ഫോബ്‍ജിഖ വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Phobjikha Valley
വിശാലമായ മനോഹരമായ ഫോബ്ജിക്ക താഴ്വര
Floor elevation3,000 m (9,800 ft)
Geography
Population centersPhobji Gewog, Gangteng Gewog
Official nameGangtey-Phobji
Designated2 May 2014
Reference no.2264[1]
Electrification[പ്രവർത്തിക്കാത്ത കണ്ണി] in Phobjikha valley
[പ്രവർത്തിക്കാത്ത കണ്ണി]Barking deer
[പ്രവർത്തിക്കാത്ത കണ്ണി]Black-necked crane
Potato[പ്രവർത്തിക്കാത്ത കണ്ണി] plantation in Phobjikha
പ്രമാണം:Villagers witnessing the annual gangtey tshechu.jpg
Villagers[പ്രവർത്തിക്കാത്ത കണ്ണി] witnessing the annual Gangten Tshechu

ഫോബ്‍ജിഖ വാലി, (ഫൂബ്‍ജിഖ എന്നും മുൻ കാലഘട്ടങ്ങളിൽ വിളിക്കപ്പെട്ടു) "ഖ" എന്ന ഈ പദം സോങ്ക ഭാഷയിൽ താഴ്വരയെ സൂചിപ്പിക്കുന്നു) ഒരു വിശാലമായ യു-ആകൃതിയിലുള്ള ഹിമാനി താഴ്വരയാണ്. ഗാങ്ങ്‍ടെങ്ങ് താഴ്വര എന്ന പേരിലും ഇത് അറിയപ്പെടുന്നു. മധ്യ ഭൂട്ടാനിലെ നൈൻഗ്മ സെക്ടറിലെ ഗാങ്ങ്‍ടെങ്ങ് സന്യാസി മഠത്തിൻറെ പേരാണ് ഈ താഴ്വര ഇങ്ങനെ അറിയപ്പെടാൻ കാരണമായത്. ഭൂട്ടാനിൽ (ഗ്രസ് നിഗ്രികോളിസ്) ടിബറ്റൻ പീഠഭൂമിയിൽ നിന്ന് മനോഹരങ്ങളായ ലെ കറുത്ത കണ്ഠമുള്ള കൊറ്റികൾ ശൈത്യകാലത്ത് കൂടുകൂട്ടാനെത്തുന്നത് ഈ താഴ്വരയിലാണ്. മനോഹരങ്ങളായ ഈ കറുത്ത കണ്ഠമുള്ള കൊറ്റികൾ എല്ലാ ഒക്ടോബറുകളിലേയും അവസാന ആഴ്ചയിൽ ഫോബ്‍ജക്ക  താഴ്വരയിൽ പ്രവേശിക്കുന്ന സമയത്ത് ഗാങ്‍ടെങ് ആശ്രമത്തെ മൂന്നു തവണ വലംവയ്ക്കുകയും ടിബറ്റിലേക്ക് തിരിക്കുന്നതിനിടയിൽ ഇതേ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്നു.[2][3][4]:152–154

ഭൂട്ടാനിലെ ഈ വിശാലമായ താഴ്‍വരയും അതിലെ ഏറ്റവും പ്രശസ്തമായ ചതുപ്പുനിലവും പ്രകൃതിഭംഗിയ്ക്കും സാംസ്കാരികത്തനിമയ്ക്കും പ്രശസ്തമാണ്. ഈ താഴ്‍വര ജൈവവൈവിധ്യത്താൽ സമ്പുഷ്ടമാണ്. ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന കറുത്ത കണ്ഠമുള്ള കൊറ്റികളിലെ “ഗ്രസ് നിഗ്രിക്കോള്ളിസ്” ഇനം ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന മറ്റ് 13 തരം ജീവിവർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു. താഴ്‍വരയുടെ പരിധിക്കുള്ളിലായി ഏകദേശം 163 ചതുരശ്ര കിലോമീറ്റർ (63 സ്ക്വയർ മൈൽ) പ്രദേശം ഒരു സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നു. ഈ സംരക്ഷിത മേഖലയുടെ ഭരണനിർവ്വഹണം നടത്തുന്നത്, പ്രകൃതി സംരക്ഷണത്തിനായി കൃഷി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിൽ, പാട്ടത്തിനെടുക്കാൻ അധികാരം അനുവദിക്കപ്പെട്ടിട്ടുള്ള “റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് നേച്ചർ” (RSPN) എന്ന സംഘടനയ്ക്കാണ്.

