മാറാബൂ സ്റ്റോർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാറാബൂ സ്റ്റോർക്ക്
Uganda
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. crumenifer
Binomial name
Leptoptilos crumenifer
(Lesson, 1831)
Synonyms
  • Ciconia crumenifera
  • Leptoptilos crumeniferus

കൊറ്റി (സ്റ്റോർക്ക്) കുടുംബത്തിലെ സിക്കോനിഡേയിൽ പെട്ട ഒരു വലിയ പക്ഷിയാണ്‌ മാറാബൂ സ്റ്റോർക്ക് (ലെപ്‌റ്റോപ്റിലോസ് ക്രൂമെനിഫെർ). ആഫ്രിക്കയിൽ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തു ഈർപ്പമുള്ളതും വരണ്ടതുമായ ആവാസവ്യവസ്ഥയിൽ ആണ് ഇവ പ്രജനനം നടത്തുന്നത്. പിന്നിൽ നിന്ന് നോക്കുമ്പോൾ ഉള്ള ആകൃതി കാരണം ഇവയെ “അണ്ടർടേക്കർ പക്ഷി” എന്ന് ചിലപ്പോൾ വിളിക്കപ്പെടുന്നു. 

പേരിന്റെ ഉത്ഭവം[തിരുത്തുക]

മാറാബൂ എന്ന പേര് തപസ്വി അഥവാ നിശ്ശബ്ദനായ എന്ന് അർഥം വരുന്ന അറബി പദമായ മുറാബിറ്റിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു.[2]

വിവരണം[തിരുത്തുക]

ഒരു വലിയ പക്ഷിയാണ് മാറാബൂ സ്റ്റോർക്ക്. ചില പക്ഷികൾക്ക് 152 സെന്റിമീറ്റർ (60 ഇഞ്ച്) വരെ ഉയരവും 9 കിലോ ഭാരവും ഉണ്ടാവാറുണ്ട്.[3][4] ചിറകുകൾ തമ്മിലുള്ള നീളം 225 മുതൽ 287 സെന്റീമീറ്റർ വരെ (7-9 അടി) വരെ ഉണ്ടാവാറുണ്ട്. കൊക്കുകളുടെ നീളം 26.4 മുതൽ 35 സെന്റീമീറ്റർ വരെ (10.4 മുതൽ 13.8 വരെ) ആയിരിക്കും.[5][6][7] മറ്റു കൊറ്റികളിൽ നിന്ന് വ്യത്യസ്തമായി ഹെറോണുകളെപ്പോലെ കഴുത്തു ചുരുക്കിയാണ് പറക്കുന്നത്

അതിന്റെ വലിപ്പം, നഗ്നമായ തല, കഴുത്ത്, കറുത്ത പുറം, വെളുത്ത അടിഭാഗം എന്നിവ കാരണം മാറാബൂ സ്റ്റോർക്കിനെ എളുപ്പം തിരിച്ചറിയാം. അതിന് ഒരു വലിയ കൊക്കും, തൊണ്ടയുടെ ഭാഗത്തു പിങ്ക് നിറത്തിലുള്ള ഗുലാർ സാക് എന്ന രോമമില്ലാത്ത തൊലിയുണ്ട്. ആൺപക്ഷികളും പെൺപക്ഷികളും കാഴ്ച്ചയിൽ ഒരുപോലെയാണ്. പൂർണ്ണ പക്വത നേടാൻ നാല് വർഷം വേണം.  

ഭക്ഷണരീതി[തിരുത്തുക]

