ബാബിലോണിയൻ നക്ഷത്ര കാറ്റലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബിലോണിയയിലെ ഒരു പട്ടണമായിരുന്ന ഉറുക്ക് എന്ന പട്ടണത്തിൽ നിന്നും കിട്ടിയ നക്ഷത്ര പട്ടിക. ഇതിൽ ഓരോ രാശികളെ കുറിച്ചും അതിലെ നക്ഷത്രങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

ബാബിലോണിയൻ നക്ഷത്രചാർട്ടുകൾ താരതമ്യം ചെയ്തു പഠിച്ചു കൊണ്ട് വ്യത്യസ്തകാലങ്ങളിൽബാബിലോണിയൻ ജ്യോതിശാസ്ത്രത്തിനു വന്ന മാറ്റങ്ങൾ പഠിക്കാൻ കഴിയും. ക്യൂണിഫോം ലിപിയിൽ എഴുതിയ ഈ നക്ഷത്ര കാറ്റലോഗുകളിൽ നക്ഷത്രരാശികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. മറ്റു സ്രോതസ്സുകളിൽ നിന്നും നക്ഷത്രരാശികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കപ്പെട്ടിരിക്കാം. ആദ്യകാല കാറ്റലോഗിൽഅക്കാദ്, അമുര്രു, ഏലാം തുടങ്ങി എല്ലാ വിഭാഗക്കാരുടെയും നക്ഷത്രങ്ങളെ കുറിച്ചുള്ള അറിവുകൾ ചേർത്തിട്ടുണ്ട്. സുമേറിയക്കാരാണ് ഈ കാറ്റലോഗുകൾ നിർമ്മിച്ചത് എന്ന ഒരു സിദ്ധാന്തം ഉണ്ട്.[1] എന്നാൽ എലാമൈറ്റ്കാരിൽ നിന്നാണ് ഇതിന്റെ ഉത്ഭവവും എന്ന ഒരു അഭിപ്രായവുമുണ്ട്.[2]

അവലംബം[തിരുത്തുക]

  1. History of the Constellations and Star Names — D.4: Sumerian constellations and star names? Archived 2019-11-09 at the Wayback Machine., by Gary D. Thompson
  2. History of the Constellations and Star Names — D.5: Elamite lion-bull iconography as constellations? Archived 2018-12-15 at the Wayback Machine., by Gary D. Thompson