ബി.എം. ഗഫൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബി.എം. ഗഫൂർ | |
|---|---|
ബി.എം. ഗഫൂർ |
|
| ജനനം | 1942-നവംബർ 13 |
| മരണം | 2003 നവംബർ 13 |
| ദേശീയത | |
| തൊഴിൽ | കാർട്ടൂണിസ്റ്റും, ചിത്രകാരനും |
ഒരു കാർട്ടൂണിസ്റ്റും, ചിത്രകാരനുമായിരുന്നു ബി.എം. ഗഫൂർ (1942-നവംബർ 13 2003). കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
1942 ൽ തലശ്ശേരിയിൽ ജനനം. ചന്ദ്രിക ദിനപത്രത്തിൽ ആർട്ടിസ്റ്റായി കലാജീവിതത്തിനു തുടക്കം. പിന്നീട് ശങ്കേഴ്സ് വീൿലിയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി. 1980 മുതൽ മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 2003 നവംബർ 13-ന് കോഴിക്കോട് വെച്ച് അന്തരിച്ചു. കഥാകാരി ബി.എം. സുഹ്റ സഹോദരിയാണ്.