ബധിരത
| ബധിരത | |
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 | H90.-H91. |
|---|---|
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 | 389 |
| വൈദ്യവിഷയശീർഷക കോഡ് | D034381 |
പൂർണ്ണമായോ ഭാഗികമായോ കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്[1].
ഉള്ളടക്കം |
നിർവ്വചനം [തിരുത്തുക]
കേൾവിശക്തി നഷ്ടപ്പെടൽ [തിരുത്തുക]
സാധാരണഗതിയിൽ കേൾക്കാൻ സാധിക്കുന്ന ശബ്ദങ്ങൾ കുറഞ്ഞ അളവിൽ മാത്രം കേൾക്കാൻ സാധിക്കുന്ന അവസ്ഥയാണ് കേൾവിശക്തി നഷ്ടപ്പെടൽ (ഹിയറിംഗ് ലോസ്സ്).[2] സാധാരണഗതിയിൽ നിന്ന് എന്തുമാത്രം ശബ്ദമുയർത്തിയാലാണ് കേൾക്കാൻ സാധിക്കുക എന്നതനുസരിച്ചാണ് ബധിരതയുടെ കാഠിന്യം കണക്കാക്കുന്നത്.
ബധിരത [തിരുത്തുക]
ശബ്ദമുയർത്തിയാലും കേൾക്കാൻ സാധിക്കാത്ത അവസ്ഥയെയാണ് ബധിരത (ഡെഫ്നസ്സ്) എന്നു വിവക്ഷിക്കുന്നത്. [2] കഠിനമായ ബധിരതയിൽ ഓഡിയോമീറ്ററിലെ ഏറ്റവും വലിയ ശബ്ദം പോലും കേൾക്കാൻ സാധിക്കുകയില്ല. പൂർണ്ണ ബധിരതയിൽ ഒരു ശബ്ദവും കേൾക്കാൻ സാധിക്കുകയില്ല.
സംഭാഷണം മനസ്സിലാക്കൽ [തിരുത്തുക]
ശബ്ദത്തിന്റെ അളവുമാത്രമല്ല ബധിരതയുടെ അളവുകോൽ. ശബ്ദം വ്യക്തമായി കേൾക്കാൻ സാധിക്കാതെ വരുന്നതും പ്രശ്നം തന്നെയാണ്. മനുഷ്യരിൽ ഈ വിഷയം അളക്കുന്നത് സംഭാഷണം മനസ്സിലാക്കാനുള്ള ശേഷി അനുസരിച്ചാണ്. ശബ്ദം കേൾക്കാനുള്ള കഴിവു മാത്രമല്ല, എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യവും അളക്കപ്പെടും. ഇത്തരം കേഴ്വിക്കുറവ് വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. [3]
കാരണങ്ങൾ [തിരുത്തുക]
വാർദ്ധക്യം [തിരുത്തുക]
പ്രായം ചെല്ലുന്തോറും ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേൾക്കാൻ കഴിയാത്ത അവസ്ഥയാണിത്.
ശബ്ദം [തിരുത്തുക]
ശബ്ദമലിനീകരണം കേൾവിശക്തി നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. വിമാനത്താവളങ്ങൾക്കും തിരക്കുപിടിച്ച ഹൈവേകൾക്കും സമീപം സമീപവാസികളായിരിക്കുന്നവർക്ക് 65 മുതൽ 75 dB വരെയുള്ള ആവൃത്തിയിലുള്ള ശബ്ദം തുടർച്ചയായി കേൾക്കാനിടവരികയാണെങ്കിൽ അത് ക്രമേണ കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം [4]
രോഗനിർണ്ണയം [തിരുത്തുക]
ഓഡിയോമെട്രി, ടിംപാനോമെട്രി എന്നീ ടെസ്റ്റുകൾ രോഗം നിർണ്ണയിക്കാൻ സഹായിക്കുന്നു.[5]
█ no data
█ less than 150
█ 150–200
█ 200–250
█ 250–300
█ 300–350
█ 350–400
█ 400–450
█ 450–500
█ 500–550
█ 550–600
█ 600–650
█ more than 650
അവലംബം [തിരുത്തുക]
- ↑ "Deafness". Encyclopædia Britannica Online. (2011). Encyclopædia Britannica Inc.. Retrieved on 22 February 2012.
- ↑ 2.0 2.1 (ed.), Abdelaziz Y. Elzouki .... Textbook of clinical pediatrics (2. ed. ed.). Berlin: Springer. pp. 602. ISBN 9783642022012. http://books.google.ca/books?id=FEf4EMjYSrgC&pg=PA602.
- ↑ eBook: Current Diagnosis & Treatment in Otolaryngology: Head & Neck Surgery, Lalwani, Anil K. (Ed.) Chapter 44: Audiologic Testing by Brady M. Klaves, PhD, Jennifer McKee Bold, AuD, Access Medicine
- ↑ Oishi, N; Schacht, J (2011 Jun). "Emerging treatments for noise-induced hearing loss.". Expert opinion on emerging drugs 16 (2): 235-45. PMID 21247358.
- ↑ http://www.mathrubhumi.com/health/files/print.php?id=25194
- ↑ "Mortality and Burden of Disease Estimates for WHO Member States in 2002" (xls). World Health Organization. 2002.