ബല്ലഡോണ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Deadly nightshade | |
|---|---|
| Illustration from Köhler's Medicinal Plants 1887 | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Solanales |
| കുടുംബം: | Solanaceae |
| ജനുസ്സ്: | Atropa |
| വർഗ്ഗം: | A. belladonna |
| ശാസ്ത്രീയ നാമം | |
| Atropa belladonna L. |
|
കാശ്മീർ, സിംല, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ബല്ലഡോണ. ഇതിന്റെ ജന്മദേശം യൂറോപ്പാണ്. Atropa bella-donna എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇതിനെ മലയാളത്തിൽ ഹൃദയപത്മം എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾ പച്ച നിറത്തിൽ ഉള്ളതും ശാഖോപശാഖകളായി കാണപ്പെടുന്നു. തണ്ടുകളിൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് ഹൃദയാകാരമാണുള്ളത്. പൂക്കൾ പർപ്പിൾ നിറത്തിലും കായ്കൾ പച്ച നിറത്തിലും കാണപ്പെടുന്നു. പാകമാകുന്ന കായ്കൾ കറുപ്പു നിറവും മിനസമുള്ളതുമായിരിക്കും.