ബിറ്റ് ടോറന്റ് (പ്രോട്ടോകോൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർനെറ്റിലെ ഒരു വിവര വിതരണ സംവിധാനമാണ്‌ ബിറ്റ് ടോറന്റ്. പരിമിതമായ വിതരണ ശേഷി (Bandwidth)യിൽ വലിയ ഫയലുകളെ വളരെയെളുപ്പത്തിലും വേഗത്തിലും കൈമാറാൻ ബിറ്റ് ടോറന്റ് വഴി സാധിക്കും. നിലവിലുള്ള മറ്റു വിവര വിതരണ സംവിധാനങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി ഇന്റർനെറ്റിൽ ബന്ധിക്കപ്പെട്ടിട്ടുള്ള നിരവധി കമ്പ്യൂട്ടറുകളിൽ നിന്ന് ഒരേ സമയം ഒരു ഫയലിന്റെ വ്യത്യസ്ത ഭാഗങ്ങളെ പകർത്തുകയും അവയെ സ്വീകർത്താവിന്റെ കമ്പ്യൂട്ടറിൽ ഒരുമിച്ച് ചേർത്ത് ഒരു മുഴുനീള ഫയലാക്കി മാറ്റുകയുമാണ്‌ ബിറ്റ് ടോറന്റ് ചെയ്യുന്നത്.


സാധാരണയായി വിവര വിതരണത്തിനായി ഉപയോഗിക്കുന്ന എഫ്.ടി.പി (File Transfer Protocol) സംവിധാനത്തിൽ ആവശ്യമായ ഫയലിനെ ഒരു ഫയൽ സംഭരണി (Server)യിൽ അല്ലെങ്കിൽ വ്യത്യസ്ത ഇടങ്ങളിലെ സംഭരണികളിൽ ശേഖരിച്ചു വെക്കുകയും ഉപഭോക്താവിന്റെ ആവശ്യാനുസരണം അവ വിതരണം ചെയ്യുകയാണ്‌ പതിവ്. ഈ സംവിധാനത്തിൽ ഒരോ ഫയലിന്റെയും പൂർണ്ണ രൂപത്തിലുള്ള പകർപ്പ് സംഭരണിയിൽ വെക്കേണ്ടതിനാൽ അവ വളരെ ചെലവേറിയ ഒരേർപ്പാടായിത്തീരുന്നു. അതേസമയം നിരവധി ഉപഭോക്താക്കൾ ഒരേസമയം ഒരു ഫയലിനെ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകർത്തുമ്പോൾ ഈ സംവിധാനത്തിന്റെ വേഗത കുറയുകയും ഫയൽ പകർത്താൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു.വലിയ ഫയലുകളാകുമ്പോൾ ഈ സമയ നഷ്ടം ഉപഭോക്താവിന്‌ പ്രയാസങ്ങളുണ്ടാക്കുന്നു. ബിറ്റ് ടോറന്റ് ഈ പരിമിതികളെ മറികടക്കാനുള്ള ഒരു സംവിധാനമാണ്‌.


[തിരുത്തുക] ബിറ്റ് ടോറന്റ് പദാവലി

In this animation, the coloured bars beneath all of the 7 clients in the upper region above represent individual pieces of the file. After the initial pieces transfer from the seed (large system at the bottom), the pieces are individually transferred from client to client. The original seeder only needs to send out one copy of the file for all the clients to receive a copy.

ലീച്ചുകൾ:- ഇന്റർനെറ്റിൽ നിന്നും ഫയലുകളെ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകർത്തുകയും അതേ സമയം തങ്ങളുടെ കൈവശമുള്ള ഫയലുകളെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്യുന്നവരെയാണ്‌ ലീച്ചുകൾ എന്ന് വിശേഷിപ്പിക്കുന്നത്.

സീഡർ:- ബിറ്റ് ടോറന്റ് സംവിധാനത്തിൽ ഒരു ഫയലിന്റെ സമ്പൂർണ്ണ പകർപ്പുള്ള കമ്പ്യൂട്ടറിനെ സീഡർ എന്നു വിളിക്കുന്നു. (ബിറ്റ് ടോറന്റ് സംവിധാനത്തിലൂടെ ഒരു ഫയൽ സുഗമമായി പകർത്തണമെങ്കിൽ ആ ഫയലിന്റെ ഒരു സീഡ് പകർപ്പെങ്കിലും എതെങ്കിലുമൊരു കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കണം).

സ്വാം:- ഒരേസമയം ബിറ്റ് ടോറന്റ് വഴി ഫയലുകളെ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഒരു കൂട്ടം കമ്പ്യൂട്ടറുകളെ സ്വാം എന്ന് വിളിക്കുന്നു.

ടോറന്റ് ഫയൽ (.torrent):- ഒരു ഫയലിനെ ഇന്റർനെറ്റിൽ നിന്നും പകർത്താൻ ഉപയോഗിക്കുന്ന ബിറ്റ് ടോറന്റ് സൂചക ഫയലിനെയാണ്‌ ടോറന്റ് ഫയൽ എന്ന് വിളിക്കുന്നത്.

ട്രാക്കർ:- ബിറ്റ്ടോറന്റ് സംവിധാനത്തിൽ വിവര വിതരണ പ്രക്രിയയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറിനെ ട്രാക്കർ എന്നു വിളിക്കുന്നു.[1]

[തിരുത്തുക] അവലംബം

  1. http://computer.howstuffworks.com/bittorrent.htm
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