ബി.എം. സുഹറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി.എം. സുഹറ
ജനനം (1952-10-11) ഒക്ടോബർ 11, 1952 (61 വയസ്സ്)
തിക്കോടി, കോഴിക്കോട് ജില്ല, കേരളം
തൊഴിൽ കഥാകൃത്ത്
ദേശീയത ഇന്ത്യ
രചനാ സങ്കേതം ചെറുകഥ, നോവൽ
വിഷയങ്ങൾ മലബാർ മുസ്ലിംകളിലെ സാമുഹ്യ പ്രശ്നങ്ങൾ
സാഹിത്യ പ്രസ്ഥാനം റിയലിസം
പ്രധാന പുരസ്കാരങ്ങൾ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള സാഹിത്യ അക്കാഡമി അവാർഡ്
ജീവിതപങ്കാളി(കൾ) ഡോ. എം.എം. ബഷീർ

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബി.എം. സുഹറ. കിനാവ്, മൊഴി,ഇരുട്ട്,നിഴൽ,വേനൽ,ഭ്രാന്ത്,ചോയിച്ചി, ആകാശഭൂമികളുടെ താക്കോൽ തുടങ്ങിയ കൃതികളിലൂടെ സുഹറ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മലയാള സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനക്ക് 2008 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിനർഹയായി. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമാണ് സുഹറ.[1]

ജീവിതരേഖ[തിരുത്തുക]

വൈദ്യരകത്ത് മമ്മദ്കുട്ടി ഹാജിയുടേയും ബടയക്കണ്ടി മാളിയേക്കൽ മറിയ ഉമ്മയുടേയും മകളായി കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ ജനനം .[2][3] സാഹിത്യകാരനും കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വിഭാഗം മേധാവിയുമായിരുന്ന ഡോ. എം.എം ബഷീർ ആണ് സുഹറയുടെ ഭർത്താവ്. പ്രമുഖ കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂർ സുഹറയുടെ സഹോദരനും പാചക എഴുത്തുകാരി ഉമ്മി അബ്ദുള്ള സഹോദരിയുമാണ്. അജ്മൽ ബഷീറും അനീസ് ബഷീറും മക്കൾ.

പുരസ്കാരം[തിരുത്തുക]

  • 1992-ലളിതാംബിക അന്തർജനം സ്മാരക പ്രത്യേക അവാർഡ്
  • കെ. ബാലകൃഷ്ണൻ സ്മാരക അവാർഡ് [4]
  • ഉണ്ണിമോയി സമാരക അവാർഡ് [5]
  • കേരള സാഹിത്യ അക്കാഡമി അവാർഡ് [6]

അവലംബം[തിരുത്തുക]

  1. കേരള സാഹിത്യ അക്കാദമി വെബ് സൈറ്റ്
  2. പുഴ ഡോട് കോമിലെ എഴുത്തുകാരിയെക്കുറിച്ചുള്ള കുറിപ്പ്
  3. "World from a writer’s plane" (ഭാഷ: English). Chennai, India: The Hindu. 2 October 2009. ശേഖരിച്ചത് 26 January 2010. 
  4. "Honour for B.M. Suhara" (ഭാഷ: English). Chennai, India: The Hindu. 28 June 2004. ശേഖരിച്ചത് 26 January 2010. 
  5. "Unnimoyi Smaraka prize for B.M. Suhara" (ഭാഷ: English). Chennai, India: The Hindu. 13 September 2006. ശേഖരിച്ചത് 26 January 2010. 
  6. "Sahitya Akademi fellowships" (ഭാഷ: English). Chennai, India: The Hindu. 22 May 2009. ശേഖരിച്ചത് 26 January 2010. 
"http://ml.wikipedia.org/w/index.php?title=ബി.എം._സുഹറ&oldid=1702917" എന്ന താളിൽനിന്നു ശേഖരിച്ചത്