ബെർമുഡ ത്രികോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ നിഗൂഢമായ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം . പേരു സൂചിപ്പിക്കുന്നതു പോലെ ബെർമുഡ, പ്യുർട്ടോ റികോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്.

ഭൗതിക നിയമങ്ങളെ ലംഘിക്കുന്ന പ്രതിഭാസങ്ങൾ, അഭൌമ ജീവികളുടെ സാന്നിദ്ധ്യം മുതലായ കാര്യങ്ങൾ ഈ പ്രദേശത്ത് ചിലർ ആരോപിക്കുന്നു. അനവധി കപ്പലുകളും, വിമാനങ്ങളും ഈ പ്രദേശത്ത് കാണാതായിട്ടുണ്ട്. ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഇവിടെയുണ്ടായ പല വിമാനാപകടങ്ങളും സാങ്കേതികത്തകരാറുമൂലമാണെന്നും പിൽക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്[1].

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