ബൂമറാങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സാധാരണ തിരിച്ചുവരുന്ന ബൂമറാങ്ങ്.
ഇടതുവശത്ത് കൂടി എറിയുന്ന ബൂമറാങിന്റെ പാത

കളിക്കോപ്പായും ആയുധമായും ഉപയോഗിക്കുന്ന വളഞ്ഞ ആകൃതിയിലുള്ള മരത്തിന്റെ കഷ്ണമാണ്‌ ബൂമറാങ്ങ്. ദേശങ്ങള്‍, ഗോത്രങ്ങള്‍, ഉപയോഗം എന്നിവക്കനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ബൂമറാങ്ങുകളുണ്ട്. ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് തിരിച്ചുവരുന്ന ബൂമറാങ്ങാണ്‌. എറിഞ്ഞാല്‍ ഒരു ദീര്‍ഘവൃത്താകൃതിയുള്ള പാതയില്‍ കൂടി സഞ്ചരിച്ച് എറിഞ്ഞ ഇടത്തേക്കുതന്നെ തിരിച്ചു വരുന്ന രീതിയിലുള മരത്തിന്റെ നിര്‍മ്മിതിയാണിത്. തിരിച്ചുവരാത്ത ബൂമറാങ്ങുകള്‍ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരിച്ചുവരുന്ന ബൂമറാങ്ങുകള്‍ പ്രധാനമായും വിനോദത്തിനും സമയം കൊല്ലുന്നതിനുമായി ഉപയോഗിച്ചിരുന്നത്. ആധുനിക തിരിച്ചുവരുന്ന ബൂമറാങ്ങുകള്‍ പല വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്ത വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടും കാണപ്പെടുന്നു.


പുരാത ഈജിപ്തുകാര്‍, കാലിഫോര്‍ണിയയിലേയും അരിസോണയിലേയു അമേരിക്കന്‍ വംശം, തെക്കേ ഇന്ത്യയില്‍ അധിവസിച്ചിരുന്നവര്‍ പക്ഷികളേയും മുയലുകളേയും വേട്ടയാടാനായി തിരിച്ചുവരാത്ത ബൂമറാങ്ങുകള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രത്തില്‍ കാണാവുന്നതാണ്‌.[1] കൂടാതെ ചില ബൂമറാങ്ങുകള്‍ എറിയപ്പെടാറുമില്ല, ആസ്ട്രേലിയന്‍ വര്‍ഗ്ഗക്കാര്‍ അവര്‍ അടുത്തടുത്തായുള്ള പോരാട്ടങ്ങള്‍ക്കാണുപയോഗിച്ചിരുന്നത്.[2]

[തിരുത്തുക] പ്രത്യേകതകള്‍

വേട്ടയാടാനുള്ള ആയുധം, സംഗീതോപകരണങ്ങളില്‍ കൊട്ടുവാന്‍, കളിയുദ്ധങ്ങളില്‍, കളിക്കോപ്പ് എന്നിങ്ങനെ വിവിധ ഉപയോഗങ്ങള്‍ക്ക് ബൂമറാങ്ങ് ഉപയോഗിക്കാവുന്നതാണ്‌. ഏറ്റവും ചെറിയ ബൂമറാങ്ങിന്റെ വലിപ്പം ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ 10 സെ.മീറ്ററില്‍ ചെറുതും ഏറ്റവും വലുതിന് 2 മീറ്ററില്‍ കൂടുതല്‍ നീളവുമുണ്ടാകും.[3] ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിക്കുന്ന ബൂമറാങ്ങുകള്‍ അത് നിര്‍മ്മിക്കുന്ന ആള്‍ വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള ചിത്രപ്പണികള്‍ അതില്‍ കോറിയിടാറുണ്ട്. ഇന്ന് നിലവില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ബൂമറാങ്ങുകളും വിനോദയാത്രികര്‍ ഉപയോഗിക്കുന്നതോ മല്‍സരങ്ങള്‍ക്കുള്ളതോ ആയ തിരിച്ചുവരുന്ന രീതിയിലുള്ളതിന്റെ വ്യത്യസ്ത വകഭേദങ്ങളാണ്‌.

[തിരുത്തുക] അവലംബം

  1. "Boomerang". Encyclopædia Britannica. Encyclopædia Britannica Online. Retrieved on 2009-01-25. 
  2. Battle Boomerangs
  3. Ted Bailey. Worlds Largest Boomerang. www.flight-toys.com. ശേഖരിച്ചത് 2008-10-17.
"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%82%E0%B4%AE%E0%B4%B1%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം