ബാവുൾ
ഇന്ത്യൻ നാടോടി സംസ്കാരത്തിലെ അവധൂതപാരമ്പര്യമുള്ള ഒരുവിഭാഗമാണ് ബാവുൾ (Bengali: বাউল ). ഇവരുടെ സംഗീതത്തിനാണ് ബാവുൾ സംഗീതം എന്ന് പറയുന്നത്. ബാവുലുകൾക്ക് ബൗദ്ധ-വൈഷ്ണവ-സൂഫി-താന്ത്രിക്ക് ദർശനങ്ങൾക്കനുസരിച്ചുള്ള വ്യത്യാസങ്ങളുണ്ട്. അതിനനുസരിച്ച് പതിനായിരക്കണക്കിന് പാട്ടുകളുമുണ്ട്. അടുത്തകാലം വരെ ജീവിച്ചിരുന്ന ലാലൻ ഫക്കീർ എന്ന കവിയാണ് നിലവിലുള്ള എൺപത് ശതമാനത്തോളം പാട്ടുകൾ എഴുതിയിട്ടുള്ളത്. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
പതിന്നാറാം നൂറ്റാണ്ടിൽ ചൈതന്യദേവന്റെ കാലത്താണ് ബാവുലുകൾ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ബാവുൽ എന്ന വാക്കിന് ഭ്രാന്ത് (mad) എന്ന അർത്ഥമാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഭ്രാന്ത് എന്നർത്ഥമുള്ള ബാതുൽ (batul meaning divinely inspired insanity) എന്ന സംസ്കൃതപദത്തിൽ നിന്നാണ് ബാവുൽ (baul) എന്ന വാക്കുണ്ടായത്. ഇവർ ഗ്രാമീണ ബംഗാളിലെ കുടിലുകളിൽ വസിക്കുകയും, ഗ്രാമാന്തരങ്ങളിൽ അലഞ്ഞുനടന്ന് പാടിയും ആടിയും ഉപജീവനം കഴിക്കുകയും ചെയ്യുന്നു. ബൗദ്ധ-വൈഷ്ണവ-സൂഫി ദർശ്ശനങ്ങളുടെ ആഴത്തിലുള്ള സ്വാധീനം അവരുടെ പാട്ടുകളിലുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെയും മതപ്രാർത്ഥനകളുടേയും മുദ്രകളെ ബാവുലുകൾ നിരാകരിക്കുന്നു.[1]
[തിരുത്തുക] ബാവുൾ ആശയങ്ങളും രീതികളും
ബാവുൾ ഒരു സമൂഹമാണ്. ഉപാധികളില്ലാത്ത പരസ്പര സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബാവുൾ സമൂഹം സങ്കുചിതമായ എല്ലാ ചിന്തകൾക്കും അതീതമാണ്. സമർപണവും സൗഹാർധവും ത്യാഗവുമുള്ള ഒരു വ്യക്തിക്കു മാത്രമേ ഒരു ബാവുൾ ആകാൻ സാധിക്കു.സത്യമെന്നത് തിരിച്ചറിയലല്ല, വ്യക്തികൾക്കുള്ളിൽ സ്നേഹപ്പെടുന്ന സ്വയംബോധമാണെന്ന് ബാവുലുകൾ വിശ്വസിക്കുന്നു. രതിയെ മതപരമായ ആചാരമായാണ് ബാവുലുകൾ കരുതുന്നത്. കൂടാതെ മദ്യപാനം മനുഷ്യന്റെ എല്ലാം മറക്കുന്നതിനുള്ള ഉപാധിയായാണ് കാണുന്നത്.[2]ബാവുൽ ഗായകരെ പ്രത്യേകമായ വസ്‌ത്രധാരണ രീതി കൊണ്ട് തിരിച്ചറിയാം. നീണ്ട കുപ്പായവും മുണ്ടുമാണ് ഇവരുടെ സാധാരണ വേഷം. കാവി നിറമുളള അരക്കച്ചയും ബാവുലുകൾ ഉപയോഗിക്കാറുണ്ട്. നീട്ടിവളർത്തിയ തലമുടിയാണ് ഇവരുടെ മറ്റൊരുപ്രത്യേകത.
[തിരുത്തുക] ബാവുൾ സംഗീതം
മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങളാണ് ബാവുൾ സംഗീതം.[3] നാടൻ സംഗീതോപകരണങ്ങളായ ഏക്താര(ഒറ്റതന്ത്രിവീണ), ദുതാര(ഇരുതന്ത്രിവീണ), ഡുഗ്ഗി, ഗോബ, കോൾ, ഡുപ്കി ഡ്രം, ഓടക്കുഴൽ, കൈമണി, കാൽചിലങ്ക തുടങ്ങിയവയാണ് പ്രധാന വാദ്യങ്ങൾ.മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പ്രസ്ഥാനത്തിന്റെ ഒരു വലിയ പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ് ഈ പാട്ടുകൾ. ബാവുൽ ഗാന ങ്ങളിലെ അലൗകിക-കാല്പനികപ്രണയത്തിന്റെ ഏകതാനത എന്ന സന്ദേശം ടാഗോറിനെയും, ക്വാസി നസ്രുൾ ഇസ്ലാമിനേയും പോലെ യുള്ള ദേശീയ കവികളെ സ്വാധീനിച്ചിട്ടുണ്ട്. രബീന്ദ്ര സംഗീതമെന്ന ഗാനശാഖയുടെ ഉത്ഭവത്തിലും ശക്തമായ സ്വാധീനം ബാവുൽ ഗീതികൾക്കുണ്ട്.
[തിരുത്തുക] ടാഗോറും ബാവുളുകളും
ബാവുൾ സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.ലാലൻ ഫക്കീർ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ബാവുൾ സംഗീതത്തിന്റെ ലാളിത്യവും അഗാധമായ തത്വശാസ്ത്രങ്ങൾ തുളുമ്പുന്ന വരികളും ടാഗോറിന് മേലും സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹം ഒരിക്കലെഴുതി : “ഒരിക്കൽ ബാവുൾ വിഭാഗത്തിൽപ്പെട്ട ഒരു യാചകൻറെ ഗാനം കേട്ടു. ആ ലളിതമായ ഗാനത്തിൽ എന്നെ സ്വാധീനിച്ചത് അതിലെ ഭക്തിപ്രഭാവമാണ്. അത് കുടികൊളളുന്നത് മനുഷ്യനിലാണ്, ക്ഷേത്രത്തിലോ മതഗ്രന്ഥങ്ങളിലോ അല്ല. ചിത്രങ്ങളിലോ ബിംബങ്ങളിലോ അല്ല. ഞാൻ അവരുടെ സംഗീതത്തിലൂടെ അവരെ മനസിലാക്കാൻ ശ്രമിച്ചു. അതാണവരുടെ ആരാധനാ സമ്പ്രദായം.”[4]
[തിരുത്തുക] ബാവുളുകളെക്കുറിച്ച് രാമകൃഷ്ണ പരമഹംസർ
[തിരുത്തുക] അധിക വായനയ്ക്ക്
- Enamul Haq, Muhammad(1975), A history of Sufism in Bangla, Asiatic Society, Dhaka.
- Qureshi, Mahmud Shah(1977), Poems Mystiques Bengalis. Chants Bauls Unesco. Paris.
- Siddiqi, Ashraf(1977), Our Folklore Our Heritage, Dhaka.
- Karim, Anwarul(1980), The Bauls of Bangladesh. Lalon Academy, Kushtia.
- Capwell, Charles(1986), The Music of the Bauls of Bengla. Kent State University Press, USA 1986. ISBN 0873383176.
- Dimock, Edward C. (1989), The Place of the Hidden Moon: Erotic Mysticism in the Vaisnava-Sahajiya Cult of Bengal, The University of Chicago Press, Chicago. ISBN-10: 0-226-15237-5 ISBN13: 978-0-226-15237-0
- Bandyopadhyay, Pranab(1989), Bauls of Bengal. Firma KLM Pvt, Ltd., calcutta.
- Mcdaniel, June(1989), The Madness of the Saints. Chicago.
- Sarkar, R. M.(1990), Bauls of Bengal. New Delhi.
- Brahma, Tripti(1990), Lalon : His Melodies. Calcutta.
- Gupta, Samir Das(2000), Songs of Lalon. Sahitya Prakash, Dhaka.
- Karim, Anwarul(2001), Rabindranath O Banglar Baul (in Bengali), Dhaka.
- Capwell, Charles (2011), Sailing on the Sea of Love THE MUSIC OF THE BAULS OF BENGAL, The University of Chicago Press, Chicago. ISBN 9780857420046
[തിരുത്തുക] അവലംബം
- ↑ http://malayal.am/%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82/%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82/350/%E0%B4%AC%E0%B4%BE%E0%B4%B5%E0%B5%81%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%82 ബാവുൾ സംഗീതം - ഒരു പഠനം
- ↑ http://malayal.am/%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82/%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82/350/%E0%B4%AC%E0%B4%BE%E0%B4%B5%E0%B5%81%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%82
- ↑ http://veekshanam.com/content/view/2965/
- ↑ http://www.thesundayindian.com/ml/story/lalan-academy/23/1023/
[തിരുത്തുക] പുറം കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Baul Archive Extensive list of Baul/Fakir songs and interviews with over 100 video clips
- Baul at Banglapedia
- PUNKCAST#522 Video of Babukishan Das & Dharma Bums performing in NYC, Aug 16 2004. (RealPlayer)
- Parvathy Baul is a singer, painter and storyteller from West Bengal. Visit : www.parvathybaul.srijan.asia.
- Baul- The Folk Music of Bengal - Arghya Chatterjee: (Internet Archive)