മാർഗ്ഗം കൂടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മതത്തിൽനിന്ന് മറ്റ് മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെയാണ് മാർഗ്ഗം കൂടൽ എന്നു പറയുന്നത്. ഇങ്ങനെ പരിവർത്തനം ചെയ്യുന്നവരെ മാർഗ്ഗം കൂടിയവർ എന്ന് വിളിച്ചിരുന്നതിനാലാണ് ഈ പേര് കൈവന്നത്.[അവലംബം ആവശ്യമാണ്] ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തവരെ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഈ പേരുകൊണ്ട് സൂചിപ്പിച്ചിരുന്നത്.[അവലംബം ആവശ്യമാണ്]

പേരിനു പിന്നിൽ[തിരുത്തുക]

ബുദ്ധമതമാണ് ഈ പേരിനു പിന്നിൽ. അഷ്ടമാർഗ്ഗങ്ങൾ എന്ന ബുദ്ധതത്വങ്ങളിൽ നിന്നാണ് മാർഗ്ഗം എന്ന വാക്ക് ഉടലെടുക്കുന്നത്. ഈ ദർശനം നടപ്പിലാക്കുന്ന സംഘടനയേയും മാർഗ്ഗമെന്നാണ് വിളിച്ചിരുന്നത്. ബുദ്ധമതത്തിലേക്ക് നിരവധി പേർ മതം മാറിയിരുന്നു. കേരളത്തിലെ മിക്ക ചേരരാജാക്കന്മാരും ഈ മതാനുയായികൾ ആയീത്തീർന്നു. ഇങ്ങനെ ബുദ്ധമതത്തിലേക്ക് ചേരുന്നതിന്റെ മാർഗ്ഗം കൂടൽ എന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇസ്ലാം മതവും ക്രിസ്തു മതവും കൂടുതൽ പ്രചാരമാർജ്ജിച്ചപ്പോൾ ആ മതങ്ങളിലേക്കുള്ള പരിവർത്തനത്തിനും മാർഗ്ഗം കൂടൽ തന്നെ ഉപയോഗിച്ചുപോന്നു. [1]

അവലംബം[തിരുത്തുക]

  1. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4. {{cite book}}: Check |isbn= value: invalid character (help)

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർഗ്ഗം_കൂടൽ&oldid=1849254" എന്ന താളിൽനിന്ന് ശേഖരിച്ചത്