മാറാബൂ സ്റ്റോർക്ക് സാധാരണയായി ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന ഒരു പക്ഷിയാണ്‌. ഇത്തരത്തിലുള്ള ഒരു ജീവിതരീതിക്ക്‌ അനുയോജ്യമായാണ് കഴുകനെപ്പോലെ നഗ്നമായ തലയും കഴുത്തും ഉപകരിക്കുന്നത്. രണ്ടുപക്ഷികളുടെ കാര്യത്തിലും വലിയ ജഡങ്ങളുടെ ഉള്ളിൽ തല കടത്തുമ്പോൾ രക്തം പറ്റിപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ നഗ്നമായ തലയും കഴുത്തും ഒരു ഉപകാരമാണ്. മുഖ്യമായും ജീർണ്ണിച്ച മൃഗമാംസം ആണ് ഭക്ഷിക്കുന്നത് എങ്കിലും അവസരം കിട്ടിയാൽ വിഴുങ്ങാൻ കഴിയുന്ന എന്ത് ജീവികളെയും ഭക്ഷണമാക്കും. ചില അവസരങ്ങളിൽ പ്രാവുകൾ, പെലിക്കൻ, ഫ്ലെമിംഗോ തുടങ്ങിയ മറ്റു പക്ഷികളെയും ഭക്ഷിക്കാറുണ്ട്. പ്രജനന കാലത്ത് മുഖ്യമായും ചെറിയ മൃഗമാംസവും ചെറിയ ഇരകളെയുമാണ് ആശ്രയിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാൻ ഇതാണ് എളുപ്പം എന്നതിനാലാണ് ഇത്. ഈ കാലയളവിൽ സാധാരണ മീൻ, തവള, പ്രാണികൾ, മുട്ട, ചെറിയ സസ്തനികൾ, മുതലകൾ, പാമ്പുകൾ മുതലായവ ആണ് ഇരകളാക്കുന്നത്.[5][8][9] കഴുകനെപ്പോലെ മാറാബൂ സ്റ്റോർക്ക് ജന്തു അവശിഷ്ടങ്ങളും മനുഷ്യ വിസർജ്യവും നീക്കംചെയ്ത് വളരെ പ്രധാനപ്പെട്ട ഒരു പ്രകൃതി പ്രവർത്തനം ആണ് നടത്തുന്നത്.

പ്രജനനം[തിരുത്തുക]

വരൾച്ചക്കാലത്തു കോളനികളായാണ് ഇവ പ്രജനനം നടത്തുന്നത്. കമ്പുകൾ കൊണ്ട് ഉണ്ടാക്കിയ ചെറിയ കൂട്ടിൽ പെൺപക്ഷി രണ്ടോ മൂന്നോ മുട്ടകൾ ഇടും. 30 ദിവസത്തിന് ശേഷം മുട്ടകൾ വിരിയും. നാല് വര്ഷം കൊണ്ടാണ് കുഞ്ഞുകൾ പ്രായപൂർത്തി ആവുന്നത്. സാധാരണ ചുറ്റുപാടുകളിൽ ഈ പക്ഷി 25 വർഷം വരെയും കൂട്ടിൽ വളർത്തുമ്പോൾ 41 വർഷം വരെയും ജീവിച്ചു കാണുന്നു.[10]

മനുഷ്യ ഉപയോഗങ്ങൾ[തിരുത്തുക]

പല തരത്തിലുള്ള വസ്ത്രങ്ങൾ, തൊപ്പികൾ എന്നിവയുണ്ടാക്കാൻ മാറാബൂ സ്റ്റോർക്കിന്റെ തൂവലുകൾ ഉപയോഗിക്കുന്നു.[11] 

അവലംബം [തിരുത്തുക]

  1. BirdLife International (2012). "Leptoptilos crumenifer". IUCN Red List of Threatened Species. Version 2014.3. International Union for Conservation of Nature. Retrieved 5 August 2011. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Yule, Henry (1903). Hobson-Jobson. A glossary of colloquial Anglo-Indian words and phrases, and of kindred terms, etymological, historical, geographical and discursive (2nd ed.). London: John Murray. p. 7.
  3. Likoff, Laurie E. (1986). The Encyclopedia of Birds. Infobase Publishing. pp. 616–. ISBN 978-0-8160-5904-1. Retrieved 21 August 2012.
  4. Stevenson, Terry and Fanshawe, John (2001). Field Guide to the Birds of East Africa: Kenya, Tanzania, Uganda, Rwanda, Burundi. Elsevier Science, ISBN 978-0856610790
  5. 5.0 5.1 Hancock, Kushlan & Kahl, Storks, Storks, Ibises and Spoonbills of the World. Princeton University Press (1992), ISBN 978-0-12-322730-0
  6. Carwardine, Animal Records (Natural History Museum). Sterling (2008), ISBN 978-1-4027-5623-8
  7. Wood, Gerald (1983). The Guinness Book of Animal Facts and Feats. ISBN 978-0-85112-235-9.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-07. Retrieved 2018-04-07.
  9. Seibt, U.; Wickler, W. (1978). "Marabou Storks Wash Dung Beetles". Zeitschrift für Tierpsychologie. 46 (3): 324–327. doi:10.1111/j.1439-0310.1978.tb01453.x. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  10. Muckley, A. "Leptoptilos crumeniferus". University of Michigan Museum of Zoology. Animal Diversity Web.
  11. The Oxford Pocket Dictionary of Current English 2008 (Oxford University Press, 2008)


ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാറാബൂ_സ്റ്റോർക്ക്&oldid=3640935" എന്ന താളിൽനിന്ന് ശേഖരിച്ചത്