ഫ്രിഡ കാഹ്‌ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രിഡ കാഹ്‌ലോ

ഫ്രിഡ കാഹ്‌ലോ (ഇടത്ത്) ഡിയേഗോ റിവേരയോടൊപ്പം (വലത്ത്) 1932ലെ ചിത്രം
ജനനം July 6, 1907
മെക്സിക്കോ കൊയോകാൻ, മെക്സിക്കോ
മരണം 1954 ജൂലൈ 13 (പ്രായം 47)
മെക്സിക്കോ കൊയോകാൻ, മെക്സിക്കോ
ഉദ്യോഗം ചിത്രകാരി
വെബ് ഇടം
fridakahlo.com
ഫ്രിഡ കാഹ്‌ലോ (നടുവിൽ) 1932ലെ ചിത്രം

ഫ്രിഡ കാഹ്‌ലോ (ജൂലൈ 6,1907ജൂലൈ 13, 1954) തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു. ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഫ്രിഡ കാഹ്‌ലോ ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയെ വിവാഹം കഴിച്ചു. ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്. ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം (സൽമ ഹയെക് ഫ്രിഡ കാഹ്‌ലോയുടെ വേഷം അവതരിപ്പിക്കുന്നു) യൂറോപ്പിലും അമേരിക്കയിലും ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചർച്ചകളും പുനരുജ്ജീവിപ്പിച്ചു. മെക്സിക്കോയിലെ കൊയാകാൻ എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