Jump to content

ബി. ഇക്ബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. ഇക്ബാൽ

കേരളത്തിലെ ഒരു ന്യൂറോ സർജനും,ആരോഗ്യപ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനും ആണ് ബി. ഇക്ബാൽ എന്ന പേരിൽ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാൽ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തു. 2000 മുതൽ 2004 വരെ കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചു.[1] കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയവും വിദ്യാഭ്യാസ നയവും വേണമെന്നു വാദിക്കുന്ന ആളാണ്. ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാഹിത്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു.[2] നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കേരള സംസ്ഥാന ആസൂത്രണ ബോർഡ് മെംബർ. സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻ ചുമതല വഹിക്കുന്നു., D.A.K.F.( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും, Wikimedia India Chapter എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജന സ്വസ്ഥയ അഭിയാൻ) നിവാഹകസമിതി അംഗം ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണ സമിതി ചെയർമാനായും പ്രവർത്തിക്കുന്നു [3] കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും, കേരള സർവകലാശാല വൈസ് ചാൻസലർ (2000-2004) ആയും, സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും (1996-2001),മെഡിക്കൽ സർവകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ (2006-2007) ആയും, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (2008) ആയും നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിഗിംന്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ (1998-2011) ആയും പ്രവർത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു.ഭാര്യ ഡോക്ടർ മെഹറുന്നീസ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആയിരുന്നു.. മക്കൾ ഡോ. അമൽ ഇക്ബാൽ. അപർണ്ണ ഇക്ബാൽ

കൃതികൾ[4]

[തിരുത്തുക]

മലയാളം

[തിരുത്തുക]
  1. നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ (1986 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  2. ഹാത്തിക്കമ്മിറ്റി ഒരു ദശാബ്ദത്തിനു ശേഷം: (എഡിറ്റർ): (1988) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  3. ജനകീയ ഔഷധനയത്തിനുവേണ്ടി (1989) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  4. എല്ലാവർക്കും ആരോഗ്യം ഇന്ന് (1990) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  5. തലവേദന (1999) ഡി.സി ബുക്കസ്, എൻ. ബി. എസ്സ് 2010
  6. ഇന്റർനെറ്റും ഇൻഫർമേഷൻ വിപിലവവും (കെ രവീന്ദ്രനൊപ്പം ) (1999)ഡി.സി.ബുക്ക്സ്
  7. ഇൻഫർമേഷൻ ടെക്നോളജിഃ എന്ത്, എങ്ങനെ, എന്തിന് (കെ. രവീന്ദ്രനോടൊപ്പം) (2001) കറന്റ് ബുക്ക്സ്
  8. ആലീസിന്റെ അത്ഭുത രോഗം : സാഹിത്യവും വൈദ്യ ശാസ്ത്രവും (2003) ഡി.സി.ബുക്ക്സ്
  9. പുതിയ കേരളം പുതിയ രാഷ്ട്രീയം (2004) ഡി.സി ബുക്ക്സ്
  10. ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം (2006) മാതൃഭൂമി
  11. കേരള ആരോഗ്യ മാതൃക വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് (2006)മാതൃഭൂമി
  12. സൂക്ഷ്മ വായ്പ സൂക്ഷ്മമല്ലാത്ത സാധ്യതകൾ പ്രശ്നങ്ങൾ. (എഡിറ്റർ). (2007)ഡി.സി.ബുക്ക്സ്
  13. കേരളീയ ശാസ്ത്ര പ്രതിഭകൾ (2008) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  14. ഐ.ടി സീരീസ്: ജനറൽ. (എഡിറ്റർ) : ഡി.സി.ബുക്ക്സ് 2009
  15.  അട്ടപ്പാടിയിൽ സംഭവിക്കുന്നത് (എഡിറ്റർ): (2013) ചിന്ത പബ്ലിക്കേഷൻസ്
  16. ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന് (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  17. ലോകജാലകം: നൌറുമുതൽ ബർക്കിന ഫാസോ വരെ: (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  18. എഴുത്തിന്റെ വൈദ്യശാസ്ത്ര വായന (2016): ഗ്രീൻ ബുക്ക്സ്
  19. മനുഷ്യ മസ്തിഷ്കകം: അത്ഭുതങ്ങളുടെ കലവറ (2016):  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  20. സരസ്വതിയമ്മയുടെ ഒറ്റനോട്ട്: ഓർമ്മപുസ്തകം:  (2016):   ഒലീവ്; കോഴിക്കോട്
  21. പുസ്തകസഞ്ചി. (2017). ചിന്ത പബ്ലിക്കേഷൻസ്
  22. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ). (2020 ജൂലൈ) ചിന്ത പബ്ലിക്കേഷൻസ്
  23. പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (2020 നവംബർ) ഡി.സി.ബുക്ക്സ്
  24. കുട്ടികളുടെ ഹോർത്തൂസ് മലബാറിക്കൂസ് (2021 ജൂൺ) കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്.
Dr.B.Ekbal presentation

ഇംഗ്ലീഷ്

[തിരുത്തുക]
  1. Science for Social Revolution with Dr. T. M. Thomas Isaac (1978) KSSP
  2. A Decade after Hathi Committee (1988) KSSP
  3. Headache (1999) MG University and DC Books
  4. Decade of The Brain (Edited) (1999) Department of Neurosurgery, Medical College Kottayam
  5. Kerala State Drug Formulary (Contributor) (1999) : Government of Kerala Thiruvananthapuram

അവാർഡുകൾ

[തിരുത്തുക]
  • ഏറ്റവും മികച്ച സാമൂഹ്യ പ്രവര്ത്തനകനുള്ള പി. എൻ. പണിക്കർ ഫൌണ്ണ്ടേ ഷൻ പുരസ്കാരം (2009)
  • വൈദ്യശാസ്ത്ര സാഹിത്യത്തിനു നല്കിരയ സമഗ്ര സംഭാവനകൾക്കുള്ള ഡയാബ്സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം (2009)
  • അസോഷിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ, പ്രൊഫസർ രാഘവാചാരി മെമ്മോറിയൽ ഒറേഷൻ അവാർഡ് (2013)
  • സദ്ഭാവന പുരസ്കാരം. ഗുഡ് വിൽ ഹെറിറ്റേജ് ചാരിറ്റബിൾ സൊസൈറ്റി ചങ്ങനാശേരി.  2014
  • തിരുവല്ലം എൻ അച്യുതൻ നായർ ഫൌണ്ടേഷൻ വിദ്യാഭ്യാസ പുരസ്കാരം. (2014)
  • കേരള എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ് സ് അസോസിയേഷന്റെ വിദ്യാഭ്യാസമേഖലയിലെ സമഗ്ര സംഭാവനക്കുള്ള അനന്തമൂർത്തി പുരസ്കാരം (2014).
  • വൈജ്ഞാനിക സാഹിത്യത്തിനുള്ള  എം പി കുമാരൻ സാഹിത്യ പുരസ്കാരം (2015) ഇന്ത്യൻ ഔഷധ മേഖല ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന് [5]
  • വൈജ്ഞാനിക സാഹിത്യത്തിനുള്ള   കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, എൻ വി കൃഷ്ണവാരിയർ സാഹിത്യസമിതി പുരസ്കാരം (2016) ഇന്ത്യൻ ഔഷധ മേഖല ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന് 
  • വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാർഡ് (2016)  ഇന്ത്യൻ ഔഷധ മേഖല ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന്
  • ആരോഗ്യ പ്രവർത്തകനുള്ള യു. ടി. തിഥിൻ രാജ് ട്രസ്റ്റ് അവാർഡ് 2016
  • ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവർത്തകനുള്ള സുകുമാർ അഴീക്കോട് സ്മാരക അവാർഡ്. ഡോ സുകുമാർ അഴീക്കോട് വിചാരവേദി. തോട്ടപ്പള്ളി: 2017

Participation in International Conferences

[തിരുത്തുക]
  1. . Seminar on Problems of Development, Environment and the Natural Resources Crisis in Asia and Pacific on October 22-25, 1983. Sahabath Alam Malaysia
  2. . International Conference on Third World Development in Penang, Malaysia, 9-14 November 1984. Consumer Association of Penang
  3. . International Society of Drug Bulletins General Body. Mannheim (West Germany) 29th to 30th July 1989. ISDB
  4. . National Workshop on Rational Drug Use at Gonoshasthaya Kendra, Savar, Dhaka, Bangladesh 4-14 June 1990. Gonashashaya Kendra
  5. . Workshop on " Society and Medicine- Essential Drug Information", Jomtien, Thailand December 1-13, 1991, Department of Health Care Research, Karolinska Institute, Sweden
  6. . Asia Pacific Workshop on Pharmaceuticals for Health Ministry Officials, Colombo, Shri Lanka, 8-12 June 1992, Ministry of Health Shri Lanka and Department of Pharmacology, University of Colombo
  7. . International Conference on "The Concept of Health Under National Democratic Struggle" Jerusalem, November 23-25, 1992. International People's Health Council
  8. . International Conference on " The New World Order: Challenge to Health for All by 2000 AD:" Cape Town South Africa, 29th to 31st January 1997. International People's Health Council
  9. . International People’s Health Assembly: Dacca: Bangladesh: December 2000
  10. . National Peoples Health Council Meeting: Melbourne: Australia 2002
  11. . Health Action International Asia Pacific (HAIAP) Second Annual General Meeting: April 18th, 2004: University Sains Malaysia, Penang, Malaysia
  12. . National meeting and seminar of Peoples Health Movement Pakistan: 8-12 July: Pakistan: Net Work of Consumers Protection Pakistan
  13. . International AIDS Conference: Bangkok: 14-16 July 2004: International Consultation Meeting: Millennium Campaign: Combating HIV/AIDS and Securing Rights to Health Care in the Context of MDGs: Actionaid: 14 July, 2004
  14. . 2005: Call to Action- Planning Meeting: Johannesburg: September 20-21, 2004: UN Millennium Campaign, CIVICUS: World Alliance for Citizen Participation and Oxfam International
  15. . Regional Coordination Meeting: APPACHA: 28th Feb-1st March, 2005: Bangkok, Thailand
  16. . International Seminar: Future of Health Services: Who will live and who will die: Health Action International Asia-Pacific and Gonoshasthya Kendra Bangaladesh: 10- 12th April, 2006: GK Savar, Bangladesh
  17. . Asia Pacific Conference on National Medicinal Policies: Better Health Through National Medicines Policies: Sydney Australia: 26-29 May 2012
  18. . Peoples Health Assembly 3: Western Cape University: Cape Town South Africa: July 6-12, 2012

അവലംബം

[തിരുത്തുക]
  1. Former vice-chancellors of the University of Kerala [1] Archived 2009-02-14 at the Wayback Machine.Accessed: 2008-10-20. (Archived by WebCite at)
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 739. 2012 ഏപ്രിൽ 23. Retrieved 2013 മെയ് 05. {{cite news}}: Check date values in: |accessdate= and |date= (help)
  3. ദേശാഭിമാനി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  4. ഇക്ബാലിന്റെ വെബ്സൈറ്റ് [2]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-20. Retrieved 2016-01-25.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബി._ഇക്ബാൽ&oldid=3825033" എന്ന താളിൽനിന്ന് ശേഖരിച്ചത്