“റ്റ്സെച്ചു” എന്നറിയപ്പെടുന്ന ഭൂട്ടാന്റെ വർണ്ണശബളമായ മാസ്ക് നൃത്ത ഫെസ്റ്റിവൽ, കെയിൻ ഫെസ്റ്റിവൽ എന്നിവ ഓരോ വർഷവും ശിശിരകാലത്ത് ഫോബ്‍ജിഖ താഴ്‍വരയുടെ അതിർത്തിയിലുള്ള ഗാങ്ടെങ് സന്യാസിമഠത്തിന്റെ അങ്കണത്തിൽ സംഘടിപ്പിക്കുന്നു. ഇതിന് പുറമേ അതി പ്രശസ്തമായ 3-ദിവസ ട്രെക്കിങ്ങ് റൂട്ടും ഇവിടെയുണ്ട്. 

ഭൂമിശാസ്ത്രം[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3000 മീറ്റർ (9,800 അടി) ഉയരമുള്ള ഒരു വിശാലമായ മഞ്ഞുറഞ്ഞ താഴ്‍വരയാണ് ഫോബ്‍ജിഖ  താഴ്‍വര. ഇതിന്റെ പടിഞ്ഞാറ്  വശത്ത്  5,000 മീറ്റർ (16,000 അടി) ഉയരമുള്ള ബ്ലാക്ക് മൌണ്ടൻസ്, മദ്ധ്യ-പടിഞ്ഞാറൻ ഭൂട്ടാനുകളെ വേർതിരിക്കുന്നു.

ഈ താഴ്‍വരയിൽ ഫോബ്‍ജി, ഗാങ്ടെങ് ഗെവോഗ്സ് (ഗെവോഗ്, ഒരു കൂട്ടം ഗ്രാമങ്ങളെ സൂചിപ്പിക്കുന്നു) എന്നിവയുടെ ഭൂരിഭാഗവും അതാംങ് ഗെവോഗിന്റെ ഏതാനും ഭാഗങ്ങളും അൽപ്പം ഉയരത്തിൽ, ഗാങ്റ്റെയ് ഗ്രാമത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതും ഗാങ്റ്റെയ് ഗോൺപ എന്നു കൂടി വിളിക്കപ്പെടുന്നതുമായ ഗാങ്ടെങ് മോണാസ്റ്ററിയും ഉൾക്കൊള്ളുന്നു. ഒരു മഹാനായ ബുദ്ധ സന്യാസിയായ ലോൻചെൻപ നിർമ്മിച്ച എട്ട് ആശ്രമങ്ങളിൽ ഒരെണ്ണം ഈ താഴ്വരയിലും പ്രവർത്തിക്കുന്നു. ഇത് Ngelung Drechagling എന്നാണ് അറിയപ്പെടുന്നത്.

