ബെല്ലാന്റി മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bellatin Madonna (c. 1515) by Domenico Beccafumi

ഡൊമെനിക്കോ ബെക്കാഫുമി വരച്ച ഒരു എണ്ണച്ചായചിത്രമാണ് ബെല്ലാൻറി മഡോണ. സിയാനയിലെ നാഷണൽ ആർട് ഗാലറിയിലാണ് ഈ ചിത്രം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം 1515-ൽ പൂർത്തിയാക്കപ്പെട്ട ഈ ചിത്രത്തിന്റെ രചയിതാവ് ജിരോലാമോ ഡെൽ പാച്ചിയ ആണെന്നായിരുന്നു നൂറ്റാണ്ടുകളോളം കരുതപ്പെട്ടത്. നൂറ്റാണ്ടുകൾക്കു ശേഷം ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയ വിഗ്നി 1936-ൽ ഇത് ഡൊമെനിക്കോ ബെക്കാഫുമിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നാണെന്ന നിഗമനത്തിൽ എത്തി. തുടർന്ന് കലാ ചരിത്രകാരന്മാർ ഈ പ്രസ്താവനയെ അംഗീകരിച്ചു.[1] 1512-നോടടുത്ത് ബെക്കഫുമി റോമിലേക്ക് പോയതായും പുതിയ സിസ്റ്റൈൻ ചാപ്പലിന്റെ മേൽക്കൂരയിൽ മൈക്കെലാഞ്ജലോ രചിച്ച ചിത്രങ്ങൾ കണ്ടതായും ആ ശൈലി ബെക്കഫൂമിയെ വളരെയധികം സ്വാധീനിച്ചതായും കരുതപ്പെടുന്നു. ദീർഘവൃത്താകൃതിയിലുള്ള ചിത്രരചന റാഫേലിന്റെ മഡോണ ചിത്രങ്ങളുടെ സ്വാധീനം വെളിവാക്കുന്നു. ബെക്കാഫുമിയുടെ മറ്റു ചിത്രങ്ങളായ സെയിന്റ് പോൾ എൻത്രോൺഡ് എന്ന ചിത്രത്തിലും ഈ സ്വാധീനം പ്രകടമാണ്. മുമ്പ് ബെല്ലാന്റി ശേഖരത്തിൽ ഉണ്ടായിരുന്ന ഈ ചിത്രവും 1514-ൽ വരയ്ക്കപ്പെട്ട മഡോണ അൻഡ് ദ ചൈൽഡ് എന്ന ചിത്രവും ഉൾപ്പെടെ ബെക്കാഫുമിയുടെ നിരവധി ചിത്രങ്ങൾ ഇപ്പോൾ സിയാനയിലെ നാഷണൽ ആർട് ഗാലറിയിലാണ് ഉള്ളത്. [2]

അവലംബം[തിരുത്തുക]

  1. (in Italian) Anna Maria Francini Ciaranfi, Beccafumi, Sadea Editore/Sansoni, Firenze 1967.
  2. "Madonna and Child, 1514" (in ഇറ്റാലിയൻ). Archived from the original on 2020-10-19. Retrieved 2020-09-24.
"https://ml.wikipedia.org/w/index.php?title=ബെല്ലാന്റി_മഡോണ&oldid=3984774" എന്ന താളിൽനിന്ന് ശേഖരിച്ചത്