ഭീകരവാദം
എന്തെങ്കിലും ആരിലെങ്കിലും അടിച്ചേൽപ്പിക്കുന്നതിന് ക്രമീകൃതമായ രീതിയിൽ ഭീതി പരത്തുന്ന രീതി അവലംബിക്കുന്ന സമരമാർഗ്ഗത്തെ ഭീകരവാദം എന്നു പറയുന്നു.[1] നിലവിൽ അന്താരാഷ്ട്രതലത്തിൽ ഭീകരവാദത്തിന് സർവ്വസമ്മതമായ ഒരു നിർവചനമില്ല.[2][3] സമരസഹന സമരമാർഗ്ഗങ്ങളിൽനിന്നു വിഭിന്നമായി തീവ്രമായ സമരരീതി സ്വീകരിക്കുന്നതിനാൽ തീവ്രവാദമെന്നും ഭീകരവാദമെന്നും ഇടവിട്ട് ഉപയോഗിക്കാറുമുണ്ട്. ഭീതി പരത്തുന്ന പ്രവൃത്തികൾ, ഒറ്റപ്പെട്ട ഒരു ആക്രമണത്തിൽനിന്നു വിഭിന്നമായി ഒരു തത്ത്വസംഹിത പ്രചരിപ്പിക്കാനുള്ള ശ്രമം, പോരാളികളല്ലാത്തവരുടെ ജീവനെ ലക്ഷ്യം വയ്ക്കുകയോ അവരുടെ ജീവനു വിലകല്പ്പിക്കാതിരിക്കുകയോ ചെയ്യുക മുതലായ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഭീകരവാദത്തിന്റെ പൊതുവേയുള്ള നിർവചനം രൂപവത്കരിച്ചിരിക്കുന്നത്. അന്യായമായ അതിക്രമവും യുദ്ധവുംകൂടി മറ്റു ചില നിർവചനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
"ഭീകരവാദം" എന്ന വാക്ക് രാഷ്ട്രീയവും വികാരവിക്ഷോഭങ്ങളുമായും ബന്ധപ്പെട്ട് പൊതുവേ ഉപയോഗിക്കപ്പെടുന്ന പദമായതിനാൽ[4] സൗമ്യമായ ഒരു നിർവചനം കണ്ടെത്തുക ഏറെ ദുഷ്കരമാണ്. 1988ലെ അമേരിക്കൻ കരസേനയുടെ പഠനപ്രകാരം ഭീകരവാദത്തിനുള്ള ഇംഗ്ലീഷ് പദമായ "terrorism" എന്ന വാക്കിന് 100ലേറെ നിർവചനങ്ങൾ കണ്ടെത്തുകയുണ്ടായി.[5] ഭീകരവാദം എന്ന ആശയംതന്നെ ഏറെ വിവാദപരമാണ്, കാരണം ഭരണാധികാരികൾ ബഹുജനപ്രക്ഷോഭങ്ങളെയും വിദേശശക്തികളെയും ദേശവിരുദ്ധമായി മുദ്രകുത്താനും സ്വന്തം കുത്തകഭരണത്തിന്റെ ഭീകരതയെ ന്യായീകരിക്കാനും ഈ പദം ഏറെ ദുരുപയോഗിക്കാറുണ്ട് എന്നതുതന്നെ. ആ നിലയ്ക്ക് നോക്കിയാൽ ഇടത്തു-വലത്തുപക്ഷ രാഷ്ട്രീയ കക്ഷികൾ, ദേശീയവാദി ഗ്രൂപ്പുകൾ, മതവിഭാഗങ്ങൾ, വിപ്ലവകാരികൾ, ഭരണകർത്താക്കൾ എന്നിവരൊക്കെ തങ്ങളുടെ ആശയത്തിന്റെ പ്രചരണത്തിനായി ഭീകരവാദം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഉപയോഗപ്പെടുത്തിയതായി കാണാം [6]
ഭീകരവാദ സംഘടനകളുടെ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയല്ല പലപ്പോഴും ഭീകരതയുടെ മാർഗ്ഗത്തിലേയ്ക്ക് അവർ തിരിഞ്ഞതെന്ന് വ്യക്തമാവും. [7] മിക്കപ്പോഴും വികലമോ അവ്യക്തമോ ആയ രാഷ്ട്രീയ തന്ത്രപര ലക്ഷ്യങ്ങൾ സാധിച്ചെടുക്കുക എന്നതിലുപരി സംഘടനയിലെ മറ്റു അംഗങ്ങളുമായുള്ള ദൃഢമായ സാമൂഹികബന്ധമാണ് ഓരോ ഭീകരവാദിയെയും സംഘടനയിൽ നിലനിർത്തി മുന്നോട്ട് നയിക്കുന്നത്.[7]
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ "Terrorism". Merriam-Webster's Dictionary. 1795. http://www.merriam-webster.com/dictionary/terrorism. ഇതിനെ അവലംബമാക്കിയ മലയാളം വിവർത്തനം
- ↑ Angus Martyn, The Right of Self-Defence under International Law-the Response to the Terrorist Attacks of 11 September, Australian Law and Bills Digest Group, Parliament of Australia Web Site, 12 February 2002
- ↑ Thalif Deen. POLITICS: U.N. Member States Struggle to Define Terrorism, Inter Press Service, 25 July 2005
- ↑ Hoffman, Bruce "Inside Terrorism" Columbia University Press 1998 ISBN 0-231-11468-0. Page 32. See review in The New York TimesInside Terrorism
- ↑ Dr. Jeffrey Record, Bounding the Global War on Terrorism(PDF)
- ↑ "Terrorism". Encyclopædia Britannica. pp. 3. http://www.britannica.com/eb/article-9071797, ശേഖരിച്ചത്: 2006-08-11.
- ↑ 7.0 7.1 Abrahms, Max (March 2008). "What Terrorists Really Want: Terrorist Motives and Counterterrorism Strategy" (PDF 1933 KB). International Security (Cambridge, MA: MIT Press) 32 (4): 86–89. ISSN 0162-2889. http://maxabrahms.com/pdfs/DC_250-1846.pdf, ശേഖരിച്ചത്: 2008-11-04.