താഴ്‍വരയിലെ ചതുപ്പുനിലത്തിൽ വിശാലമായ പുൽമേടുകൾ നിറഞ്ഞിരിക്കുകയും ഇവിടെ ഒരു പ്രത്യേക ജാതിയിലുള്ള കുള്ളൻ മുളവർഗ്ഗം (Yushania microphylla)  വളർന്നു നിൽക്കുന്നു.  കറുത്ത കണ്ഠമുള്ള കൊറ്റികളുടെ ഇഷ്ട ഭക്ഷണമാണ് ഈ കുള്ളൻ മുളകൾ. നക്കെ ഛൂ, ഫാങ് ഛൂ നദികൾ ഈ താഴ്‍വരയിലൂടെ കടന്നു പോകുന്നു. ഗാങ്ടെങ് മോണാസ്റ്ററിയിൽനിന്നും ൻഗെലുങ് ഡ്രെച്ചാഗ്ലിങ് ൽഹാഖാങിൽനിന്നുമുള്ള ഫോബ്‍ജിഖ താഴ്‍വരയുടെ ദൃശ്യം വളരെ മനോഹരമാണ്.[5][6][7][8][9]

കാലാവസ്ഥ[തിരുത്തുക]

പർവ്വതനിരകളാൽ ചുറ്റപ്പെട്ട ഈ താഴ്‍വരയിൽ ശൈത്യകാലങ്ങളിൽ മഞ്ഞ് മൂടിക്കിടക്കുകയും താഴ്വരയിലെ ജനങ്ങൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൂടുതൽ സുഖകരമായ കാലാവസ്ഥയിലേക്ക് മാറാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ഡിസംബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ശരാശരി താപനില -4.8 ° C (23.4 ° F) ആണ്. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില 19.9 ° C (67.8 ° F) ആണ്. ഇവിടെ ലഭിക്കുന്ന മഴ 1,472 മുതൽ 2,189 മില്ലിമീറ്റർ വരെയായി (58.0-86.2 ഇഞ്ച്) വ്യത്യാസപ്പെടുന്നു.[10][11]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Gangtey-Phobji". Ramsar Sites Information Service. Retrieved 25 April 2018.
  2. Train, Russel E. (2003). Politics, Pollution, and Pandas: an Environmental Memoir. Island Press. pp. 294–295. ISBN 1-55963-286-0. Retrieved 2010-08-23.
  3. "Biodiversity Action Plan 2009" (PDF). UNDP Org. pp. 2–3, 16. Archived from the original (PDF) on 2012-12-03. Retrieved 2017-11-06.
  4. Brown, Lindsey; Mayhew, Bradley; Armington, Stan; Whitecross, Richard (2009). Bhutan. Penguin. pp. 152–154. ISBN 1-74059-529-7. Retrieved 2010-08-22.
  5. "Biodiversity Action Plan 2009" (PDF). UNDP Org. pp. 2–3, 16. Archived from the original (PDF) on 2012-12-03. Retrieved 2017-11-06.
  6. Brown, Lindsey; Mayhew, Bradley; Armington, Stan; Whitecross, Richard (2009). Bhutan. Penguin. pp. 152–154. ISBN 1-74059-529-7. Retrieved 2010-08-22.
  7. Dorje, Gyurme (1999). Tibet Handbook: With Bhutan. Footprint Travel Guides. p. 854. ISBN 1-900949-33-4. Retrieved 2010-08-19.
  8. Padma-gliṅ-pa (Gter-ston); Harding, Sarah (2003). The life and revelations of Pema Lingpa. Snow Lion Publications. p. 132. ISBN 1-55939-194-4. Retrieved 2010-08-10.
  9. Reader, Lesley; Ridout, Lucy (2003). First-time Asia. Vol. 14. Rough Guides. pp. 12–13. ISBN 1-84353-048-1. Retrieved 2010-08-10.
  10. Brown, Lindsey; Mayhew, Bradley; Armington, Stan; Whitecross, Richard (2009). Bhutan. Penguin. pp. 152–154. ISBN 1-74059-529-7. Retrieved 2010-08-22.
  11. "Gangtey in Phubjikha Valley: Glacial Valley of Phobjikha". Windhorse Tours. Archived from the original on 2010-11-30. Retrieved 2010-08-25.
"https://ml.wikipedia.org/w/index.php?title=ഫോബ്‍ജിഖ_വാലി&oldid=3927407" എന്ന താളിൽനിന്ന് ശേഖരിച്ചത്