ ആ മതങ്ങളിലേക്കുള്ള പരിവർത്തനത്തിനും മാർഗ്ഗം കൂടൽ തന്നെ ഉപയോഗിച്ചുപോന്നു. [1]
അവലംബം
[തിരുത്തുക]- ↑ പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4.
{{cite book}}
: Check|isbn=
value: invalid character (help)