ബൂട്ട് ലോഡര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഇലക്ട്രോണിക്ക് സിസ്റ്റം വൈദ്യുതി നല്‍കി ഓണ്‍ ചെയ്ത് അവശ്യമായ സോഫ്റ്റ്വെയറുകള്‍ ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രക്രിയയെ ബൂട്ടിങ് എന്നു വിളിക്കുന്നു. ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥായിയായ മെമ്മറിയില്‍നിന്ന്(Static memory) താത്കാലിക വിവരശേഖരത്തിനുള്ള താല്‍കാലിക മെമ്മറിയിലേക്ക്(dynamic memory) ലോഡ് ചെയ്ത് ഒരു ഇലക്ട്രോണിക് സിസ്റ്റം ബൂട്ട് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണു ബൂട്ട് ലോഡര്‍. സാധാരണയായി, ബൂട്ട് ലോഡര്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സിസ്റ്റങ്ങളിലെ പ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റം ലോഡ് ചെയ്യാന്‍ സഹായിക്കുന്നു.
[തിരുത്തുക] പഴ്സണല്‍ കമ്പ്യൂട്ടറുകളിലെ ബൂട്ടിംഗ് പ്രക്രിയ
ഒരു പേര്‍സണല്‍ കമ്പ്യൂട്ടറില്‍ ആദ്യമായി വൈദ്യുതി നല്‍കുമ്പോള്‍ ഒരു പ്രത്യേക അഡ്രസ്സില്‍ സംഭരിച്ചിരിക്കുന്ന ബയോസ് ലോഡ് ചെയ്യപ്പെടുന്നു. ബയോസ്, ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്, ഫ്ലോപ്പി ഡിസ്ക് ഡ്രൈവ്, ഒപ്റ്റികല്‍ ഡിസ്ക് ഡ്രൈവ്, തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളെ തിരിച്ചറിയുന്നു. ഇതില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ലോഡ് ചെയ്യപ്പെടാവുന്ന ഒരു ഘടകത്തെ ബൂട്ട് ഡിവൈസ് എന്നു വിളിക്കുന്നു. ഇത്തരം ഒരു ബൂട്ട് ഡിവൈസിന്റെ ബൂട്ട് സെക്‍റ്റര്‍ ബയോസ് ഒരു പ്രത്യെക അഡ്രസ്സില്‍(0000:7C00) ലോഡ് ചെയ്യുകയും, തുടര്‍ന്നുള്ള നിര്‍വ്വര്‍ത്തനം ഈ അഡ്രസ്സില്‍ നിന്നു തുടരുകയും ചെയ്യുന്നു.ഒരു ഹാര്‍ഡ് ഡിസ്കിന്‍റെ ബൂട്ട് സെക്‍റ്ററിനെ മാസ്റ്റര്‍ ബൂട്ട് റെക്കോര്‍ഡ് (MBR) എന്നു പറയുന്നു. സാധാരണയായി,മാസ്റ്റെര്‍ ബൂട്ട് റെക്കോര്‍ഡില്‍ സംഭരിച്ചിരിക്കുന്ന ബൂട്ട് ലോഡര്‍ പല ഘട്ടങളായാണു സ്വയം ലോഡ് ചെയ്യുന്നത്.