ബിറ്റ് ടോറന്റ് (പ്രോട്ടോകോള്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ബിറ്റ് ടോറന്റ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റര്‍നെറ്റിലെ ഒരു വിവര വിതരണ സംവിധാനമാണ്‌ ബിറ്റ് ടോറന്റ്. പരിമിതമായ വിതരണ ശേഷി (Bandwidth)യില്‍ വലിയ ഫയലുകളെ വളരെയെളുപ്പത്തിലും വേഗത്തിലും കൈമാറാന്‍ ബിറ്റ് ടോറന്റ് വഴി സാധിക്കും. നിലവിലുള്ള മറ്റു വിവര വിതരണ സംവിധാനങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി ഇന്റര്‍നെറ്റില്‍ ബന്ധിക്കപ്പെട്ടിട്ടുള്ള നിരവധി കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരേ സമയം ഒരു ഫയലിന്റെ വ്യത്യസ്ത ഭാഗങ്ങളെ പകര്‍ത്തുകയും അവയെ സ്വീകര്‍ത്താവിന്റെ കമ്പ്യൂട്ടറില്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു മുഴുനീള ഫയലാക്കി മാറ്റുകയുമാണ്‌ ബിറ്റ് ടോറന്റ് ചെയ്യുന്നത്.


സാധാരണയായി വിവര വിതരണത്തിനായി ഉപയോഗിക്കുന്ന എഫ്.ടി.പി (File Transfer Protocol) സംവിധാനത്തില്‍ ആവശ്യമായ ഫയലിനെ ഒരു ഫയല്‍ സംഭരണി (Server)യില്‍ അല്ലെങ്കില്‍ വ്യത്യസ്ത ഇടങ്ങളിലെ സംഭരണികളില്‍ ശേഖരിച്ചു വെക്കുകയും ഉപഭോക്താവിന്റെ ആവശ്യാനുസരണം അവ വിതരണം ചെയ്യുകയാണ്‌ പതിവ്. ഈ സംവിധാനത്തില്‍ ഒരോ ഫയലിന്റെയും പൂര്‍ണ്ണ രൂപത്തിലുള്ള പകര്‍പ്പ് സംഭരണിയില്‍ വെക്കേണ്ടതിനാല്‍ അവ വളരെ ചെലവെറിയ ഒരേര്‍പ്പാടായിത്തീരുന്നു. അതേസമയം നിരവധി ഉപഭോക്താക്കള്‍ ഒരേസമയം ഒരു ഫയലിനെ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുമ്പോള്‍ ഈ സംവിധാനത്തിന്റെ വേഗത കുറയുകയും ഫയല്‍ പകര്‍ത്താന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നു.വലിയ ഫയലുകളാകുമ്പോള്‍ ഈ സമയ നഷ്ടം ഉപഭോക്താവിന്‌ പ്രയാസങ്ങളുണ്‍ടാക്കുന്നു. ബിറ്റ് ടോറന്റ് ഈ പരിമിതികളെ മറികടക്കാനുള്ള ഒരു സംവിധാനമാണ്‌.


[തിരുത്തുക] ബിറ്റ് ടോറന്റ് പദാവലി

In this animation, the coloured bars beneath all of the 7 clients in the upper region above represent individual pieces of the file. After the initial pieces transfer from the seed (large system at the bottom), the pieces are individually transferred from client to client. The original seeder only needs to send out one copy of the file for all the clients to receive a copy.

ലീച്ചുകള്‍:- ഇന്റര്‍നെറ്റില്‍ നിന്നും ഫയലുകളെ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുകയും അതേ സമയം തങ്ങളുടെ കൈവശമുള്ള ഫയലുകളെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്യുന്നവരെയാണ്‌ ലീച്ചുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.

സീഡര്‍:- ബിറ്റ് ടോറന്റ് സംവിധാനത്തില്‍ ഒരു ഫയലിന്റെ സമ്പൂര്‍ണ്ണ പകര്‍പ്പുള്ള കമ്പ്യൂട്ടറിനെ സീഡര്‍ എന്നു വിളിക്കുന്നു. (ബിറ്റ് ടോറ്ന്റ് സംവിധാനത്തിലൂടെ ഒരു ഫയല്‍ സുഗമമായി പകര്‍ത്തണമെങ്കില്‍ ആ ഫയലിന്റെ ഒരു സീഡ് പകര്‍പ്പെങ്കിലും എതെങ്കിലുമൊരു കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കണം).

സ്വാം:- ഒരേസമയം ബിറ്റ് ടോറന്റ് വഴി ഫയലുകളെ പകര്‍ത്തുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഒരു കൂട്ടം കമ്പ്യൂട്ടറുകളെ സ്വാം എന്ന് വിളിക്കുന്നു.

ടോറന്റ് ഫയല്‍ (.torrent):- ഒരു ഫയലിനെ ഇന്റര്‍നെറ്റില്‍ നിന്നും പകര്‍ത്താന്‍ ഉപയോഗിക്കുന്ന ബിറ്റ് ടോറന്റ് സൂചക ഫയലിനെയാണ്‌ ടോറന്റ് ഫയല്‍ എന്ന് വിളിക്കുന്നത്.

ട്രാക്കര്‍:- ബിറ്റ്ടോറന്റ് സംവിധാനത്തില്‍ വിവര വിതരണ പ്രക്രിയയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറിനെ ട്രാക്കര്‍ എന്നു വിളിക്കുന്നു.[1]

[തിരുത്തുക] അവലംബം

  1. http://computer.howstuffworks.com/bittorrent.htm
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം